ഇരുപത്തിഏഴാം രാവ്; ബഹ്‌റൈന്‍ സമസ്‌ത ആത്മീയ സംഗമങ്ങള്‍ ഇന്ന്‌


മനാമ: വിശുദ്ധ റമസാനിലെ ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലം ലഭ്യമാകുന്ന ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കുന്ന സവിശേഷമായ ഇരുപത്തിഏഴാം രാവായ ഇന്ന്‌( രാത്രി സമസ്‌ത കേരള സുന്നി ജമാഅത്തിന്റെ കേന്ദ്ര ആസ്ഥാനമായ മനാമയിലും വിവിധ ഏരിയകളിലുമുള്ള പള്ളികളും സ്വലാത്ത്‌ മജ്‌ലിസുകളും കേന്ദ്രീകരിച്ച്‌ പുലര്‍ച്ചെ സുബ്‌ഹി നമസ്‌കാരം വരെ നീണ്ടു നില്‍ക്കുന്ന ആത്മീയ സംഗമങ്ങള്‍ നടക്കും.
ഇഅ²്‌തികാഫ്‌, തറാവീഹ്‌, ഖിയാമുല്ലൈല്‍, തസ്‌ബീഹ്‌ നിസ്‌കാരം, തൌബ, നസീഹത്ത്‌, ഖത്തം ദുആ, പ്രാര്‍ത്ഥന മജ്‌ലിസ്‌,  തുടങ്ങിയവ അടങ്ങുന്ന സമസ്‌തയുടെ ആത്മീയ സംഗമങ്ങള്‍ക്ക്‌ വിവിധ ഏരിയാ കേന്ദ്രങ്ങളിലെ സമസ്‌ത കോ ഓര്‍ഡിനേറ്റര്‍മാരും പണ്‌ഢിതരും നേതാക്കളും നേത്‌²ൃത്വം നല്‍കും.
മനാമ ഗോള്‍ഡ്‌ സിറ്റിയിലെ സമസ്‌ത കേന്ദ്ര ആസ്ഥാനത്തിനു സമീപമുള്ള അബൂ സുറ മസ്‌ജിദില്‍ ഉസ്‌താദ്‌ ഉമറുല്‍ ഫാറൂഖ്‌ ഹുദവിയും സല്‍മാനിയ സ്വലാത്ത്‌ മജ്‌ലിസിനു സമീപമുള്ള മസ്‌ജിദില്‍ കെ.എം.എസ്‌ മൌലവിയും പുലര്‍ച്ചവരെ നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍ക്ക്‌ നേത്‌ത്വം  നല്‍കു മെന്നും മനാമ സമസ്താലയത്തില്‍ നിന്നും അറിയിച്ചു.