അറിവ് ആഢംബരത്തിനാവുന്നത് അപകടം : ജമലുല്ലൈലി തങ്ങള്‍

സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍
ഉദ്ഘാടനം ചെയ്യുന്നു
വെങ്ങപ്പള്ളി : അറിവ് ആത്മീയതയിലധിഷ്ഠിതമാവണമെന്നും അത്തരം പണ്ഡിതന്മാര്‍ക്ക് മാത്രമേ സമൂഹത്തെ നേര്‍മാര്‍ഗ്ഗത്തില്‍ നയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പ്രസ്താവിച്ചു. വെങ്ങപ്പള്ളി അക്കാദമിയില്‍ ശംസുല്‍ ഉലമാ ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിമുഹമ്മദ്‌കോയ വാഫി അനുസ്മരണ പ്രഭാഷണം നടത്തി. ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, ഇബ്രാഹിം ഫൈസി വാളാട്, ശംസുദ്ദീന്‍ റഹ്മാനി, അബ്ദുല്‍ അസീസ് നിസാമി, പി സി ഇബ്രാഹിം ഹാജി, മുഹമ്മദ് ദാരിമി വാകേരി, പി കെ ഹുസൈന്‍ ഫൈസി, ഹാരിസ് ബാഖവി കമ്പളക്കാട്, ഹസന്‍ ഹാജി 6-ാം മൈല്‍, ജഅ്ഫര്‍ ഹൈത്തമി, ഉണ്ണീന്‍കുട്ടി മുസ്‌ലിയാര്‍ സംബന്ധിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍ സ്വാഗതവും എ കെ സുലൈമാന്‍ മൗലവി നന്ദിയും പറഞ്ഞു.