സമസ്‌ത സംഘടനയല്ല : നൗഫല്‍ വാഫി മൂത്തേടം

റിയാദ്‌ : സമസ്‌ത ഒരു സംഘടനയല്ലെന്നും ദീനിന്‍െറ നേരായ പാതായാണെന്നും ഇസ്‌ലാമിക വിശ്വാസാചാരങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ സംഘടിക്കല്‍ അന്യവാര്യമായ ഘട്ടത്തില്‍ രൂപം കൊണ്ട പ്രസ്‌താനമാണ്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയെന്നും നൗഫല്‍ വാഫി മൂത്തേടം പറഞ്ഞു. റിയാദ്‌ ഇസ്‌ലാമിക്‌ സെന്‍റര്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പില്‍ 'സമസ്‌ത സച്ചിതരുടെ പാത' എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു വാഫി. സമസ്‌തക്ക്‌ നേതൃത്വം നല്‍കിയ ഉസ്‌താദുമാരുടെ വിശുദ്ധിയും വിനയവും ജീവിത ലാളിത്യവും സമസ്‌തയുടെ ആദര്‍ശ ലക്ഷ്യങ്ങളും വര്‍ത്തമാന സമൂഹത്തില്‍ കാലിക ചര്‍ച്ചക്ക്‌ വിധേയമാകേണ്ടതുണ്ട്‌. വ്യക്തിയല്ല വ്യക്തികളിലെ നന്‍മയാണ്‌ നാം ആദരിക്കേണ്ടത്‌. സച്ചിതരായ ഉലമാഉം ഉമറാഉമാണ്‌ സമസ്‌ത പ്രസ്‌താനങ്ങളെ എന്നും നയിച്ചിട്ടുളളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിത്യജീവതത്തില്‍ മതമൂല്യങ്ങള്‍ക്ക്‌ സ്ഥാനം നല്‍കി ജീവിതം ഇലാഹിസ്‌മരണ കൊണ്ട്‌ ധന്യമാക്കണം. ഭൗതികത അതിജയിക്കുന്ന വര്‍ത്തമാനത്തില്‍ അത്‌മീയത നഷ്‌ടപ്പെടാതെ കാത്തു സൂക്ഷിക്കാന്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണന്ന്‌ ഹൈദരലി വാഫി ഇരിങ്ങാട്ടിരി പറഞ്ഞു. ആര്‍ ഐ സി ഏകദിന ക്യാമ്പില്‍ 'ജീവിത ക്രമം ' എന്ന വിഷയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു വാഫി. മനസമാധാനം തേടി ആള്‍ദൈവങ്ങളിലേക്കും മയക്കു മരുന്നുകളിലേക്കും തിരിയുന്ന സമൂഹം പരാജയപ്പെടും. ഇലാഹി ചിന്തയും നാവില്‍ നിറയുന്ന ദികറുകളും തസ്‌ബീഹുകളും മാത്രമേ മനസ്സുകള്‍ക്ക്‌ സമാധാനം നല്‍കുകയുളളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബൂബക്കര്‍ ഫൈസി, ആററകോയ തങ്ങള്‍, N C മുഹമ്മദ്‌ കണ്ണൂര്‍, ഫവാസ്‌ ഹുദവി, അലവിക്കുട്ടി ഒളവട്ടൂര്‍ ഹബീബുളള പട്ടാമ്പി,ഹംസ മൂപ്പന്‍, മുഹമ്മദലി ഹാജി, ഉമര്‍കോയ, അബദു ലത്തീഫ്‌ ഹാജി, ഷൗക്കത്ത്‌ മണ്ണാര്‍ക്കാട്‌, അബൂബക്കര്‍ ബാഖവി സമദ്‌ പെരുമുഖം, അസീസ്‌ പുളളാവൂര്‍ സൈയ്‌താലി വലമ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു ഏകദിന ക്യാമ്പില്‍ മുഹമ്മദ്‌ മാസ്‌ററര്‍ മണ്ണാര്‍ക്കാട്‌ സ്വഗതവും ശാഹുല്‍ ഹമീദ്‌ തൃക്കരിപ്പൂര്‍ നന്ദിയും പറഞ്ഞു. 
- അബൂബക്കര്‍ ഫൈസി -