പ്രഭാഷണം നടത്തി

ലൈല അഫ്‌ലാജ് : പ്രവാസികളായ നാം ജീവിതത്തില്‍ ഇസ്‌ലാമിക മൂല്യങ്ങളെ മുറുകെ പിടിക്കുകയും, ചിട്ടയോടെയുള്ള ജീവിതം നയിക്കുകയും ചെയ്യണമെന്ന് റിയാസ്അലി ഹുദവി അഭിപ്രായപ്പെട്ടു. എസ് കെ ഐ സി ലൈലാ അഫ്‌ലാജ് യൂണിറ്റ് നടത്തിയ പ്രവാസിയും ജീവിതവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അഷ്‌റഫ് ദാരിമി അദ്യക്ഷത വഹിച്ചു. മുഹമ്മദ് രാജ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ജാബിര്‍, റസാഖ്, മരക്കാര്‍, റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- A. K. RIYADH