മുഹബ്ബത്തെ റസൂല്‍ പ്രചരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

ഫഹാഹീല്‍ : കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്റര്‍ 'സദാചാരം, സംസ്‌കാരം; വീണ്ടെടുപ്പിന്റെ നബി ദര്‍ശനം' എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന മീലാദ്‌ കാമ്പയിന്റെ ഭാഗമായി നടത്തപ്പെടുന്ന 'മുഹബ്ബത്തെ റസൂല്‍ 2011' ന്റെ പ്രചരണാര്‍ത്ഥം ഫഹാഹീല്‍ ബ്രാഞ്ച്‌ കമ്മിറ്റി കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ഫഹാഹീല്‍ ഇസ്‌ലാമിക്‌ സെന്ററില്‍ പ്രസിഡണ്ട്‌ ഹനീഫ കൊടുവള്ളിയുടെ അദ്ധ്യക്ഷതയില്‍ നടന്ന കണ്‍വെന്‍ഷന്‍ ശംസുദ്ധീന്‍ ഫൈസി ഉദ്‌ഘാടനം ചെയ്‌തു. അബ്ദുല്‍ സലാം മൗലവി സ്വാഗതവും ഒ ഫൈസല്‍ നന്ദിയും പറഞ്ഞു.
- അബ്ദുല്‍ ഗഫൂര്‍ ഫൈസി -