ഷാര്‍ജ SKSSF “മനുഷ്യ ജാലിക": 24 ന് അഡ്വ: മുഹമ്മദ്‌ ഫൈസി ഓണമ്പിള്ളി പ്രമേയ പ്രഭാഷണം നടത്തും

ഷാര്‍ജ : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്  ഷാര്‍ജ SKSSF സംഘടിപ്പിക്കുന്ന “മനുഷ്യ ജാലിക” യില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ   അഡ്വ: മുഹമ്മദ്‌ ഫൈസി ഓണമ്പിള്ളി പ്രമേയ പ്രഭാഷണം നടത്തും. ഇന്ത്യന്‍ കൗണ്‍സില്‍ ജനറല്‍ മുഖ്യാതിഥി ആയിരിക്കും. ജനുവരി 24 വ്യാഴം വൈകുന്നേരം 7  മണിക്ക് ഷാര്‍ജ  KMCC ഓഡിറ്റോറിയത്തില്‍ നടക്കുന്ന ജാലികയില്‍   മത  സാമൂഹിക -രാഷ്ട്രീയ- മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തിതത്വങ്ങള്‍ പങ്കെടുക്കും. "ജാലിക" വന്‍വിജയമാക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാവാന്‍ സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഷുഹൈബ് തങ്ങളുടെ അധ്യക്ഷതയില്‍  കള്‍ച്ചറല്‍ സെന്‍ററില്‍ ചേര്‍ന്ന  യോഗം   അഭ്യര്‍ഥിച്ചു. 
അബ്ദുള്ള ചേലേരി, സ്വബ്രത്ത് റഹ്മാനി , റസാഖ് വളാഞ്ചേരി, റസാഖ് തുരുത്തി, മൊതു സി സി , റഫീഖ് കിഴിക്കര  എന്നിവര്‍ സംസാരിച്ചു. സംസ്ഥാന ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും ചര്‍ച്ചയില്‍ പങ്കെടുത്തു.