മദ്ഹ് സദസ്സുകള്‍ വഴിയുള്ള തിരിച്ചറിവ് സമൂഹത്തെ പ്രവാചകനിലേക്ക് ലയിപ്പിക്കുന്നു : സലീം ഫൈസി ഇര്‍ഫാനി അല്‍ അസ്ഹരി

ദുബൈ : അന്ത്യപ്രവാചകനും സര്‍വ്വ ലോകത്തിന്നും സമാധാന സന്ദേശ വാഹകനുമായ മുഹമ്മദ് നബി () തങ്ങളെ പ്രകീര്‍ത്തിച്ചുകൊണ്ടും പ്രവാചകന്‍റെ ജീവിത സന്ദേശങ്ങളെ അധികരിച്ചും ലോകത്തിന്‍റെ നാനാ ദിക്കുകളിലും സംഘടിപ്പിക്കപ്പെടുന്ന റസൂല്‍ മദ്ഹ് സദസ്സുകളും മറ്റ് പരിപാടികളും സമൂഹത്തിന് പ്രവാചകനെ അറിയാനും അതുവഴി ജീവിതം പ്രവാചക ചര്യയിലേക്ക് ലയിപ്പിക്കാനും പ്രയോജനപ്പെടുന്നുവെന്ന് പ്രമുഖ യുവ പണ്ഡിതന്‍ സലീം ഫൈസി ഇര്‍ഫാനി അല്‍ അസ്ഹരി പ്രസ്താവിച്ചു. കാത്തിരുന്ന പ്രവാചകന്‍ കാലം കൊതിച്ച സന്ദേശം എന്ന പ്രമേയത്തെ ആസ്പദമാക്കി ദുബൈ സുന്നി സെന്‍റര്‍ സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അബ്ദുസ്സലാം ബാഖവി അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം ഹുദവി സ്വാഗതവും അബ്ദുല്‍ ഹക്കീം ഫൈസി നന്ദിയും പറഞ്ഞു.
- ശക്കീര്‍ കോളയാട് -