ഹബീബീ യാ റസൂലുല്ലാഹ്‌ മീലാദ്‌ കാമ്പയിന്‍ തുടക്കമായി

കാപ്പാട്‌ : കെ.കെ.എം.ഐ അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ ഹബീബീ യാ റസൂലുല്ലാഹ്‌ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന മീലാദ്‌ കാമ്പയിന്‌ തുടക്കമായി.  പഠനക്ലാസുകള്‍, സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, മത്സരപരിപാടികള്‍, സംവാദങ്ങള്‍ തുടങ്ങി വിവിധ പരിപാടികളോടെ ഫെബ്രുവരി 2 മുതല്‍ 27 വരെ കാമ്പയിന്‍ ആചരിക്കും.  23 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന മതപ്രഭാഷണവും 27ന്‌ പ്രവാചകപ്രകീര്‍ത്തന സമ്മേളനവും നടക്കും. വില്ല്യാപ്പള്ളി ഇബ്രാഹിം മുസ്‌ലിയാര്‍, സൈദ്‌ മുഹമ്മദ്‌ നിസാമി, അഹ്‌മദ്‌ കബീര്‍, പാണക്കാട്‌ തങ്ങള്‍, പി.കെ.കെ ബാവ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപനത്തോടനുബന്ധിച്ച്‌ നടക്കുന്ന ദുആ സമ്മേളനത്തിന്‌ വാവാട്‌ കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃതൃം നല്‍കും.
പി. അബൂബക്കര്‍ -