മുഹറം പത്ത് : യു.എ.ഇ. SKSSF പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്നു

SKSSF യു... നാഷണല്‍ കമ്മിറ്റിയുടെ ഹിജ്റ കാന്പയിനിന്‍റെ ഭാഗമായി മുഹറം പത്തിനോടനുബന്ധിച്ച് വിവിധ സ്റ്റേറ്റ് SKSSF കമ്മിറ്റികളുടെ നേതൃത്വത്തില്‍ അതാതു സ്റ്റേറ്റുകളിലെ സുന്നീ സെന്‍ററുകളുമായി സഹകരിച്ച് വിവിധ പരിപാടികളോടെ പ്രാര്‍ത്ഥനാ ദിനം ആചരിക്കാന്‍ തീരുമാനിച്ചു.

ദുബൈ : മുഹറം പത്തിന് (16-12-2010) വ്യാഴം രാത്രി 9 മണിക്ക് ദുബൈ ദേര സുന്നീ സെന്‍ററില്‍ നാരിയത്ത് സ്വലാത്തും പ്രാര്‍ത്ഥനാ സദസ്സും നടക്കും. ദുബൈ സുന്നീ സെന്‍റര്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷനായിരിക്കും. ഉസ്താദ് അബ്ദുസ്സലാം ബാഖവി മുഖ്യപ്രഭാഷണം നടത്തും.

അല്‍ഐന്‍ : വ്യാഴം വൈകുന്നേരം 6 മണിക്ക് അല്‍ഐന്‍ സുന്നീ യൂത്ത് സെന്‍ററില്‍ ദിക്റ് മജ്‍ലിസും പ്രാര്‍ത്ഥനാ സംഗമവും നടക്കും. കോയ തങ്ങള്‍, ശാഹുല്‍ ഹമീദ് ഹാജി, മറ്റു സെന്‍റര്‍ ഭാരവാഹികള്‍ നേതൃത്വം നല്‍കും.

ഷാര്‍ജ : വ്യാഴം വൈകുന്നേരം നാല് മണിക്ക് ഷാര്‍ജ ഇന്‍ന്ത്യന്‍ ഇസ്‍ലാമിക് ദഅ്‍വാ സെന്‍ററില്‍ മുറൂര്‍ അബ്ദുറഹ്‍മാന്‍ മുസ്‍ലിയാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമവും പ്രഭാഷണവും നടക്കും. അബ്ദുല്ല ചേലേരി ഉദ്ഘാടനം ചെയ്യും. ഖലീലു റഹ്‍മാന്‍ കാശിഫി, ത്വാഹാ സുബൈര്‍ ഹുദവി പ്രഭാഷണം നടത്തും.

അജ്‍മാന്‍ : വ്യാഴം വൈകുന്നേരം 4 മണിക്ക് അജ്‍മാന്‍ സുന്നി സെന്‍ററില്‍ പ്രാര്‍ത്ഥനാ സംഗമവും നോന്പ് തുറയും നടക്കും. അബ്ദുല്ല ബാഖവി നേതൃത്വം നല്‍കും. അലവിക്കുട്ടി ഫൈസി മുഖ്യ പ്രഭാഷണം നടത്തും. സയ്യിദ് ശുഐബ് തങ്ങള്‍, മുഹമ്മദ് മദനി അണ്ടോണ പങ്കെടുക്കും.

ഫുജൈറ : വ്യാഴം രാത്രി 11 മണിക്ക് ഫുജൈറ സുന്നീ സെന്‍ററില്‍ ദിക്റ് സദസ്സും മന്പുറം മൗലിദും പ്രാര്‍ത്ഥനയും നടക്കും. ശാകിര്‍ ഹുസൈന്‍ ഹുദവി, മുഹമ്മദ് ശരീഫ് ഹുദവി നേതൃത്വം നല്‍കും.

റാസല്‍ ഖൈമ : വ്യാഴം രാത്രി 9 മണിക്ക് റാസല്‍ ഖൈമ ജംഇയ്യത്തുല്‍ ഇമാമില്‍ ബുഖാരി മസ്ജിദില്‍ സ്വലാത്ത് മജ്‍ലിസിനോടനുബന്ധിച്ച് പ്രാര്‍ത്ഥനാ സംഗമം നടക്കും. അബ്ദുല്‍ കരീം ഫൈസി നേതൃത്വം നല്‍കും.

മദാം : മുഹറം ഒന്പതിന് (15-12-2010) ബുധന്‍ രാത്രി 1 മണിക്ക് ഷാര്‍ജ മദാം അല്‍ ഹാദി മസ്‍ജിദില്‍ ആത്മീയ സദസ്സും പ്രാര്‍ത്ഥനാ സംഗമവും നടക്കും. അബ്ദുല്‍ ഗഫൂര്‍ മൗലവി (ദുബൈ) മുഖ്യ പ്രഭാഷണം നടത്തും. സുഹൈസന്‍ ഫൈസി നേതൃത്വം നല്‍കും.

ദൈത് : മുഹറം പതിനൊന്ന് (16-12-2010) വെള്ളി രാത്രി 10 മണിക്ക് ദൈത് സുന്നീ കൗണ്‍സില്‍ ഓഡിറ്റോറിയത്തില്‍ പ്രാര്‍ത്ഥനാ സംഗമവും ഹിജ്റ സന്ദേശ പ്രഭാഷണവും നടക്കും. ശൌക്കത്തലി മൗലവി നേതൃത്വം നല്‍കും.

ദിബ്ബ : വ്യാഴം വൈകുന്നേരം 4 മണിക്ക് ദിബ്ബ ഇസ്‍ലാമിക് സെന്‍ററില്‍ പ്രാര്‍ത്ഥനാ സംഗമം നടക്കും. ഇതോടനുബന്ധിച്ച് മദ്റസാ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, സമൂഹ നോന്പ്തുറ, മന്പുറം മൗലിദ് എന്നിവ നടക്കും. ഉസ്താദ് കെ.എം. കുട്ടി ഫൈസി അച്ചൂര്‍ മുഖ്യപ്രഭാഷണം നടത്തും.

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; 31ന്‌ പെരിന്തല്‍മണ്ണയില്‍ സെമിനാര്‍

തിരൂരങ്ങാടി: ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ഇസ്‌ലാമിക്‌ ആക്‌ടിവിറ്റീസ്‌(ഹാദിയ) പെരിന്തല്‍മണ്ണ ചാപ്‌റ്റര്‍ പെരിന്തല്‍മണ്ണ ടൗണ്‍ ഹാളില്‍ ഡിസംബര്‍ 31ന്‌ സെമിനാര്‍ സംഘടിപ്പിക്കുന്നു. മതേതര ഇന്ത്യയിലെ മുസ്‌ലിം എന്ന തലക്കെട്ടില്‍ നടക്കുന്ന സെമിനാറില്‍ മത, രാഷട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 2011 ഏപ്രില്‍ 15,16,17 തിയ്യതികളിലാണ്‌ സനദ്‌ ദാന സമ്മേളനം നടക്കുന്നത്‌. അനസ്‌ ഹുദവി അരിപ്രയുടെ അധ്യക്ഷതയില്‍ ദാറുല്‍ ഹുദായില്‍ ചേര്‍ന്ന യോഗം ഡോ.സുബൈര്‍ ഹുദവി ചേകനൂര്‍ ഉദ്‌ഘാടനം ചെയ്‌തു. ടി. അബുബക്കര്‍ ഹുദവി, കെ.പി ജഅഫര്‍ ഹുദവി, കെ.ടി ശരീഫ്‌ ഹുദവി കാപ്പ്‌, കെ.സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി എന്നിവര്‍ സംസാരിച്ചു.

കാഞ്ഞങ്ങാട്‌ നൂര്‍ മസ്ജിദില്‍ നാളെ ദിക്‌റ്‌ ഹല്‍ഖയും ദുആ മജ്‌ലിസും

കാഞ്ഞങ്ങാട്: കടലുണ്ടിപ്പുഴയില്‍ ദാരുണമായി മരണപ്പെട്ട ദാറുല്‍ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി പി.ജി വിദ്യാര്‍ഥികളും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രവര്‍ത്തകരുമായ ബേക്കല്‍ ഖിളിര്‍ നഗറിലെ അബ്ദുള്‍ റഹിമാന്‍, പള്ളിക്കര തൊട്ടിയിലെ അഹ്മദ്‌ ഹാരിസ്‌ എന്നിവരുടെ സ്മരണാര്‍ഥം ദിക്‌റ്‌ ഹല്‍ഖയും ദുആ മജ്‌ലിസും കാഞ്ഞങ്ങാട്‌ ടൌണ്‍ നൂര്‍ മസ്ജിദില്‍ നാളെ നടക്കുമെന്നു കാഞ്ഞങ്ങാട്‌ മേഖല എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജെനെറല്‍ സെക്രെട്ടറി ശറഫുദ്ധീന്‍ കുണിയ അറിയിച്ചു. വൈകുന്നേരം നാലിന്നു നടക്കുന്ന പരിപാടിയില്‍  പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

എസ്.കെ.എസ്.എസ്.എഫ്.കാസര്‍കോട് ജില്ലാ ഭാരവാഹികള്‍

കാസര്‍കോട്:എസ്.കെ.എസ്.എസ്.എഫ്. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ രണ്ടുദിവസത്തെ പ്രതിനിധി സമ്മേളനത്തോടെ സമാപിച്ചു. സമാപന കൗണ്‍സില്‍ മീറ്റില്‍ ഭാരവാഹികളായി ഇബ്രാഹിം ഫൈസി ജെഡിയാര്‍ (പ്രസി.), റഷീദ് ബെളിഞ്ചം (ജന.സെക്ര.), ഹാരിസ് ദാരിമി ബെദിര (ട്രഷ.), താജുദ്ദീന്‍ ദാരിമി തൃക്കരിപ്പൂര്‍, മുഹമ്മദ് ഫൈസി മഞ്ചേശ്വരം, ഹാഷിം ദാരിമി ദേലംപാടി (വൈ.പ്രസി.), സുഹൈര്‍ അസ്ഹരി (വര്‍ക്കിങ് സെക്ര.) സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, അശ്‌റഫ് അസ്ഹരി ഉറുമി (സെക്ര.), ഹനീഫ് കുമ്പഡാജെ, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, ശറഫുദ്ദീന്‍ കുണിയ (ഓര്‍ഗനൈസിങ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. കൗണ്‍സില്‍ മീറ്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി ഉദ്ഘാടനംചെയ്തു. അബൂബക്കര്‍ സാലൂദ് നിസമി അധ്യക്ഷനായി. സയ്യിദ് ഹാദി തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, കെ.യു.ദാവൂദ് എന്നിവര്‍ പ്രസംഗിച്ചു. ഇബ്രാഹിം ഫൈസി ജെഡിയാര്‍ സ്വഗതവും റഷീദ് ബെളിഞ്ചം നന്ദിയും പറഞ്ഞു.

അന്നദാനത്തോടെ മമ്പുറം നേര്‍ച്ച സമാപിച്ചു

തിരൂരങ്ങാടി: അര ലക്ഷത്തോളം പേര്‍ക്കുള്ള അന്നദാനത്തോടെ മമ്പുറം സയ്യിദ് അലവി തങ്ങളുടെ 172ാം ആണ്ടുനേര്‍ച്ച സമാപിച്ചു.
അന്നദാനത്തിനും അവസാന ചടങ്ങായ മൗലീദ്ഖത്മ്ദുആക്കും പങ്കെടുക്കാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് വിശ്വാസികളാണ് മഖാമിലെത്തിയത്. അന്നദാനചടങ്ങ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി കോഴിക്കോട് അധ്യക്ഷത വഹിച്ചു. രാവിലെ ഒമ്പതരക്ക് തുടങ്ങിയ അന്നദാനം വൈകീട്ട് രണ്ട് മണി വരെ നീണ്ടു. അര ലക്ഷത്തോളം നെയ്‌ച്ചോര്‍ പെട്ടികള്‍ മമ്പുറം നിവാസികളും ദാറുല്‍ഹുദാ വിദ്യാര്‍ഥികളും ചേര്‍ന്നാണ് വിതരണം ചെയ്തത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു.
മൗലീദ് ഖത്മ് ദുആക്ക് സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.സി. മുഹമ്മദ് ബാഖവി, പി. ഇസ്ഹാഖ് ബാഖവി എന്നിവര്‍ പങ്കെടുത്തു.

ഖാഫില സര്ഗ്ഗവേദി രൂപീകരിച്ചു..

കോഴിക്കോട് : മാപ്പിള കലാ സാഹിത്യ രംഗത്ത്‌ പുത്തന്‍ ചുവടു വെപ്പുകളുമായി ഖാഫില സര്‍ഗ്ഗ വേദി രൂപീകരിച്ചു. സമസ്ത കേരളാ സുന്നി സ്ടുടെന്റ്സ് ഫെഡറേഷന്റെ സര്‍ഗ്ഗ നിയമങ്ങള്‍ക്കനുസരിച് പ്രവര്‍ത്തിക്കുന്ന കലാവേദി കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നു. ഭാരവാഹികള്‍: റിയാസ് ടി. അലി (ചെയര്‍മാന്‍) , മിര്ശാദ് യമാനി ചാലിയം, റാഫി മഞ്ചേരി (വൈസ് ചെ.), മുസ്തഫ റഹ്മാനി വാവൂര്‍ (കണ്‍ വീനര്‍), ശിഹാബ് അരീകൊട്, ശരീഫ് തുവ്വൂര്‍ (ജോ. കണ്‍.), അബൂബക്കര്‍ ചീകൊദ് (ട്രഷ.)
കോണ്ടാക്റ്റ് നമ്പര്‍: 9747532027, 9846211247,9847493244

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ദുബൈ സുന്നി സെന്‍റര്‍ വൈസ് പ്രസിഡന്‍റ് എ.എം. അബ്ദുല്ല സാഹിബിന് നല്‍കിയ യാത്രയയപ്പില്‍ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉപഹാരം നല്‍കുന്നു

വെല്ലുവിളികളെ നേരിടാന്‍ യുവതലമുറ അറിവ് സമ്പാദിക്കണം-ഹൈദരലി ശിഹാബ്തങ്ങള്‍

കൊടുവള്ളി: വളര്‍ന്നുവരുന്ന യുവതലമുറ വെല്ലുവിളികളെ നേരിടാന്‍ അറിവ് സമ്പാദിക്കണമെന്ന് പാണക്കാട് സയ്യിദ്‌ഹൈദരലി ശിഹാബ്തങ്ങള്‍ അഭിപ്രായപ്പെട്ടു. കരുവന്‍പൊയിലില്‍ അല്‍-ഇഹ്‌സാന്‍ എജ്യുക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിനുവേണ്ടിയുള്ള ധര്‍മമാണ് ഏറ്റവും വലിയ ധര്‍മം. അറിവ് ലഭിക്കാതെ പോകുന്നതാണ് സമൂഹം വഴിതെറ്റാന്‍ കാരണമാകുന്നതെന്നും ഹൈദരലി ശിഹാബ്തങ്ങള്‍ പറഞ്ഞു.

അല്‍-ഇഹ്‌സാന്‍ ട്രസ്റ്റ് ഉദ്ഘാടനം പി.കെ. കുഞ്ഞാലിക്കുട്ടിയും ഹിഫ്‌ള്-ഖുര്‍ആന്‍ കോളേജ് പ്രഖ്യാപനം പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാരും നിര്‍വഹിച്ചു. ചടങ്ങില്‍ ടി.കെ. പരീക്കുട്ടിഹാജി അധ്യക്ഷതവഹിച്ചു. പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. മുസ്തഫ മുണ്ടുപാറ പ്രസംഗിച്ചു. ട്രസ്റ്റ് സെക്രട്ടറി ടി.പി. സീതിക്കുട്ടി സ്വാഗതവും മാതോലത്ത് കാദര്‍ഹാജി നന്ദിയുംപറഞ്ഞു.

രാവിലെ നടന്ന അല്‍-ഇഹ്‌സാന്‍ സ്‌കൂള്‍ വാര്‍ഷികാഘോഷപരിപാടിക്ക് ടി.പി. മുഹമ്മദ്ഹാജി പതാക ഉയര്‍ത്തി. ഉച്ചയ്ക്കുശേഷം നടന്ന ദുആ സമ്മേളനത്തിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വംനല്‍കി.

മദ്രസകള്‍ക്ക് അവധി

കണ്ണൂര്‍: മുഹറം പ്രമാണിച്ച് ജില്ലയിലെ മുഴുവന്‍ മദ്രസകള്‍ക്കും ഡിസംബര്‍ 15, 16 തീയതികളില്‍ അവധിയായിരിക്കുമെന്ന് സമസ്തകേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുസ്സമദ് മുട്ടം അറിയിച്ചു.

മമ്പുറം നേര്‍ച്ചയ്ക്ക് ഇന്ന് കൊടിയിറങ്ങും; അന്നദാനത്തിന് ഒരുക്കങ്ങളായി


തിരൂരങ്ങാടി : ഒരാഴ്ചനീണ്ട മമ്പുറം സയ്യിദ് മൗലദ്ദവീല തങ്ങളുടെ ആണ്ടുനേര്‍ച്ചയ്ക്ക് ചൊവ്വാഴ്ച കൊടിയിറങ്ങും. നേര്‍ച്ചയുടെ പ്രധാനചടങ്ങായ അന്നദാനം രാവിലെ 9.30ന് പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. അന്നദാനം ഉച്ചയ്ക്ക് രണ്ടരവരെ നീളും. ചെമ്മാട്ടെ ദാറുല്‍ഹുദാ കാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ നൂറോളം അടുപ്പുകളില്‍ നാനൂറോളം ചാക്ക് നെയ്‌ച്ചോര്‍ അരിയാണ് അന്നദാനത്തിനായി പാകംചെയ്യുക. അലി പടിക്കലിന്റെ നേതൃത്വത്തില്‍ 200ഓളം പാചകക്കാരും സഹായികളും ചേര്‍ന്നാണ് ഭക്ഷണമൊരുക്കുന്നത്.


ഭക്ഷണം പൊതിഞ്ഞുനല്‍കാനായി അരലക്ഷത്തിലധികം പെട്ടികള്‍ തയ്യാറാക്കിയിട്ടുണ്ട്. ദാറുല്‍ഹുദ വിദ്യാര്‍ഥികളാണ് പാക്കിങ് നടത്തിയത്. യൂസഫ്‌ഫൈസി മേല്‍മുറി, നാസര്‍ഹുദവി കൈപ്പുറം എന്നിവര്‍ നേതൃത്വം നല്‍കി. ദാറുല്‍ഹുദ വിദ്യാര്‍ഥികളും മമ്പുറം നിവാസികളും അടക്കം അഞ്ഞൂറിലധികം വളണ്ടിയര്‍മാര്‍ ഭക്ഷണവിതരണത്തിന് തയ്യാറായിക്കഴിഞ്ഞു. അന്നദാനത്തിനുശേഷം നടക്കുന്ന മൗലീദ് ഖത്മ ദുആയ്ക്ക് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.


-ഉബൈദ് റഹ്‍മാനി-

ദിക്‌റ് ദുആ രാവില്‍ മമ്പുറം വിശ്വാസികള്‍ വീര്‍പ്പു മുട്ടി

തിരൂരങ്ങാടി : പ്രാര്‍ഥനാവചസ്സുകള്‍ നിറഞ്ഞ മമ്പുറം മഖാമില്‍ തിങ്കളാഴ്ച രാത്രി വിശ്വാസികളുടെ തിരക്ക്. മഗ്‌രിബ് നമസ്‌കാരശേഷം നടന്ന ദിക്‌റ് ദുആ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഒട്ടേറെ വിശ്വാസികളെത്തി. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. കേരളത്തിലെ മുസ്‌ലീങ്ങളുടെ ഉന്നമനത്തിന് അടിത്തറയിട്ടത് മമ്പുറം തങ്ങളുടെ പ്രവര്‍ത്തനങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌നദ്‌വി ചടങ്ങില്‍ അധ്യക്ഷനായി. ആനമങ്ങാട് മുഹമ്മദ്കുട്ടിഫൈസി മമ്പുറംതങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.

അത്തിപ്പറ്റ മൊയ്തീന്‍കുട്ടിമുസ്‌ലിയാര്‍, അയ്യായ ഉസ്താദ്, സയ്യിദ് എസ്.എം. ജിഫ്‌രിതങ്ങള്‍ കക്കാട്, സയ്യിദ് അഹമ്മദ് ജിഫ്‌രിതങ്ങള്‍ മമ്പുറം, സയ്യിദ് കെ.പി. ചെറിയാപ്പുതങ്ങള്‍, ജമലുല്ലൈലി വെളിമുക്ക്, മമ്പുറം ഖത്തീബ് വി.പി. അബ്ദുള്ളക്കോയതങ്ങള്‍, ഹാജി എ. മരക്കാര്‍മുസ്‌ലിയാര്‍ നിറമരുതൂര്‍, ഹാജി കെ. അബ്ദുള്‍ഖാദര്‍മുസ്‌ലിയാര്‍ ചേലേമ്പ്ര, സെയ്തലവിഫൈസി കോറാട് എന്നിവര്‍ പ്രസംഗിച്ചു.



-ഉബൈദ് റഹ്‍മാനി-

എസ്.കെ.എസ്.എസ്.എഫ് കണ്‍വെന്‍ഷന്‍

തന്നട:എസ്.കെ.എസ്.എസ്.എഫ് തന്നട ശാഖാ കമ്മിറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ അബ്ദുള്‍ റഷീദ് മൗലവി ഉദ്ഘാടനം ചെയ്തു. പി.യൂസഫ് അധ്യക്ഷനായി. വി.കെ.റിഷാദ്, കെ.ഷബീര്‍, കെ.മുര്‍ഷിദ്, സി.എച്ച്.ഫാസില്‍, കെ.പി.റമീസ് എന്നിവര്‍ സംസാരിച്ചു. വി.കെ.ആഷിക്ക് സ്വാഗതവും കെ.മുസമ്മില്‍ നന്ദിയുംപറഞ്ഞു.

എസ്.കെ.എസ്.എസ്.എഫ് കാളികാവ് മേഖലാ കണ്‍വെന്‍ഷന്‍

കാളികാവ്: എസ്.കെ.എസ്.എസ്.എഫ് കാളികാവ് മേഖലാ കണ്‍വെന്‍ഷന്‍ സമാപിച്ചു. ഫരീദ് റഹ്മാനി ഉദ്ഘാടനംചെയ്തു. നൗഫല്‍ വാഫി അധ്യക്ഷതവഹിച്ചു. മേലാറ്റൂര്‍ ഹംസ ഫൈസി പ്രസംഗിച്ചു. മേഖലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ഒ.എം.എസ് തങ്ങള്‍ നേതൃത്വം നല്‍കി.

ഭാരവാഹികള്‍: ഹംസ ഫൈസി പൂങ്ങോട് (പ്രസി.), ഹൈദ്രോസ് ദാരിമി, അഷ്‌കര്‍ ദാരിമി, ബഹാഉദ്ദീന്‍ ഫൈസി, ഹാരിസ് പള്ളിശ്ശേരി (വൈ.പ്രസി.), റിഷാദ് മേലേകാളികാവ് (ജന.സെക്ര.), ജലീസ് ചാഴിയോട് (പ്രവ.സെക്ര.), ശാഫി പുല്‍വെട്ട, കെ.കെ. ഫതാഹ്, അസ്‌ലം, നൗഫല്‍ ഹുദവി (സെക്ര.), സി.എച്ച്. കബീര്‍ (ട്രഷ.).

ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ വാര്‍ഷികവും മാനുമുസ്‌ലിയാര്‍ അനുസ്മരണ സമ്മേളനവും


കരുവാരകുണ്ട്: ദാറുന്നജാത്ത് ഇസ്‌ലാമിക് സെന്റര്‍ 35-ാം വാര്‍ഷികവും സ്ഥാപകന്‍ കെ.ടി. മാനുമുസ്‌ലിയാരുടെ രണ്ടാം അനുസ്മരണ സമ്മേളനവും ജനവരി 27 മുതല്‍ 30വരെ നടക്കും. പരിപാടിയുടെ വിജയത്തിനായി സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ മുഖ്യരക്ഷാധികാരിയും സമസ്ത ജില്ലാസെക്രട്ടറി പി. കുഞ്ഞാണിമുസ്‌ലിയാര്‍ ചെയര്‍മാനും ദാറുന്നജാത്ത് ജന. സെക്രട്ടറി അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ജനറല്‍ കണ്‍വീനറും എം. മൊയ്തീന്‍കുട്ടിഫൈസി വാക്കോട് കണ്‍വീനറുമായി സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തില്‍ ഒ.കെ. കുഞ്ഞാപ്പതങ്ങള്‍ അധ്യക്ഷതവഹിച്ചു. അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു.

മനുഷ്യാവകാശദിനം ആചരിച്ചു

മലപ്പുറം: മദ്യവിരുദ്ധ പ്രചാരണ കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലയില്‍ എട്ടുകേന്ദ്രങ്ങളില്‍ മനുഷ്യാവകാശ ദിന സായാഹ്നസംഗമം നടത്തി. പാണ്ടിക്കാട് സമസ്ത ജില്ലാ സെക്രട്ടറി പി.കുഞ്ഞാണി മുസ്‌ലിയാര്‍, പെരിന്തല്‍മണ്ണയില്‍ പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, കൂട്ടിലങ്ങാടിയില്‍ ശഹീര്‍ അന്‍വരി പുറങ്ങ്, ചങ്ങരംകുളത്ത് ഖാസിംഫൈസി പോത്തനൂര്‍, തെയ്യാലയില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, കിഴിശ്ശേരിയില്‍ എം.പി.കടുങ്ങല്ലൂര്‍, മമ്പാട് അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി, എടക്കുളത്ത് അബ്ദുല്‍കരീം ബാഖവി എന്നിവര്‍ സംഗമം ഉദ്ഘാടനംചെയ്തു.

നിയമനങ്ങളില്‍ വാര്‍ഷിക ഓഡിറ്റിങ് വേണം - എസ്.കെ.എസ്.എസ്.എഫ്

മലപ്പുറം: ഗ്രൂപ്പ് സി തസ്തികകളില്‍ അതത് ജില്ലക്കാര്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് ട്രെന്റ് ഹയര്‍ എജ്യുക്കേഷന്‍ ഓര്‍ഗനൈസിങ് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. നിയമനത്തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ നിയമനങ്ങളില്‍ വാര്‍ഷിക ഓഡിറ്റ് നടത്താന്‍ നിയമനിര്‍മ്മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഡോ. എന്‍.എ.എം. അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ ഹമീദ് ഫൈസി, കെ.മോയിന്‍കുട്ടി, മുസ്തഫ, ഡോ. വി.സുലൈമാന്‍, ഷാഹുല്‍ ഹമീദ്, എസ്.വി.മുഹമ്മദലി, നാസര്‍ ഫൈസി, മുഹമ്മദ് ഫൈസി, ശംസുദ്ദീന്‍ ഒഴുകൂര്‍, ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ പ്രസംഗിച്ചു.

ഉദ്ഘാടനംചെയ്തു

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ഇരുപതാം ബാച്ച് അലിഫ് സര്‍ഗവേദിയുടെ ഉദ്ഘാടനം അന്‍വര്‍ ബാലുശ്ശേരി നിര്‍വഹിച്ചു.
മുഹമ്മദലി ഹുദവി അധ്യക്ഷതവഹിച്ചു. സി.പി. ബാസിത്, സാലിം വളവന്നൂര്‍, ഫാറൂഖ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: ഉമറൂല്‍ ഫാറൂഖ് (പ്രസി.), സുഹൈല്‍ മേലാറ്റൂര്‍ (വൈ.പ്രസി.), സാലിം, സി.പി. ബാസിത് (സെക്ര), ഒ.പി. റാഷിദ് (ട്രഷ.)

ഹമീദ് മുസ്‌ലിയാരുടെ കുടുംബത്തിന് താങ്ങായി നാട്ടുകാര്‍

അരീക്കോട്: അകാലത്തില്‍ അര്‍ബുദരോഗം തട്ടിയെടുത്ത ഊര്‍ങ്ങാട്ടിരി കുത്തൂപറമ്പിലെ മുന്നക്കണ്ടി ഷാഹുല്‍ഹമീദ് മുസ്‌ലിയാരുടെ (42) പറക്കമുറ്റാത്ത മൂന്നുമക്കളെയും നിരാലംബയായ ഭാര്യയെയും സംരക്ഷിക്കാന്‍ നാട്ടുകാരുടെ കൂട്ടായ്മ രൂപംകൊണ്ടു.

കുത്തൂപറമ്പ് ജുമാമസ്ജിദിന്റെയും മദ്രസയുടെയും മൈത്ര അനാഥാലയത്തിന്റെയും വളര്‍ച്ചയ്ക്കുവേണ്ടി ജീവിച്ച ഹമീദ്മുസ്‌ലിയാര്‍ക്ക് ഇതിനിടയില്‍ സ്വന്തമായി ഒരുവീട് ഇനിയുമായിട്ടില്ല. ഊര്‍ങ്ങാട്ടിരി ഗ്രാമപ്പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഒരു കൊച്ചുവീടിന്റെ പണി തുടങ്ങിയതെങ്കിലും മുസ്‌ലിയാരുടെ ചികിത്സമൂലം പാതിവഴിയില്‍ കിടക്കുകയാണ്.

മഹല്ല് പ്രസിഡന്റ് എം.ടി. വീരാന്‍ഹാജി ചെയര്‍മാനും ഖത്തീബ് കെ.കെ. വീരാന്‍കുട്ടി ഫൈസി കണ്‍വീനറുമായാണ് നാട്ടുകാരുടെ കമ്മിറ്റി രൂപവത്കരിച്ചത്. ഫണ്ട് രൂപവത്കരണം പാണക്കാട് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു.

ഗതാഗതം നിരോധിച്ചു


തിരൂരങ്ങാടി: 172-ാം മമ്പുറം നേര്‍ച്ചയുടെ സമാപനത്തോടനുബന്ധിച്ച്‌ ചൊവ്വാഴ്‌ച്ച രാവിലെ ഏഴ്‌ മണി മുതല്‍ വൈകുന്നേരം ആറ്‌ മണി വരെ മമ്പുറം മഖാമിലേക്കും തിരിച്ചും നടപ്പാലം വഴി വാഹനങ്ങള്‍ കടന്നു പോകാന്‍ അനുവദിക്കുന്നതല്ല.
മഖാമിലേക്ക്‌ വരുന്ന വാഹനങ്ങള്‍ നാഷണല്‍ ഹൈവേയില്‍ നിന്ന്‌ വി.കെ പടി വഴി ലിങ്ക്‌ റോഡിലൂടെ വന്ന്‌ തിരിച്ച്‌ പോകണമെന്നും വാഹനങ്ങള്‍ നിരീക്ഷിക്കുവാന്‍ മഫ്‌ടിയിലുള്ളവരുള്‍പ്പടെ പ്രത്യേക വിഭാഗത്തെ നിശ്ചയിച്ചിട്ടുണ്ടെന്നും പോലീസ്‌ അറിയിച്ചു.

മമ്പുറം തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയം - അബ്ബാസലിതങ്ങള്‍

തിരൂരങ്ങാടി: മമ്പുറം തങ്ങള്‍ സമൂഹത്തില്‍ നടപ്പാക്കിയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ അവിസ്മരണീയമാണെന്ന് എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ പറഞ്ഞു. മമ്പുറം നേര്‍ച്ചയിലെ മതപ്രഭാഷണം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹസ്സന്‍കുട്ടിബാഖവി അധ്യക്ഷതവഹിച്ചു. ജാഫര്‍ഹുദവി കുളത്തൂര്‍ പ്രസംഗിച്ചു.

മൗലീദ് പാരായണത്തിന് മൊയ്തീന്‍കുട്ടിഫൈസി, എ.പി. മുസ്തഫഹുദവി, പി.കെ. അബ്ദുനാസര്‍ഹുദവി എന്നിവര്‍ നേതൃത്വംനല്‍കി. തിങ്കളാഴ്ച ദിക്‌റ് ദുആ സമ്മേളനം സ്വാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.

ചൊവ്വാഴ്ച നടക്കുന്ന അന്നദാനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

എസ്.വൈ.എസ് കണ്‍വെന്‍ഷന്‍ നടത്തി

ആലിപ്പറമ്പ്: സുന്നി യുവജനസംഘം ആലിപ്പറമ്പ് പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സി.എം. അബ്ദുള്ളഹാജി ഉദ്ഘാടനംചെയ്തു. കെ.എ. റഷീദ്‌ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ശറഫുദ്ദീന്‍തങ്ങള്‍, ശമീര്‍ഫൈസി, കെ.കെ. അബ്ദുള്ള, തെക്കന്‍ മുഹമ്മദ്, അഹമ്മദ് എടത്തറ, ജഹ്ഫല്‍ മണലായ, സി.കെ. ഉമ്മര്‍ഫൈസി, കെ. അബ്ദുള്ളഫൈസി എന്നിവര്‍ പ്രസംഗിച്ചു.

മാനുഷിക മൂല്യങ്ങള്‍ ഖുര്‍ആനിക ദര്‍ശനം - എസ്.വൈ.എസ്. ത്രൈമാസ കാന്പയിന്‍ ആചരിക്കുന്നു

റിയാദ് : മാനുഷിക മൂല്യങ്ങള്‍ ഖുര്‍ആനിക ദര്‍ശനം എന്ന പ്രമേയം ആധാരമാക്കി 2011 ജനുവരി മുതല്‍ ത്രൈമാസ കാന്പയിന്‍ നടത്താന്‍ സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി തീരുമാനിച്ചു. ഉദ്ഘാടന സമ്മേളനം, ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ, ഖുര്‍ആന്‍ ക്വിസ്, സിന്പോസിയങ്ങള്‍, ഫാമിലി സംഗമം, അവാര്‍ഡ് ദാനം, സമാപന സമ്മേളനം തുടങ്ങിയവ കാന്പയിന്‍റെ ഭാഗമായി നടത്താനും കഴിഞ്ഞ ദിവസം ഹാഫ്മൂണ്‍ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി.

ശാന്തിയും സമാധാനവും നഷ്ടപ്പെട്ട ആധുനിക സമൂഹം ഒരു ശാശ്വത പരിഹാരമാണ് തേടിക്കൊണ്ടിരിക്കുന്നത്. വ്യക്തിജീവിതവും കുടുംബ ബന്ധങ്ങളും സാമൂഹിക സാഹചര്യങ്ങളുമെല്ലാം ഈ ഹൈടക് യുഗത്തില്‍ മലീമസമായിക്കൊണ്ടിരിക്കുകയാണ്. സ്വന്തം ചോരയില്‍ പിറന്ന മക്കളെ കാമപൂര്‍ത്തീകരണത്തിനുപയോഗിക്കുന്ന പിതാവും കൂടപ്പിറപ്പുകളെ ബലാല്‍ക്കാരം ചെയ്യുന്ന സഹോദരങ്ങളും ഇന്‍റര്‍നെറ്റ് യുഗത്തില്‍ ശാപമായി മാറിയിരിക്കുന്നു. ഇങ്ങനെ മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട നിഖില മേഖളകളിലും മൂല്യച്ഛുതിയും അതുവഴി അപകര്‍ഷതാബോധവും പിടിക്കപ്പെട്ട മനുഷ്യകുലത്തിന്‍റെ അവലംബവും അവസാന ആശ്രയവുമാണ് വിശുദ്ധ ഖുര്‍ആന്‍. അതുകൊണ്ടു തന്നെയാണ് എസ്.വൈ.എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഇത്തരമൊരു പ്രമേയം ഉയര്‍ത്തിപ്പിടിച്ചു ജനങ്ങളിലേക്ക് ഇറങ്ങിത്തിരിക്കുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

കടലുണ്ടിപ്പുഴയില്‍ മുങ്ങിമരിച്ച ചെമ്മാട് ദാറുല്‍ഹുദാ ഇസ്‍ലാമിക് യൂണിവേഴ്സിറ്റി പി.ജി. വിദ്യാര്‍ത്ഥികളായ കാസര്‍ക്കോട് പള്ളിക്കരതോടി അഹ്‍മദ് ഹാരിസ്, ബേക്കല്‍ കാട്ടൂര്‍ അബ്ദുറഹ്‍മാന്‍ എന്നിവരുടെ നിര്യാണത്തില്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കമ്മിറ്റി പ്രസിഡന്‍റ് ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ബഹു. ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, ഹംസ ബാഖവി മണ്ണാര്‍ക്കാട്, സൈതലവി ഫൈസി പനങ്ങാങ്ങര, മൊയ്തീന്‍ കുട്ടി തെന്നല, ഹമീദ്, അസീസ് വാഴക്കാട്, കരീം ഫൈസി ചേറൂര്‍, മുഹമ്മദ് അലി, ജലീല്‍, ബഷീര്‍ ഫൈസി ചെരക്കാപറന്പ്, അബ്ബാസ് ഫൈസി പെരിഞ്ചേരി എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി നൌഷാദ് അന്‍വരി സ്വാഗതവും മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു.
-നൌഷാദ് അന്‍വരി-

മതാതീതഭാവം പുലര്‍ത്തണം - ബഷീറലി ശിഹാബ്തങ്ങള്‍

തിരൂരങ്ങാടി: മതനിഷ്ടകള്‍ക്കിടയിലും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മതാതീത ഭാവം പുലര്‍ത്താന്‍ ഏവരും തയ്യാറാവണമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ പറഞ്ഞു.
മമ്പുറം ആണ്ടുനേര്‍ച്ചയുടെ അഞ്ചാംദിവസത്തെ മതപ്രഭാഷണച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. മൗലീദ് പാരായണ സദസ്സിന് അബ്ദുല്‍ഖാദിര്‍ഫൈസി, ഇബ്രാഹിംഫൈസി കരുവാരകുണ്ട്, മൊയ്തീന്‍കുട്ടിഫൈസി എന്നിവര്‍ നേതൃത്വം നല്‍കി.
തിങ്കളാഴ്ച നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും.

സുന്നിയുവജന സംഘം ജില്ലാ കളക്ടര്‍ക്ക് ഭീമ ഹര്‍ജി നല്‍കി

മലപ്പുറം: സുന്നി യുവജന സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍ക്ക് ബഹുജനങ്ങള്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കി. ജില്ലയെ സമ്പൂര്‍ണ്ണ ലഹരി മുക്ത ജില്ലയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഹാജി.കെ മമ്മദ് ഫൈസി, പി.പി. മുഹമ്മദ് ഫൈസി, കെ.എ. റഹ്മാന്‍ ഫൈസി, കാളാവ് പി. സൈതലവി മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി.കെ.എം. ലത്തീഫ് ഫൈസി, ബഷീര്‍ പനങ്ങാങ്ങര എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

സയന്‍സ് ലാബ് ഉദ്ഘാടനം

പറപ്പൂര്‍: വട്ടപ്പറമ്പ് സബീലുല്‍ ഹിദായ ഇസ്‌ലാമിക് കോളേജില്‍ നിര്‍മ്മിച്ച സയന്‍സ് ലാബ് മീരാന്‍ ദാരിമി ഉദ്ഘാടനംചെയ്തു. മുഹമ്മദലി ശിഹാബ് അധ്യക്ഷതവഹിച്ചു. നൗഷാദലി, അബ്ദുല്‍ഖാദര്‍ അന്‍വരി, അബ്ദുസ്സമദ് ഹുദവി, മുഹമ്മദ് അബ്ദുല്‍ ഹബീബ് ഹുദവി എന്നിവര്‍ പ്രസംഗിച്ചു.

എസ്.കെ.എസ്.എസ്.എഫ്. കണ്‍വെന്‍ഷന്‍

നടുവണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ്. നടുവണ്ണൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ അബ്ദുല്‍ അസീസ് എലങ്കമല്‍ ഉദ്ഘാടനം ചെയ്തു. ഷംസീര്‍ ചാലിക്കര അധ്യക്ഷത വഹിച്ചു. ജാഫര്‍ ദാരിമി തിക്കോടി പ്രഭാഷണം നടത്തി. യൂസഫ് ബാഖവി, ജാഫര്‍, സഅ്ദി, കോയ ദാരിമി, ജലീല്‍ ദാരിമി, ഷമീര്‍ പാലോളി, ഷംസുദ്ദീന്‍ കുരുടിമുക്ക് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: നിസാര്‍ ദാരിമി പാലോളി (പ്രസി.), ജലീല്‍ ദാരിമി ചേനോളി, നൗഷാദ് മൗലവി തറേമ്മല്‍ (വൈസ് പ്രസി.) കോയ ദാരിമി (സെക്രട്ടറി ), ഷംസുദ്ദീന്‍ കുരുടിമുക്ക് (ഖജാ).

ഈ ദരിദ്രരെ സഹായികാന്‍ സാന്ത്വനക്കൈകള്‍ ഉയര്‍ന്നാലും


കഴിഞ്ഞ മാസം  ബൈക്ക് അപകടത്തില്‍  2 മദ്രസ്സാഅധ്യാപകര്‍ ദാരുണമായി മരണപ്പെടുകയുണ്ടായി. അനാദകളാക്കപ്പെട്ട അഭയം നല്‍കാന്‍ ആരുമില്ലാത്ത ഇവരുടെ പിഞ്ചുമക്കള്‍ ഉള്‍പ്പെടുന്ന ദരിദ്ര കുടുംബത്തെ സഹായിക്കാന്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ ചെയെര്‍മാനും റഹ്മതുല്ലാഹ്‌ ഖാസിമി മൂത്തേടം കണ്‍വീനറുമായ ഒരു സഹായ സമിതിക്കു രൂപം കൊടുത്തിട്ടുണ്ട്‌. (10/12/2010 ഇലെ ചന്ദ്രിക പത്രതില്‍ ഇതു സംബന്ധമായ വാര്‍ത്ത കൊടുത്തിരുന്നു). നിങ്ങളുടെ ചെറുതും വലുതുമായ സംഭാവനകള്‍ നല്‍കി ആ കുടുംബങ്ങളെ ദാരിദ്രത്തില്‍ നിന്നും കരകയറ്റാന്‍ ഞങ്ങളുടെ കൂടെ സഹകരിക്കണമെന്ന്‌ പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍, റഹ്മതുല്ലാഹ്‌ ഖാസിമി മൂത്തേടം എന്നിവര്‍ അഭ്യാര്‍ഥിച്ചു. സംഭാവനകള്‍ സ്വീകരിക്കാന്‍ സ്റ്റേറ്റ്‌ ബേങ്ക്‌ ഒഫ്‌ ട്രാവന്‍കൂറിന്റെ  എടക്കര ബ്രാഞ്ചില്‍ ഒരു അക്കൌണ്ട്‌ തുറന്നിട്ടുണ്ട്‌. അക്കൌണ്ട്‌ നംബര്‍: 67135992958  (എടക്കര ബ്രാഞ്ച്‌, സ്റ്റേറ്റ്‌ ബേങ്ക്‌ ഒഫ്‌ ട്രാവന്‍കൂര്‍‍) ഫോണില്‍ കൂടി ബന്ധെപ്പെടാം: 94478443848, 9496286762, 9447335463

മഞ്ചേരി മേഖലാ SKSSF പ്രതിനിധി സംഗമവും കൗണ്‍സില്‍ കാന്പും

മഞ്ചേരി : മഞ്ചേരി മേഖലാ SKSSF പ്രതിനിധി സംഗമവും കൗണ്‍സില്‍ കാന്പും മഞ്ചേരി സഭാഹാളില്‍ നടന്നു. ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. .പി. മുജീബ് ഫൈസി എലന്പ്ര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രതിനിധി ശംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, സയ്യിദ് ഹാശിം തങ്ങള്‍ പ്രസംഗിച്ചു. ഭാരവാഹികളായി ജാഫര്‍ ബാഖവി മാര്യാട് (പ്രസിഡന്‍റ്), സൈതലവി മുസ്‍ലിയാര്‍ തോട്ടുപൊയില്‍, സുബൈര്‍ മുഹ്സിന്‍ ഉള്ളാടം കുന്ന്, സി.ടി. ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, സൈഫുദ്ദീന്‍ ഫൈസി എളങ്കൂര്‍ (വൈ.പ്രസിഡന്‍റുമാര്‍), കെ. ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം (ജന.സെക്രട്ടറി), അബ്ദുറഹ്‍മാന്‍ തോട്ടുപൊയില്‍ (വര്‍ക്കിംഗ് സെക്രട്ടറി), അന്‍വര്‍ ചിറക്കല്‍ (ആക്ടീവ് വിംഗ്), റഫീഖ് മഞ്ഞപ്പറ്റ (ത്വലബ), സൈഫുള്ള മരത്താണി (കാന്പസ്), അബൂബക്കര്‍ ദാരിമി കുട്ടശ്ശേരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

അലിഗഢ് മലപ്പുറം സ്‌പെഷല്‍ സെന്റര്‍ പ്രവേശന പരീക്ഷാ പരിശീലനം

മലപ്പുറം : അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മലപ്പുറം സ്‌പെഷല്‍ സെന്ററില്‍ എല്‍.എല്‍.ബി, എം.ബി.എ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ നല്‍കിയവര്‍ക്ക് മത്സരപരീക്ഷയ്ക്കുള്ള പരിശീലനം 12ന് നടക്കും. രാവിലെ ഒമ്പതുമുതല്‍ 12.30 വരെ മലപ്പുറത്തിനടുത്ത മേല്‍മുറി എം.എം.ഇ.ടി ഹൈസ്‌കൂളിലാണ് പരിശീലനം. അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി പൂര്‍വവിദ്യാര്‍ഥി സംഘടനയാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447925553, 9447136375, 9447227358

ഹജ്ജ് കമ്മിറ്റി യോഗം 15ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍

കരിപ്പൂര്‍ : സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ യോഗം 15ന് വൈകീട്ട് നാലിന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേരും. ഹജ്ജ് സമാപനത്തോടനുബന്ധിച്ചുള്ള കാര്യങ്ങള്‍ വിലയിരുത്താനാണ് യോഗം ചേരുന്നത്. ഹജ്ജ് കമ്മിറ്റി നിയോഗിച്ച 13 ഹജ്ജ് വളണ്ടിയര്‍മാര്‍, വിമാനത്താവള, എമിഗ്രേഷന്‍, കസ്റ്റംസ്, പോലീസ് അധികൃതരും യോഗത്തില്‍ പങ്കെടുക്കും. വ്യാഴാഴ്ച രണ്ട് വിമാനങ്ങളിലായി 600പേര്‍ കോഴിക്കോട്ടെത്തി. ഇതോടെ ഹജ്ജ് പൂര്‍ത്തിയാക്കി മടങ്ങിയെത്തിയവരുടെ എണ്ണം 5574 ആയി.

റശീദിയ പൂര്‍വവിദ്യാര്‍ഥി സംഗമം

എടവണ്ണപ്പാറ : റശീദിയ സെക്കന്‍ഡറി മദ്രസ പൂര്‍വ വിദ്യാര്‍ഥി സംഗമം കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ ഹാജി ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇബ്രാഹിം മുസ്‌ല്യാര്‍, ബി.എസ്.കെ. തങ്ങള്‍, മുഹമ്മദ് മുസ്‌ലിയാര്‍ വേങ്ങര, എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.പി. സഹീദ് (പ്രസിഡന്റ്), ഹാരിസ് പി.ടി. (സെക്രട്ടറി), ബി.എസ്.കെ. തങ്ങള്‍ (ട്രഷ).

'മനുഷ്യത്വം മരിക്കുന്നു, മദ്യം ജയിക്കുന്നു' വിവിധ കേന്ദ്രങ്ങളില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ബഹുജന സംഗമം

മലപ്പുറം : മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി 'മനുഷ്യത്വം മരിക്കുന്നു, മദ്യം ജയിക്കുന്നു' എന്ന പ്രമേയത്തില്‍ തിരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച ബഹുജന സംഗമം നടതും. ഇത് സംബന്ടിച്ച യോഗം സത്താര്‍ പന്തല്ലൂര്‍ ഉദ്ഘാടനം ചെയ്തു. എം.പി.കടുന്തല്ലൂര്‍ അധ്യക്ഷത വഹിച്ചു. മജീദ് ഫൈസി ഇന്ത്യനൂര്‍, റഹീം, പി.എം. റഫീഖ് അഹമ്മദ്, ഷംസുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞങ്ങാട്‌ നൂര്‍ മസ്ജിദില്‍ വ്യാഴാഴ്ച്ച ദിക്‌റ്‌ ഹല്‍ഖയും ദുആ മജ്‌ ലിസും

കാഞ്ഞങ്ങാട്: കടലുണ്ടിപ്പുഴയില്‍ ദാരുണമായി മരണപ്പെട്ട ദാറുല്‍ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റി പി.ജി വിദ്യാര്‍ഥികളും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പ്രവര്‍ത്തകരുമായ ബേക്കല്‍ ഖിളിര്‍ നഗറിലെ അബ്ദുള്‍ റഹിമാന്‍, പള്ളിക്കര തൊട്ടിയിലെ അഹ്മദ്‌ ഹാരിസ്‌ എന്നിവരുടെ അകാല വിയോഗത്തില്‍ കാഞ്ഞങ്ങാട്‌ മേഖല എസ്‌.കെ.എസ്‌.എസ്‌.എഫ്‌ അനുശോചിച്ചു. മുഹറം പത്ത്‌ ആഷുറാഅ്‌ ദിനത്തില്‍ (ഡിസെംബര്‍ പതിനാറാം തിയ്യതി വ്യാഴാഴ്ച്ച) കാഞ്ഞങ്ങാട്‌ ടൌണ്‍ നൂര്‍ മസ്ജിദില്‍ വെച്ച്‌ പരേതര്‍ക്ക് വേണ്ടി  ദിക്‌റ്‌ ഹല്‍ഖയും ദുആ മജ്‌ ലിസും നടക്കുമെന്നു കാഞ്ഞങ്ങാട്‌ മേഖല എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജെനെറല്‍ സെക്രെട്ടറി ശറഫുദ്ധീന്‍ കുണിയ അറിയിച്ചു. വൈകുന്നേരം നാലിന്നു നടക്കുന്ന പരിപാടിയില്‍ ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍, കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൌലവി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

പ്രഭാഷണങ്ങള്‍ തത്സമയം

കുതുബുസ്സമാന്‍ സയ്യിദ് മമ്പുറം തങ്ങളുടെ ആണ്ടുനെര്ച്ചയുടെ മുഴുവന്‍ ദിവസ  പരിപാടികളും തത്സമയം ലഭ്യമാണ്. അതിനായി ബൈലക്സ് മെസ്സന്ചെരിലെ കേരള-ഇസ്ലാമിക്‌-ക്ലാസ്സ്‌-റൂമില്‍ പ്രവേശിക്കുക. വെബ്സൈറ്റ് www.sunnivision.com

മതപഠനക്ലാസ്

തിരൂരങ്ങാടി:ചെറുമുക്ക് ജീലാനി നഗര്‍ ശാഖാ എസ്.കെ.എസ്.എസ്.എഫ് ജനവരിയില്‍ മതപഠനക്ലാസ് നടത്താന്‍ തീരുമാനിച്ചു.

ഉസ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. ശുകൈര്‍ ചെറുമുക്ക്, കെ. അനസ്, കെ. സക്കരിയ എന്നിവര്‍ പ്രസംഗിച്ചു.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌. കാസറഗോഡ് ജില്ലാ റിവൈവല്‍ കോണ്‍ഫറന്‍സിനു തുടക്കം

നാളെ സമാപനംവും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കലും 

കാസര്‍കോട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌. റിവൈവല്‍ ഇന്ന് കോണ്‍ഫറന്‍സ്‌ രാവിലെ തുടങ്ങി. മെമ്പര്‍ഷിപ്പ്‌ കാമ്പയിന്റെ സമാപനം നാളെ നടക്കും. ഖാസി ശൈഖുനാ ത്വാഖ അഹമ്മദ്‌ മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്തു. ഖാസി ശൈഖുനാ ടി.കെ.എം. ബാവ മുസ്‌ല്യാര്‍ മാലിക്ക് ദീനാര്‍ സിയാറത്തിന്‌ നേതൃത്വം നല്‍കി. ബഷീര്‍ ദാരിമി തളങ്കര പതാക ഉയര്‍ത്തി.
 രണ്ടാം സെഷന്‍ യു.എം.അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല, കെ.എ. ഇബ്രാഹിം ഹാജി, പി.എ. റഷീദ്‌ ഹാജി, ഹാജി ഹസൈനാര്‍ തളങ്കര, സുലൈമാന്‍ ഹാജി ബാങ്കോട്‌, അബ്ദുല്‍ ഖാദര്‍ സഅദി ഖാസിലേന്‍, എം.എ. ഖലീല്‍, ഹാരിസ്‌ ദാരിമി, റഷീദ്‌ ബെളിഞ്ചം, സുഹൈര്‍ അസ്‌ഹരി, സത്താര്‍ ചന്തേര,റസാഖ്  ദാരിമി, ഹമീദ്‌ കേളോട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. സലാഹുദ്ദീന്‍ ഫൈസി വെന്നിയൂരും  നാസര്‍ ഫൈസി കൂടത്തായിയും ക്ലാസെടുത്തു.

മമ്പുറം തങ്ങള്‍ മതസൗഹാര്‍ദ്ദത്തിന്റെ കാവലാള്‍: ഹമീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: മമ്പുറം തങ്ങള്‍ മതമൈത്രിയുടെയും മതസൗഹാര്‍ദ്ദത്തിന്റെയും കാവലാളായിരുന്നുവെന്ന് പാണക്കാട്ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മമ്പുറം ആണ്ടുനേര്‍ച്ചയുടെ നാലാംദിവസം മതപ്രഭാഷണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മമ്പുറം തങ്ങള്‍ നന്മയുടെ ശക്തിക്ക് വേണ്ടി വര്‍ത്തിക്കുകയും തിന്മയുടെ ശക്തികള്‍ക്കെതിരെ സന്ധിയില്ലാസമരം പ്രഖ്യാപിക്കുകയുംചെയെ്തന്ന് അദ്ദേഹം അനുസ്മരിച്ചു.
സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. തീര്‍ഥാടകരുടെ ബാഹുല്യം കാരണം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി മമ്പുറം നിവാസികളും ദാറുല്‍ ഹുദാ വിദ്യാര്‍ഥികളും പ്രത്യേക സൗകര്യം ചെയ്തിട്ടുണ്ട്. ശനിയാഴ്ച നടക്കുന്ന മതപ്രഭാഷണം പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. മത സാമൂഹിക സാംസ്‌കാരിക മേഖലകളിലെ ഒട്ടേറെപ്പേര്‍ സംബന്ധിക്കും.

എസ്‌.കെ.എസ്‌.എസ്‌.എഫ്‌. റിവൈവല്‍ കോണ്‍ഫറന്‍സ്‌ തുടങ്ങി

കാസര്‍കോട്‌: എസ്‌.കെ.എസ്‌.എസ്‌.എഫ്‌. റിവൈവല്‍ കോണ്‍ഫറന്‍സ്‌ തുടങ്ങി. മെമ്പര്‍ഷിപ്പ്‌ കാമ്പയിന്റെ സമാപനം ഇന്നും നാളെയുമായി നടക്കും. ഖാസി ത്വാഖ അഹമ്മദ്‌ മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്തു. ഖാസി ടി.കെ.എം. ബാവ മുസ്‌ല്യാര്‍ സിയാറത്തിന്‌ നേതൃത്വം നല്‍കി. ബഷീര്‍ ദാരിമി തളങ്കര പതാക ഉയര്‍ത്തി. സലാഹുദ്ദീന്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി വിതഷയാവതരണം നടത്തി. രണ്ടാം സെഷന്‍ യു.എം.അബ്‌ദുല്‍ റഹ്‌മാന്‍ മുസ്‌ല്യാര്‍ ഉദ്‌ഘാടനം ചെയ്തു.

ഖുര്‍ആന്‍ പാരായണ ക്ലാസ്

കടമേരി: റഹ്മാനിയ അറബിക് കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ ശാസ്ത്ര ക്ലാസ് കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ചീക്കിലോട്ട് കുഞ്ഞബ്ദുള്ള അധ്യക്ഷതവഹിച്ചു. അബ്ദുള്‍ഖാദിര്‍ മുസ്‌ല്യാര്‍, കോട്ടൂര്‍ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ല്യാര്‍, ചൂടിക്കോട് മുഹമ്മദ് മുസ്‌ല്യാര്‍, അന്‍സാര്‍ റഹ്മാനി, അബ്ദുന്നാഫി റഹ്മാനി എന്നിവര്‍ സംസാരിച്ചു.

പ്രാര്‍ഥനകള്‍ മനുഷ്യനെ ഉത്കൃഷ്ടനാക്കുന്നു -കോഴിക്കോട് ഖാസി

തിരൂരങ്ങാടി: ആത്മാവിനെയും മനസ്സിനെയും സംസ്‌കരിച്ച് മനുഷ്യനെ ഉത്കൃഷ്ടനാക്കുന്നത് പ്രാര്‍ഥനകളാണെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു.

മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് നടന്ന സ്വലാത്ത് സംഗമത്തിന് നേതൃത്വം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച നടന്ന സ്വലാത്ത് സംഗമത്തിന് മഖാമില്‍ വിശ്വാസികളുടെ പ്രവാഹമായിരുന്നു.

വെള്ളിയാഴ്ച നടക്കുന്ന മതപ്രഭാഷണം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും.

മമ്പുറം നേര്‍ച്ചയിലെ പ്രധാന പരിപാടിയായ ദിക്‌റ് ദുആ സമ്മേളനം തിങ്കളാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനുശേഷം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, അയ്യായ ഉസ്താദ് എന്നിവരാണ് നേതൃത്വംനല്‍കുക.

പുതുക്കിപ്പണിത മമ്പുറം ജുമാമസ്ജിദിന്റെ ഉദ്ഘാടനം സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങള്‍ നിര്‍വഹിച്ചു. ചൊവ്വാഴ്ച അന്നദാനത്തോടെ നേര്‍ച്ച സമാപിക്കും.

SKSSF ഹയര്‍ എജ്യൂ ക്കേഷന്‍ പ്രോഗ്രാം

അപേക്ഷാ ഫോമിനു താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
http://www.4shared.com/document/FHc3hQrB/HEP_FORM.html

ദുബൈ SKSSF തൃശൂര്‍ ജില്ലാ പ്രവര്‍ത്തക സംഗമം ഇന്ന്

അബ്ദുല്‍ റഹിമാനിന്നും അഹ്മദ്‌ ഹാരിസിന്നും ജന്മനാടിന്റെ കണ്ണീരില്‍ കുതിര്‍ത്ത യാത്രാ മൊഴി

കാഞ്ഞങ്ങാട്: ഇന്നലെ കടലുണ്ടിപ്പുഴയില്‍ മുങ്ങി മരിച്ച ദാറുല്‍ ഹുദ  ഇസ്ലാമിക്‌  യൂണിവേഴ്സിറ്റിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളായ അബ്ദുല്‍ റഹിമാനിന്റെയും അഹ്മദ്‌ ഹാരിസിന്റെയും ജനാസ വന്‍ജനാവലിയുടെ  സാനിധ്യത്തില്‍ ഖബറടക്കി. പെട്ടന്നുണ്ടായ ദുരന്തം ഉള്‍കൊള്ളാവാനാതെ തേങ്ങുകയാണ്‌ ഇരുവരുടേയും ബന്ധുക്കളും നാട്ടുകാരും. മലപ്പുറത്ത്‌ നിന്നും ജനാസ വീട്ടിലേക്കെത്തിയപ്പോള്‍ കൂട്ടനിലവിളിതന്നെ ഉയര്‍ന്നു. 
അബ്ദുല്‍ റഹിമാനിന്റെ  ജനാസ ബേക്കല്‍ ഖിളര്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ വൈകീട്ട്‌ ഏഴരയോടെയാണു ഖബറടക്കിയത്‌. പിന്നീട്‌ എത്തിയ അഹ്മദ്‌ ഹാരിസിന്റെ  ജനാസ രാത്രി പന്ത്രണ്ട്‌ മണിയോടെ പള്ളിക്കര കല്ലിങ്കാല്‍ ജുമാ മസ്ജിദ്‌ ഖബറിസ്ഥാനിലും ഖബറടക്കി. പരേതരുടെ ജനാസ നമസ്കാരത്തിന്നും പ്രാര്‍ഥനക്കും സമസ്തയുടെ പ്രമുഖ പണ്ഡിതര്‍  നേത്രത്വം നല്‍കി. ഇരുവരുടെയും ബിരുദപഠന കോളേജായ എം.ഐ.സി ദാറുല്‍ ഇര്‍ഷാദ്‌ അക്കാദമിയിലെ നൂറുക്കണക്കിന്നു ശുഭവസ്ത്രാധാരികള്‍ തങ്ങളുടെ സഹപാഠിക്ക്‌ അന്ത്യമൊഴി അര്‍പിക്കാന്‍ എത്തിയിരുന്നു. കൂടാതെ അറുപതോളം ദാറുല്‍ ഹുദ സഹാപാഠികളും  മയ്യിത്തിനോടപ്പം മലപ്പുറത്ത് നിന്നും അനുഗമിച്ചിരുന്നു. പ്രമുഖ പണ്ഡിതന്മാരായ  എം.എ ഖാസിം മുസ്ലിയാര്‍ ‍, യു.എം അബ്ദുല്‍ റഹിമാന്‍ മുസ്ലിയാര്‍‍, ത്വാഖ അഹ്മദ്‌ മൌലവി അല്‍ അസ്‌ഹരി, സൈനുല്‍ അബിദീന്‍ തങ്ങള്‍ കുന്നുംകൈ, സിദ്ദീഖ്‌ നദ്‌വി ചേരൂറ്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍,  പ്രൊഫ. കെ.സി മുഹമ്മദ്‌ ബാഖവി തുടങ്ങീ ഒട്ടനവധി നേതാക്കള്‍ അന്ത്യോമപചാരം അര്‍പിക്കാന്‍ എത്തിയിരുന്നു. ഇരുവര്‍ക്കും വേണ്ടി വെള്ളിയാഴ്ച ജുമുഅ നമസ്കാരന്തരം ദുആ ചെയ്യാനും മയ്യിത്ത് നമസ്കരിക്കാനും നേതാക്കള്‍  ആഹ്വാനം ചെയ്തു.

പുഴയെടുത്ത കൂട്ടുകാര്‍ക്ക് ദാറുല്‍ഹുദ കണ്ണീരോടെ വിടനല്‍കി

അബ്ദുറഹ്‌മാന്റെ മയ്യത്ത്‌ നിസ്‌കാരത്തിന്‌ പാണക്കാട്‌  സയ്യിദ് ഹൈദരലി ശിഹാബ്‌ തങ്ങള്‍ നേതൃത്വം നല്‍കുന്നു.
തിരൂരങ്ങാടി: കടലുണ്ടിപ്പുഴയില്‍ മുങ്ങിമരിച്ച പ്രിയ കൂട്ടുകാര്‍ക്ക് ദാറുല്‍ഹുദാ കാമ്പസ് കണ്ണീരോടെ വിട നല്‍കി.
ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ പിജി വിഭാഗം വിദ്യാര്‍ഥികളായ മുഹമ്മദ് ഹാരിസ് (20), അബ്ദുറഹ്മാന്‍ (20) എന്നിവരാണ് പുഴയില്‍ മുങ്ങി മരിച്ചത്. ബുധനാഴ്ച വൈകീട്ട് കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.
അപകട വിവരം അറിഞ്ഞ നിമിഷം ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളെല്ലാം പുഴയോരത്തേക്ക് ഒഴുകുകയായിരുന്നു. 12 വര്‍ഷമായി മമ്പുറം ആണ്ടുനേര്‍ച്ചയുടെ നടത്തിപ്പ് ചുമതല ദാറുല്‍ ഹുദയ്ക്കാണ്.
ഇവിടുത്തെ വിദ്യാര്‍ഥികളാണ് മഖാമിലെ വളണ്ടിയര്‍മാര്‍.
അബ്ദുറഹ്മാന്റെ മൃതദേഹം ബുധനാഴ്ച രാത്രി എട്ടരയോടെയും ഹാരിസിന്റെത് വ്യാഴാഴ്ച ഉച്ചയോടെയും കണ്ടെടുത്തു. കാമ്പസിനും വിദ്യാര്‍ഥികള്‍ക്കും ആശ്വാസമേകാന്‍ മത-രാഷ്ട്രീയ രംഗത്തെ പ്രമുഖരെല്ലാം ദാറുല്‍ഹുദയിലെത്തിയിരുന്നു.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം എം.എല്‍.എ, പി.കെ. അബ്ദുറബ് എം.എല്‍.എ, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, അരിമ്പ്ര മുഹമ്മദ്, ദാറുല്‍ഹുദ ഭാരവാഹികളായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, പ്രൊഫ. യു.വി.കെ. മുഹമ്മദ്, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി എന്നിവര്‍ കാമ്പസിലെത്തി.
ദാറുല്‍ഹുദയില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി.

സമസ്ത ബഹ്റൈന്‍ - മുഹറം കാന്പയിന്‍

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന ദിക്റ് മജ്‍ലിസും ഹിജ്റ അനുസ്മരണവും ഇന്ന്

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 10 വെള്ളിയാഴ്ച (ഇന്ന്) ഹിജ്റ അനുസ്മരണവും ദിക്റ് മജ്‍ലിസും സംഘടിപ്പിക്കുന്നു. വൈകുന്നേരം 6.30ന് അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി, ഉസ്‍മാന്‍ ദാരിമി തുടങ്ങിയവര്‍ പ്രസംഗിക്കും. സിദ്ധീഖ് ഫൈസി കണ്ണാടിപ്പറന്പ് ഹിജ്റ അനുസ്മരണ പ്രഭാഷണം നടത്തും.

SKSSF യു.എ.ഇ. നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹിജ്റയുടെ സന്ദേശം പ്രോഗ്രാം ഇന്ന്

കാസര്‍ഗോഡ് : 'കൂട്ടുകൂടാം ധാര്‍മികതയുടെ കരുത്തിനൊപ്പം' SKSSF കാസര്‍ഗോഡ് ജില്ല റിവൈവല്‍ കോണ്‍ഫറന്‍സ് & കൗണ്‍സില്‍ മീറ്റ് ഡിസംബര്‍ 11, 12 തിയ്യതികളില്‍ മാലിക് ദീനാറില്‍ രണ്ട് രണ്ട് സെഷനുകളിലായി നടക്കും. ത്വാഖ അഹമ്മദ് മുസ്‍ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ആദര്‍ശം, സംഘടന എന്നീ വിഷയങ്ങളില്‍ യഥാക്രമം ജി.എം. സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, നാസര്‍ ഫൈസി കൂടത്തായി വിഷയാവതരണം നടത്തും.
-ഹാരിസ് അല്‍ ഹസനി, മെട്ടമ്മല്‍-

ചെന്നൈ ഇസ്‍ലാമിക് സെന്‍റര്‍ പ്രഥമ വാര്‍ഷിക സമ്മേളനം ഡിസംബര്‍ 20ന്

ഭാഷാവിവേചനം: മുസ്‌ലിം സംഘടനകള്‍ യോജിച്ച പ്രക്ഷോഭത്തിന്

കോഴിക്കോട് : സംസ്ഥാന സര്‍ക്കാര്‍ അറബി, ഉറുദു, സംസ്‌കൃത ഭാഷാപഠനത്തിന് തടസ്സം സൃഷ്ടിക്കുന്ന വിവാദ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ യോജിച്ച പ്രക്ഷോഭം നടത്താന്‍ മുസ്‌ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. ഏതു ഭാഷ പഠിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ടെന്നും ഇതിന് തടസ്സം നില്‍ക്കാന്‍ സര്‍ക്കാറിന് അവകാശമില്ലെന്നും യോഗം ഉദ്ഘാടന ചെയ്ത മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണകാലാവധി പൂര്‍ത്തിയാവാനിരിക്കെ അനാവശ്യമായ പരിഷ്‌കരണം നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.


പുതുതായി അനുവദിച്ച 178 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ രണ്ട് ഭാഷകള്‍ മാത്രമേ പഠിപ്പിക്കേണ്ടതുള്ളൂ എന്ന നിര്‍ദേശം സര്‍ക്കാറിന്റെ ഭാഷാ വിരുദ്ധ നിലപാടിന് തെളിവാണെന്ന് യോഗം കുറ്റപ്പെടുത്തി. ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാറിന് നിവേദനം സമര്‍പ്പിക്കാനും അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചു.



വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഡോ.എം.കെ. മുനീര്‍, കെ.പി.എ. മജീദ്, പി.വി. അബ്ദുള്‍ വഹാബ് (മുസ്‌ലിം ലീഗ്), ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍ (സമസ്ത), വി.എം. കോയമാസ്റ്റര്‍ (സുന്നി വിദ്യാഭ്യാസ ബോര്‍ഡ്), എ.പി.അബ്ദുള്‍ ഖാദര്‍ മൗലവി, ഡോ.എം.അബ്ദുള്‍ അസീസ് (കെ.എന്‍.എം.), ഡോ.ഇ.കെ. അഹമ്മദ്കുട്ടി, കെ. അബൂബക്കര്‍ മൗലവി (കെ.എന്‍.എം.മടവൂര്‍ വിഭാഗം), കടക്കല്‍ അബ്ദുള്‍ അസീസ് മൗലവി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), ഡോ. ഫസല്‍ ഗഫൂര്‍, സി.ടി.സക്കീര്‍ ഹുസൈന്‍ (എം.ഇ.എസ്.), കെ. മോയിന്‍കുട്ടി, എ. മുഹമ്മദ്, കെ.കെ. അബ്ദുള്‍ ജബ്ബാര്‍ (കെ.എ.ടി.എഫ്.) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
-ഉബൈദ് റഹ്‍മാനി-

മമ്പുറം ആണ്ടുനേര്‍ച്ച: സ്വലാത്ത്‌സംഗമം ഇന്ന്

മമ്പുറം: മമ്പുറം സയ്യിദലവി മൗലദ്ദവീല തങ്ങളുടെ 172-ാം ആണ്ടുനേര്‍ച്ചയുടെ പ്രധാന ചടങ്ങായ സ്വലാത്ത് സംഗമം വ്യാഴാഴ്ച നടക്കും. വൈകീട്ട് മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന സ്വലാത്ത് സംഗമത്തിന് സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ ജമലുല്ലൈലി നേതൃത്വംനല്‍കും. പ്രമുഖ പണ്ഡിതരും ആത്മീയ നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും

മമ്പുറം നേര്‍ച്ചയുടെ മൗലീദ് സദസ്സില്‍ വന്‍തിരക്ക്

തിരൂരങ്ങാടി: മമ്പുറം ആണ്ടുനേര്‍ച്ചയോടനുബന്ധിച്ച് ബുധനാഴ്ച നടന്ന മൗലീദ് സദസ്സില്‍ പങ്കെടുക്കാന്‍ വന്‍തിരക്ക്.

പരിപാടികള്‍ വീക്ഷിക്കാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സൗകര്യം ഒരുക്കിയിരുന്നു. മൗലീദ് പാരായണസദസ്സിന് ദാറുല്‍ഹുദാ ഇസ്‌ലാമിക യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരായ ഇബ്രാഹിം ഫൈസി, അബ്ദുല്‍ഖാദര്‍ഫൈസി എന്നിവര്‍ നേതൃത്വംനല്‍കി.

ദാറുല്‍ഹുദയിലെ രണ്ടുവിദ്യാര്‍ഥികളെ കടലുണ്ടിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായതിനെത്തുടര്‍ന്ന് പ്രഭാഷണസദസ്സ് മാറ്റിവെച്ചു.

വ്യാഴാഴ്ച വൈകീട്ട് 6.30ന് നടക്കുന്ന സ്വലാത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയതങ്ങള്‍ ജമലുല്ലൈലി നേതൃത്വംനല്‍കും.

കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഹിജ്റ അനുസ്മരണം ഇന്ന്

ദാറുല്‍ഹുദ വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു



ദാറുല്‍ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയിലെ രണ്ടു  വിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങി മരിച്ചു. കാസറഗോഡ്‌ ജില്ലയിലെ ബേക്കല്‍ കാട്ടൂര്‍ മൂലയിലെ ജമീല മന്‍സിലില്‍ പരേതനായ അബ്ബാസിന്റെയും ആസിയയുടെയും മകന്‍ അബ്ദുര്‍ റഹ്മാന്‍(20), പള്ളിക്കര തൊട്ടിയിലെ ബാങ്ക് അബ്ദുറഹ്‌മാന്റെയും സഫിയയുടെയും മകന്‍ നവാസ്‌ മന്‍സിലില്‍ ഹാരിസ്‌(20)  എന്നീ ദാറുല്‍ഹുദ പി.ജി വിദ്യാര്‍ഥികളാണു കടലുണ്ടിപ്പുഴ നീന്തിക്കടക്കുന്നിതിനിടെ അപകടത്തില്‍ പെട്ടത് . ദുരന്തം കാരണത്താല്‍  ഇന്നുനടക്കേണ്ട മമ്പുറം ഉറൂസ്  പരിപാടി മാറ്റിവെച്ചു.
ദുരന്തത്തില്‍ പെട്ടവര്‍ക്ക് വേണ്ടി ദുആ ചെയ്യാന്‍ നേതാക്കള്‍ അഭ്യാര്‍ഥിച്ചു. ദുരന്ത വാര്‍ത്തയറിഞ്ഞു പരേതരുടെ വീടുകളിലേക്കെത്തി സമസ്ത കാസറഗോഡ്‌ ജില്ലാ നേതാക്കള്‍ പ്രാര്‍ഥനാ സദസ്സുകള്‍ സംഘടിപ്പിച്ചു.
കാസറഗോഡ് ചട്ടഞ്ചാലിലെ എം.ഐ.സി. ദാറുല്‍ ഇര്‍ഷാദ് കോളേജില്‍  നിന്നും ബിരുദം സമ്പാദിച്ചതിന്നു ശേഷം ഒരു വര്ഷം  മുന്പ് ദാറുല്‍ഹുദായില്‍  ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശിച്ചതായിരുന്നു ഇരുവരും. 

ദാറുല്‍ഹുദയിലെ പ്രഭാഷണ പരമ്പര നാളെ തുടങ്ങും

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂണിയന്‍ 'അസാസ്' സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരക്ക് വ്യാഴാഴ്ച ദാറുല്‍ഹുദയില്‍ തുടക്കമാകും.

ദാറുല്‍ഹുദ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി. 'റൈസിങ് ഹാന്‍ഡ്' എന്ന് പേരിട്ട പരമ്പരയില്‍ മുസ്‌ലിം ലീഗ്  നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ആദ്യ പ്രഭാഷണം നടത്തും. രാവിലെ 10 മണിക്ക് ദാറുല്‍ഹുദ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പരിപാടി ഉദ്ഘാടനം ചെയ്യും.

മതം, സമൂഹം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ച് നേപ്പാള്‍, ആന്‍ഡമാന്‍, ബംഗാള്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളുമായി കുഞ്ഞാലിക്കുട്ടി സംവദിക്കും.

മദ്രസ അധ്യാപകര്‍ക്ക് പരിശീലനം

പരപ്പനങ്ങാടി: ജം ഇയ്യത്തുല്‍ മുഅല്ലിമീന്റെ കീഴില്‍ മദ്രസ അധ്യാപകര്‍ക്ക് പരിശീലനക്ലാസ് സംഘടിപ്പിച്ചു. കെ.പി. മൊയ്തീന്‍കുട്ടിമുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. എസ്.വി. മുഹമ്മദലി ക്ലാസെടുത്തു. നാസര്‍ഫൈസി കൊമ്പങ്കല്ല്, നൗഷാദ് ചെട്ടിപ്പടി, സെയ്തലവിഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.

SKSSF യു.എ.ഇ. നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ഹിജ്റയുടെ സന്ദേശം പ്രോഗ്രാം

മസ്ജിദ് ഉദ്ഘാടനം ചെയ്തു

എടവണ്ണപ്പാറ: ഓമാനൂര്‍ മന്‍ശഉല്‍ ഉലൂം അറബിക് കോളേജില്‍ പുതുതായി നിര്‍മിച്ച അബൂബക്കര്‍ സിദ്ദീഖ് മസ്ജിദിന്റെ ഉദ്ഘാടനം പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ചടങ്ങില്‍ അറബ് പ്രതിനിധികളായ ശൈഖ് മുഹമ്മദലി അബ്ദുല്ല യഹ്‌റൂഫ്, വക്കീല്‍ ഖമീസ് ജസീം അലി ഫൈസി, ഇ. അഹമ്മദ് അന്‍വരി, മജീദ് ഫൈസി കിഴിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. എം.പി.അലിഹാജി സ്വാഗതവും ത്വയ്യിബ്‌കെ. നന്ദിയും പറഞ്ഞു.
മമ്പുറം നേര്‍ച്ചയ്ക്ക് മമ്പുറം സയ്യിദ് അഹമ്മദ് ജിഫ്രി തങ്ങള്‍ പതാക ഉയര്‍ത്തുന്നു

തിരൂരങ്ങാടി: മമ്പുറം സയ്യിദ് മൗലദ്ദവീല തങ്ങളുടെ 172-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം.

ആയിരക്കണക്കിന് വിശ്വാസികളെ സാക്ഷിയാക്കി മമ്പുറം സയ്യിദ് അഹമ്മദ് ജിഫ്‌റി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് നേര്‍ച്ചയുടെ ചടങ്ങുകള്‍ തുടങ്ങിയത്. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന മുസ്‌ലിം തീര്‍ഥാടന കേന്ദ്രമായ മമ്പുറത്തേക്ക് തിങ്കളാഴ്ച മുതല്‍ വിശ്വാസികള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.

ദുആയ്ക്കും കൂട്ട സിയാറത്തിനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വംനല്‍കി. സമ്മേളനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു.

ആത്മീയകേരളത്തെ മമ്പുറം തങ്ങള്‍ എന്നും വഴിനടത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സൈദ് മുഹമ്മദ് നിസാമി മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങില്‍ എസ്.എം. ജിഫ്രിതങ്ങള്‍ അധ്യക്ഷതവഹിച്ചു. ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ്‌നദ്‌വി, ചെമ്മുക്കന്‍ കുഞ്ഞാപ്പുഹാജി, കെ.എം. സൈതലവിഹാജി, യു. ശാഫിഹാജി, കെ.പി. ശംസുദ്ദീന്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു.

 
മമ്പുറത്ത് ഇന്ന്
 
മഗ്‌രിബ് നമസ്‌കാരത്തിനുശേഷം നടക്കുന്ന മതപ്രഭാഷണം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. ഉമര്‍ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
 
 പരിപാടിയുടെ മുഴുവന്‍ പ്രഭാഷണങ്ങളും തത്സമയം ശ്രവിക്കാന്‍ സുന്നീ ഓണ്‍ലൈന്‍ ആയ 'കേരള-ഇസ്ലാമിക്‌-ക്ലാസ്സ്‌-റൂമില്‍' പ്രവേശിക്കുക. web: www.sunnivision.com

കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിക്കുന്ന ദിക്റ് മജ്‍ലിസും ഹിജ്റ അനുസ്മരണവും

ഇന്ന് (ഡിസംബര്‍ 7) മുഹറം ഒന്ന്

 മലപ്പുറം: ചൊവ്വാഴ്ച മുഹറം ഒന്നായി (ഹിജ്‌റ കലണ്ടറിന്റെ പുതുവര്‍ഷാരംഭം) ഉറപ്പിച്ചതായി കേരളത്തിലെ പ്രമുഖ ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍,  ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയര്‍ എന്നിവര്‍ അറിയിച്ചു.  അതുപ്രകാരം താസൂആഅ്‌ ഡിസംബര്‍15 (മുഹറം9) ആഷൂറാഅ്‌ ഡിസംബര്‍ 16 (മുഹറം10)  എന്നിങ്ങനെ ആയിരിക്കും.

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh3s7wqLEskCfkyuR_vEzTeTJRN2-lKbWo32zZXrdgvuQ5K0jgbgIdMJkbZEws6v3k5s6vhOlcjB4ARkChOqB-YWQBTF3V-khhu_Yf60C_kLr5W4rCEfloBXzs4fGGm8owAciHgHq0BfoRi/s1600/Muharram_moon.jpg

ധാര്‍മ്മികതയിലൂന്നിയ സമൂഹ സൃഷ്‌ടിപ്പാണ്‌ സമസ്‌തയുടെ ലക്ഷ്യം

കൊല്ലമ്പാടി: കേരളത്തിലെ ആധികാരിക പണ്‌ഡിതസഭയായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ലക്ഷ്യം ധാര്‍മ്മികതയിലൂന്നിയ സമൂഹ സൃഷ്‌ടിപ്പാണെന്നും ആ അജയ്യ സംഘടനയുടെ മഹത്തായ ലക്ഷ്യ പൂര്‍ത്തീകരണത്തിന്‌ വേണ്ടിയാണ്‌ എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ പ്രവര്‍ത്തനമെന്നും കൊല്ലമ്പാടി ശാഖാ യോഗം അഭിപ്രായപ്പെട്ടു.
സമദ്‌ കൊല്ലമ്പാടിയുടെ അധ്യക്ഷതയില്‍ മേഖലാ സെക്രട്ടറി ഫാറൂഖ്‌ കൊല്ലമ്പാടി ഉദ്‌ഘാടനം ചെയ്‌തു. ഇല്ല്യാസ്‌ ഖത്തര്‍ കെ.എ.ശിഹാബ്‌, ഹബീബ്‌ കൊല്ലമ്പാടി, കെ.എ.നിസാര്‍, ജുനൈദ്‌ പച്ചക്കാട്‌, മിര്‍ഫാദ്‌, കെ.എ.മഹ്‌റൂഫ്‌, ശിഹാബുദ്ധീന്‍ ടിപ്പുനഗര്‍, അഷ്‌റഫ്‌ കൊല്ലമ്പാടി, റൗഫ്‌, സുലൈമാന്‍ പ്രസംഗിച്ചു.

എസ്.കെ.എസ്.എസ്.എഫ് ക്യാമ്പ്

മഞ്ചേരി: മുനിസിപ്പല്‍ ഈസ്റ്റ് എസ്.കെ.എസ്.എസ്.എഫ് ക്യാമ്പ് സയ്യിദ് ഹാഷിം തങ്ങള്‍ പയ്യനാട് ഉദ്ഘാടനം ചെയ്തു. കെ.എം. സൈതലവി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ആഷിക് കുറ്റിപ്പുറം ക്ലാസ്സെടുത്തു. കെ. അബ്ദുറഹ്മാന്‍, ഇ.പി. മുജീബ് ഫൈസി, യൂസഫ് ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

പ്രാര്‍ഥനാദിനം ആചരിച്ചു

മലപ്പുറം: മേല്‍മുറി എസ്.കെ.എസ്.എഫ് ക്ലസ്റ്ററിന്റെ കീഴില്‍ തിങ്കളാഴ്ച പ്രാര്‍ഥനാദിനമായി ആചരിച്ചു. സയ്യിദ് നിയാസലി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് നൗഫല്‍ തങ്ങള്‍ പ്രാര്‍ഥനക്കു നേതൃത്വം നല്‍കി. ഹസന്‍ ദാരിമി, ഉമര്‍ ഫൈസി, ഷംസുദ്ദീന്‍, ഹനീഫ, അബ്ദുനാസര്‍ ദാരിമി, മന്‍സൂറലി, സാദിഖലി എന്നിവര്‍ പ്രസംഗിച്ചു.

മമ്പുറം നേര്‍ച്ചയ്ക്ക് ഇന്ന് കൊടിയേറുന്നു

 ദാറുല്‍ ഹുദ ഇസ്‌ലാമിക് യൂണിവെഴ്സിറ്റി വിദ്യാര്‍ഥികളുടെ സജീവ സാനിധ്യം
 
തിരൂരങ്ങാടി:മമ്പുറം സയ്യിദ് മൗലദ്ദവീല തങ്ങളുടെ 172-ാം ആണ്ട്‌നേര്‍ച്ചയ്ക്ക് ചൊവ്വാഴ്ച തുടക്കമാകും.
വൈകീട്ട് നാലിന് മഖാം സിയാറത്തിന്‌ശേഷം സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറം കൊടിയേറ്റും. സിയാറത്തിന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും.
രാത്രി ഏഴിന് നടക്കുന്ന സമ്മേളനം പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള ഏഴ് ദിവസങ്ങളില്‍ മൗലീദ് സദസ്സുകളും പ്രാര്‍ത്ഥനാസംഗമങ്ങളും ഉണ്ടാകും. 14ന് നടക്കുന്ന അന്നദാനത്തിന് ആയിരക്കണക്കിന് വിശ്വാസികള്‍ എത്തും.
നേര്‍ച്ചയോടനുബന്ധിച്ച് മഖാമിലേക്കുള്ള നടപ്പാത കല്ല് പതിക്കുകയും ഇരിപ്പിടങ്ങള്‍ പ്രത്യേകം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ദിക്‌റ് പ്രഭാഷണ സദസ്സുകളില്‍ സ്ത്രീകള്‍ക്കും പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
മമ്പുറം മഹല്ല് നിവാസികളും ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളും ചേര്‍ന്നാണ് സന്ദര്‍ശകരുടെ തിരക്ക് നിയന്ത്രിക്കുകയും സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുക.
മഖാമിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കാന്‍ മഖാം പരിസരത്തെ പ്രത്യേക കൗണ്ടര്‍ തുറന്നതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക സംഘാടക സമിതി

കല്പറ്റ: 'രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍' എന്ന പ്രമേയവുമായി റിപ്പബ്ലിക് ദിനത്തില്‍ എസ്.കെ.എസ്.എസ്.എഫ്. പടിഞ്ഞാറത്തറയില്‍ മനുഷ്യജാലിക സംഘടിപ്പിക്കും.
സംഘാടകസമിതി രൂപവത്കരണം ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്കുട്ടി ഹസനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം. മുഹമ്മദ്ബഷീര്‍, കെ.എ. നാസര്‍ മൗലവി, ശുഐബ്, പി.സി. താഹിര്‍, കെ.മമ്മൂട്ടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: കെ.ടി.ഹംസമുസ്‌ല്യാര്‍, എം.എം.ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍, പി.എ. അലിഹാജി (രക്ഷാധികാരികള്‍), എം. മുഹമ്മദ് ബഷീര്‍ (ചെയര്‍.), മുഹ്‌യുദ്ദീന്‍ യമാനി (വര്‍ക്കിങ് ചെയര്‍.), എ.സി.മൊയ്തു, കാഞ്ഞായി ഉസ്മാന്‍ (വൈ. ചെയര്‍.), കെ.മമ്മൂട്ടി (ജന. കണ്‍.), ഇബ്രാഹിം മൗലവി (വര്‍ക്കിങ് കണ്‍.), ശുഐബ് വാരാമ്പറ്റ, പോക്കു പള്ളിയോട്ടില്‍ (ജോ. കണ്‍.), മഞ്ചേരി ഇബ്രാഹിംഹാജി (ഖജാ.), ഉസ്മാന്‍ ദാരിമി, പി.സി.ഉമ്മര്‍, അബു ഇഹ്‌സാന്‍ ഫൈസി, ശമീര്‍ പുതുശ്ശേരിക്കടവ് (വിവിധ കണ്‍.)

ദുബൈ SKSSF തൃശൂര്‍ ജില്ലാ പ്രവര്‍ത്തക സംഗമം

ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാര്‍ അനുസ്മരണം നടത്തി

കല്പകഞ്ചേരി : വളവന്നൂര്‍ യതീംഖാന സ്ഥാപകനേതാവ് ചാപ്പനങ്ങാടി ബാപ്പുമുസ്‌ലിയാരുടെ 32-ാമത് ആണ്ട് ചാപ്പനങ്ങാടിയിലും വളവന്നൂരിലുമായി നടന്നു. സിയാറത്തിന് ഹസ്സന്‍മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. യതീംഖാനയില്‍ മൗലീദ് പാരായണം നടന്നു. എ. മുഹമ്മദ്മുസ്‌ലിയാര്‍ അനുഗ്രഹപ്രഭാഷണം നടത്തി.

അസാസ് കോ-ഓര്‍ഡിനേഷന്‍ ശില്‌പശാല

ചെമ്മാട്:ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെയും 16 അഫിലിയേറ്റഡ് യു.ജി. കോളേജുകളിലെയും വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ അസാസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ശില്പശാല സുഫ്‌യാന്‍ ഹുദവി പെരുമ്പിലാവ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ മുഖപത്രമായ 'കൂട്ടായ്മ'യുടെ പ്രകാശനകര്‍മം കൈനിക്കര അബ്ദുല്‍ഖാദിര്‍ ബാഖവി നിര്‍വഹിച്ചു. നൗഫല്‍ ഹുദവി മേലാറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി. സലീം ഹുദവി കൂടല്ലൂര്‍, ചെയര്‍മാന്‍ ജാബിര്‍ ടി. ചാനടുക്കം, വൈസ് ചെയര്‍മാന്‍ ജാബിര്‍ എം.കെ തൃക്കരിപ്പൂര്‍, ജനറല്‍ കണ്‍വീനര്‍ ഇല്യാസ് കൊടുവള്ളി എന്നിവര്‍ സംസാരിച്ചു.

'പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണം' - SYS

മലപ്പുറം: സമൂഹത്തില്‍നിന്ന് തിന്മകളെ ഇല്ലാതാക്കാന്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണമെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ പറഞ്ഞു. സുന്നി യുവജനസംഘം അംഗത്വ കാമ്പയിനിന്റെ ഭാഗമായി മലപ്പുറത്ത് നടന്ന ജില്ലാതല ശില്പശാലയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പി.എ. ജലീല്‍ ഫൈസി ഉദ്ഘാടനംചെയ്തു. കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. പി.പി. മുഹമ്മദ് ഫൈസി വിശദീകരിച്ചു. ഹാജി കെ. മമ്മദ്‌ഫൈസി, വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി എന്നിവര്‍ പ്രസംഗിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ സ്വാഗതവും പി.കെ.എ. ലത്തീഫ് ഫൈസി നന്ദിയും പറഞ്ഞു.

ഏപ്രില്‍ ആറുവരെയാണ് കാമ്പയിന്‍

എസ്.കെ.എസ്.എസ്.എഫ്. മേഖലാക്യാമ്പ് സമാപിച്ചു

ചെര്‍പ്പുളശ്ശേരി: എസ്.കെ.എസ്.എസ്.എഫ്. മെമ്പര്‍ഷിപ്പ് കാമ്പെയിനിന്റെ ഭാഗമായി നടത്തിയ മേഖലാകൗണ്‍സില്‍ ക്യാമ്പ് ഖാജാദാരിമി ഉദ്ഘാടനംചെയ്തു. ജില്ലാ വര്‍ക്കിങ്‌സെക്രട്ടറി മുനീര്‍ അന്‍വരി അധ്യക്ഷനായി.
സംസ്ഥാന വൈസ്​പ്രസിഡന്റ് ജി.എം.സ്വലാഹുദ്ദീന്‍ പ്രഭാഷണം നടത്തി. മുഹമ്മദാലിഫൈസി, ടി.പി.അബൂബക്കര്‍ഫൈസി, കുഞ്ഞിമുഹമ്മദ്‌ഫൈസി, ഹിബത്തുള്ള എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍: അബൂബക്കര്‍ഫൈസി (പ്രസി.), ഹിബത്തുള്ള മാരായമംഗലം (ജന.സെക്ര.), അബ്ദുസലാം ഫൈസി (ഖജാ.).

പി.എസ്.സി പരീക്ഷ ഉദ്യോഗാര്‍ഥികളെ നേരിട്ട് അറിയിക്കണം - എസ്.കെ.എസ്.എസ്.എഫ്

പി എസ്‌ സി അഴിമതിക്കെതിരെ എസ്‌ കെ എസ്‌ എസ്‌ എഫ്‌
 
പെരിന്തല്‍മണ്ണ: ഓണ്‍ലൈന്‍ സംവിധാനം മാറ്റി പി.എസ്.സി പരീക്ഷാ അറിയിപ്പ് നേരിട്ടാക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് പട്ടിക്കാട് ക്ലസ്റ്റര്‍ കമ്മിറ്റി ആവശ്യപ്പെട്ടു. എന്‍.കെ. മുഹമ്മദ് ഉദ്ഘാടനംചെയ്തു. എ.പി. വഹാബ്മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എ.പി. വഹാബ്മുസ്‌ലിയാര്‍ (പ്രസി), പി. ഷംസുദ്ദീന്‍ (സെക്ര), പറമ്പൂര്‍ റഫീഖ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

മദ്രസ ഷോപ്പിങ് സെന്റര്‍ ഉദ്ഘാടനംചെയ്തു


കോട്ടയ്ക്കല്‍: കാടാമ്പുഴ മേല്‍മുറിയില്‍ നിയാളുല്‍ ഉലൂം മദ്രസ നിര്‍മിച്ച ഷോപ്പിങ് സെന്റര്‍ സമസ്തകേരള ജം ഇയ്യത്തുല്‍ ഉലമ വൈസ്​പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. കോട്ടുമല ടി.എം. ബാപ്പുമുസ്‌ലിയാര്‍, ഹസ്സന്‍സഖാഫി പൂക്കോട്ടൂര്‍, അബ്ദുള്ളഫൈസി, അബ്ദുല്‍മജീദ്അന്‍വരി, സി. മൂസഹാജി, ആര്‍.എം. ഹംസ എന്നിവര്‍ പ്രസംഗിച്ചു.

മദ്രസ ഉദ്ഘാടനം

കരിങ്കല്ലത്താണി: മാണിക്കപ്പറമ്പ് ഐദറുസിയ സെക്കന്‍ഡറി മദ്രസയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവറലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. മുസ്തഫബാഖരി അധ്യക്ഷനായി. സി.കെ. മൊയ്തുട്ടിമുസ്‌ലിയാര്‍, കെ.കെ. വിനോദ്കുമാര്‍, സൈനുല്‍ ആബിദ്, കബീര്‍ഫൈസി എന്നിവര്‍ പ്രസംഗിച്ചു.

സുന്നി മഹല്ല് ഫെഡറേഷന്‍ പെരിന്തല്‍മണ്ണ താലൂക്ക് സംഗമം


മലപ്പുറം: സുന്നി മഹല്ല് ഫെഡറേഷന്റെ മദ്യവിരുദ്ധ കാമ്പയിനോടനുബന്ധിച്ച് പെരിന്തല്‍മണ്ണ താലൂക്ക് സംഗമം തിങ്കളാഴ്ച പെരിന്തല്‍മണ്ണ സുന്നിമഹലില്‍ ചേരും. സമസ്ത ജില്ലാസെക്രട്ടറി പി. കുഞ്ഞാണിമുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും.

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ത്രൈമാസ കാംപയിനു തുടക്കമായി

തിരൂറ്‍: മദ്‌റസകള്‍ മാനവ മോചനത്തിനു പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ത്രൈമാസ കാംപയിനു തുടക്കമായി. കോഴിക്കോട്‌ ഖാസി മുഹമ്മദ്‌ കോയ തങ്ങള്‍ ജമലുല്ലൈലി കാംപയിന്‍ ഉദ്ഘാടനം ചെയ്തു. കാംപയിനില്‍ രക്ഷാകര്‍തൃ ബോധനം റെയ്ഞ്ച്തല സംഗമം, പ്രതിനിധി സമ്മേളനം സാഹിത്യ പക്ഷാചരണം, ഭവന വിതരണം എന്നിവ നടക്കും. ടി മൊയ്തീന്‍ മുസ്്ല്യാര്‍ പുറങ്ങ്‌ അധ്യക്ഷതവഹിച്ചു. റഷീദലി തങ്ങള്‍ പാണ്ടിമുറ്റം, സലാഹുദ്ദീന്‍ ഫൈസി വെന്നിയൂറ്‍, ടി കെ ഇബ്രാഹിം കുട്ടി മുസ്്ല്യാര്‍, എന്‍ ടി എം കുട്ടി മൌലവി സംസാരിച്ചു.

ഇരിക്കൂര്‍ നിലാമുറ്റം മഖാം ഉറൂസ്‌


എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പുതിയ ശാഖ :മഞ്ഞക്കേരി

ഇരിക്കൂര്‍ ‍: ഇരിക്കൂറിലെ മഞ്ഞക്കേരിയില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ പുതിയ ശാഖാ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികള്‍: ടി പി മുജീബ്‌ മൌലവി (പ്രെസി.), മന്‍സൂറ്‍ കെ (സെക്ര. ), ഷാഫി മൌലവി (ട്രഷറര്‍)

യു.എ.ഇ. നാഷണല്‍ ഡേ ഭാഗമായി ദല ഗള്‍ഫ് മോഡല്‍ സ്കൂളില്‍ സംഘടിപ്പിച്ച യു.എ.ഇ. തല യുവജനോത്സവത്തില്‍ മാപ്പിളപ്പാട്ടില്‍ ഒന്നാം സ്ഥാനം നേടിയ ദുബൈ എസ്.കെ.എസ്.എസ്.എഫ്. കാന്പസ് വിംഗ് ജനറല്‍ കണ്‍വീനറുമായ മുഹമ്മദ് സഫ്‍വാന്‍... എന്‍.ഐ. മോഡല്‍ സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്

എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലിക തൃക്കരിപ്പൂരില്‍

കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ മനുഷ്യജാലിക ഡിസംബര്‍ രണ്ടാം വാരം തൃക്കരിപ്പൂരില്‍ നടത്താന്‍ യോഗം തീരുമാനിച്ചു. അബൂബക്കര്‍ സാലൂദ് നിസാമി അധ്യക്ഷനായി. എം.എ.ഖലീല്‍, സത്താര്‍, സുഹൈര്‍ അസ്ഹരി, റഷീദ്, മൊയ്തീന്‍കുഞ്ഞി, പി.കെ.താജുദ്ദീന്‍, ഓരിമി പടന്ന, മുഹമ്മദ്ഹബീബ്, നാഫി അസ്ഹദി, അശ്‌റഫ് ഫൈസി, സി.പി.മൊയ്തുമൗലവി എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം ഫൈസി സ്വാഗതവും ഹാരിസ് ദാരിമി നന്ദിയും പറഞ്ഞു.

മമ്പുറം ആണ്ടുനേര്‍ച്ച ചൊവ്വാഴ്ച തുടങ്ങും

മലപ്പുറം: മമ്പുറം ആണ്ടുനേര്‍ച്ച ഏഴുമുതല്‍ 14 വരെ ആഘോഷിക്കും. ചൊവ്വാഴ്ച വൈകീട്ട് നാലിന് ദാറുല്‍ ഹുദാ പ്രോ. ചാന്‍സലറും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ കൂട്ടസിയാറത്തിനും ദുആയ്ക്കും നേതൃത്വംനല്‍കും. തുടര്‍ന്ന് മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ കൊടിയേറ്റുന്നതോടെ ആണ്ടുനേര്‍ച്ചയ്ക്ക് തുടക്കമാവും. വൈകീട്ട് ഏഴിന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. എട്ടുമുതല്‍ 12 വരെ നടക്കുന്ന മതപ്രഭാഷണ പരമ്പര മുനവറലി ശിഹാബ് തങ്ങള്‍, ഹമീദലി ശിഹാബ്തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, അബ്ബാസലി ശിഹാബ്തങ്ങള്‍ എന്നിവര്‍ യഥാക്രമം ഉദ്ഘാടനം ചെയ്യും. ഒമ്പതിന് വൈകീട്ട് 6.30ന് നടക്കുന്ന സ്വലാത്ത് സമ്മേളനത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വംനല്‍കും. 13ന് മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന ദിക്‌റ് ദുആ സമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. സമാപനദിവസമായ 14ന് രാവിലെ 9.30ന് അന്നദാനം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. രണ്ടുമണിക്ക് മൗലീദ് ഖത്മ്ദുആ പരിപാടി നടക്കും.
എസ്.എം. ജിഫ്രി തങ്ങള്‍ കക്കാട്, ഡോ. ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‌വി, ഇല്ലത്ത് മൊയ്തീന്‍ഹാജി, കെ. സൈനുല്‍ ആബിദീന്‍ ഹുദവി പുത്തനഴി, യു. ശാഫിഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

എസ്.കെ.എസ്.എസ്.എഫ് ചങ്ങരംകുളം ക്ലസ്റ്റര്‍ രൂപവത്കരിച്ചു

എടപ്പാള്‍ : മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് ചങ്ങരംകുളം ക്ലസ്റ്റര്‍ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: ഉബൈദ് വള്ളിക്കുന്ന് (പ്രസി), ശാഫിഅസ്ഹരി പന്താവൂര്‍, നിസാമുദ്ദീന്‍ (വൈ. പ്രസി), റിയാസ് മാന്തടം (ജന. സെക്ര), ശഫീഖ് ആലങ്കോട്. സലാം ചിയാനൂര്‍ (സെക്ര), അശ്ഹര്‍ പെരുമുക്ക് (ട്രഷറര്‍). റാഫി പെരുമുക്ക് ഉദ്ഘാടനംചെയ്തു. ഇബ്രാഹിംഅസ്ഹരി അധ്യക്ഷത വഹിച്ചു. കെ. മൂസമൗലവി വളയംകുളം, റഫീഖ്‌ഫൈസി തെങ്ങില്‍, റഫീഖ്അന്‍വരി, അനസ്ജിസ്‌രി, റശീദ് ചിയാനൂര്‍ എന്നിവര്‍ പ്രസംഗിച്ചു

- ഉബൈദ് റഹ്‍മാനി -

കൊണ്ടോട്ടി മേഖല എസ്.കെ.എസ്.എസ്.എഫ് ബാര്‍ വിരുദ്ധറാലി നടത്തി

കൊണ്ടോട്ടി : നഗരത്തില്‍ ബാര്‍ഹോട്ടല്‍ തുടങ്ങാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് എസ്.കെ.എസ്.എസ്.എഫ് കൊണ്ടോട്ടി മേഖല ബാര്‍വിരുദ്ധ റാലിയും ജനകീയ വിചാര സദസ്സും നടത്തി. ജനകീയ വിചാരസദസ്സ് എം.എല്‍.എ കെ. മുഹമ്മദുണ്ണിഹാജി ഉദ്ഘാടനംചെയ്തു. എസ്.കെ.പി.എം. തങ്ങള്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാര്‍ഹാജി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, സത്താര്‍ പന്തല്ലൂര്‍, പി.വി. സഫറുള്ള, പ്രശാന്ത്ബാവ, വേദവ്യാസന്‍ എന്നിവര്‍ പ്രസംഗിച്ചു. ശിഹാബ് കുഴിഞ്ഞളം സ്വാഗതവും ഉമ്മര്‍ ദാരിമി നന്ദിയും പറഞ്ഞു.

പ്രകടനത്തിന് എസ്.കെ.പി.എം. തങ്ങള്‍, അബ്ദുള്‍ കരീം ദാരിമി, ആനമങ്ങാട് മുഹമ്മദ്കുട്ടി ഫൈസി, എം.പി. കടുങ്ങല്ലൂര്‍, പി.വി. മുഹമ്മദ്, ബി.എസ്.കെ. തങ്ങള്‍, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി
- ഉബൈദ് റഹ്‍മാനി -

സമസ്തയെ ശക്തിപ്പെടുത്താന്‍ ഏവരും മുന്നോട്ട് വരിക -മെട്രോ മുഹമ്മദ്‌ ഹാജി

 എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. 
കാഞ്ഞങ്ങാട്‌: സമുദായത്തിന്റെ  ആത്മീയ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സമസ്തയുടെയും പോഷകസംഘടനകളുടെയും പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഏവരും മുന്നോട്ട്‌ വരണമെന്നു പ്രമുഖ വ്യവസായിയും സുന്നീ മഹല്ല്‌ ഫെഡെറേഷന്‍ നേതാവുമായ മെട്രോ മുഹമ്മദ്‌ ഹാജി അഭ്യാര്‍ഥിച്ചു. 'കൂട്ടുകൂടാം ധാര്‍മികയുടെ കരുത്തിനൊപ്പം' എന്ന പ്രമേയത്തെ അധിഷ്ഠിതമാക്കി എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന മെംബെര്‍ഷിപ്‌ ക്യാമ്പയ്നിന്റെ  കാഞ്ഞങ്ങാട്‌ മേഖലാ റിവൈവല്‍ കോണ്‍ഫറന്‍സ്‌ പുതിയകോട്ട ബാങ്ക്‌ ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അബ്ദുള്ള ദാരിമി തൊട്ടം അദ്ധ്യക്ഷത വഹിച്ചു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എസ്‌.വൈ.എസ്‌ ജില്ലാ നേതാവ്‌ അബ്ദുസ്സലാം ദാരിമി ആലമ്പാടി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.യു ദാവൂദ്‌ ചിത്താരി ആശംസ നേര്‍ന്നു. റഷീദ്‌ ഫൈസി സ്വാഗതവും ഷറഫുദ്ധീന്‍ കുണിയ നന്ദിയും പറഞ്ഞു. മംഗലാപുരം മംഗലാപുരം ആശുപത്രിയില്‍ മരണപ്പെട്ട ചിത്താരിയിലെ ബാരിക്കാട് ഹസൈനാര്‍ ഹാജിയുടെ നിര്യാണത്തില്‍ സമ്മേളനം അനുശോചനം രേഖപ്പെടുത്തി.
ശേഷം നടന്ന കൌണ്‍സിലര്‍ മീറ്റിങ്ങില്‍ പുതിയ ഭാരവാഹികള്‍ക്ക്‌ രൂപം കൊടുത്തു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കൌണ്‍സിലര്‍ റഷീദ്‌ ബെളിഞ്ചം ഇലക്ടറായിരുന്നു.
പുതിയ കാഞ്ഞങ്ങാട്‌ മേഖലാ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ഭാരവാഹികള്‍: ഉമര്‍ തൊട്ടിയില്‍ (പ്രസിഡണ്ട്‌) അഷ്രഫ്‌ ഫൈസി, ഫസലുറഹ്മാന്‍ യമാനി കുണിയ, അഷ്രഫ്‌ ദാരിമി കൊട്ടിലങ്ങാട്‌, അഷ്രഫ്‌ കെ.എ (വൈസ്‌  പ്രസിടെണ്ടുമാര്‍‍) ഷറഫുദ്ദീന്‍ കെ.എം കുണിയ (ജെനെറല്‍ സെക്രട്ടറി) സഈദ്‌ അസ്‌അദി (വര്‍കിംഗ്‌ സെക്രട്ടറി) ആബിദ്‌ ആറങ്ങാടി, നൌഫല്‍ സി. കെ, അബ്ദുള്ള കുയ്യാര്‍ (ജോയിന്റ് സെക്രട്ടറിമാര്‍) അബ്ദുല്‍ രഷീദ്‌ ഫൈസി (ട്രഷറര്‍)

കുവൈത്ത് കേരള സുന്നി മുസ്‍ലിം കൗണ്‍സില്‍ - ഹിജ്റ അനുസ്മരണം

ഹജ്ജ് കര്‍മ്മത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത ആത്മീയ ചൈതന്യം കൈവിടരുത് - സുലൈമാന്‍ ഫൈസി വാളാട്

ദമ്മാം : പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത ആത്മീയ ചൈതന്യം കാത്ത് സൂക്ഷിക്കാന്‍ ഓരോ ഹാജിമാരും പ്രതിജ്ഞാബദ്ധരാവണമെന്ന് പ്രഗത്ഭ പണ്ഡിതനും വയനാട് ഓര്‍ഫനേജ് പ്രതിനിധിയുമായ സുലൈമാന്‍ ഫൈസി വാളാട് ഉദ്ബോധിപ്പിച്ചു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി സഫാ ഓഡിറ്റോറിയത്തില്‍ വെച്ച് ഏര്‍പ്പെടുത്തിയ ഹാജിമാര്‍ക്കുള്ള സ്വീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മാറിമാറി വരുന്ന പുതുവത്സരങ്ങള്‍ മനുഷ്യ കുലത്തിന്‍റെ ആയുസ്സ് കുറക്കുന്നുവെന്നും പരിശുദ്ധ മുഹറം മാസത്തില്‍ ഒട്ടനവധി ചരിത്ര സത്യങ്ങള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉദാഹര സഹിതം ഓര്‍മ്മിപ്പിച്ചു. എസ്.വൈ.എസ്. പ്രസിഡന്‍റ് ഷാജഹാന്‍ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ സഅദ് ഫൈസി താഴെക്കോട് ഉദ്ഘാടനം ചെയ്യു. അസീസ് ഫൈസി വിളയൂര്‍, കബീര്‍ ദര്‍സി മുതിരമണ്ണ, ജലാലുദ്ദീന്‍ മുസ്‍ലിയാര്‍ ഇരുന്പുചോല, സജീര്‍ അസ്അദി കണ്ണൂര്‍, അഹ്‍മദ് ദാരിമി പേരാന്പ്ര, ഖാസിം ദാരിമി കാസര്‍ക്കോട്, അബൂത്വാഹിര്‍ ഫൈസി മഞ്ചേരി, സിദ്ദീഖ് അസ്ഹരി നെല്ലിക്കട്ട, ഇബ്റാഹീം ദാരിമി വെളിഞ്ച എന്നിവര്‍ പ്രസംഗിച്ചു. അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം, സൈതലവി ഹാജി താനൂര്‍ എന്നിവര്‍ സദസ്സ് നിയന്ത്രിച്ചു. കബീര്‍ ഫൈസി പുവ്വത്താണി സ്വാഗതവും അശ്റഫ് ബാഖവി താഴെക്കോട് നന്ദിയും പറഞ്ഞു.
- കബീര്‍ ഫൈസി -

അബ്ദുല്ല രാജാവിനായി പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു

ദമ്മാം : വിദഗ്ദ്ധ ചികിത്സക്ക് വിദേശത്തു പോയ സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ സുഖപ്രാപ്തിക്കായി ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ (ഡി..സി) പ്രാര്‍ത്ഥനാ സദസ്സ് സംഘടിപ്പിച്ചു. സെന്‍ററിന് കീഴിലുള്ള തര്‍ബിയത്തുല്‍ ഇസ്‍ലാം മദ്റസ വിദ്യാര്‍ത്ഥികളാണ് രാജാവിന്‍റെ ആയുരാരോഗ്യത്തിനായി പ്രാര്‍ത്ഥന നടത്തിയത്. രാജാവിന് പൂര്‍ണ്ണ സുഖം പ്രാപിച്ച് ഭരണ രംഗത്ത് സജീവമാകാന്‍ കഴിയട്ടെയെന്ന് വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥിച്ചു.  
TODAY ..!!!    EXCLUSIVE LIVE SPEACH OF U JALALUDDEEN MOULAVI ABOUT !!!LOVE !!!  @ UAE TIME 2.30  INDIAN TIME 4 PM  ON KERALAISLAMIC CLASS ROOM®© 

ജാമിഅ നൂരിയ സമൂഹത്തിന്റെ വഴിവിളക്ക്- ഹൈദരലി ശിഹാബ്തങ്ങള്‍

മലപ്പുറം: സമൂഹത്തെ നന്മയിലൂടെ നടന്നുനീങ്ങാനുള്ള പ്രഭ ചൊരിയുന്ന വഴിവിളക്കാണ് പട്ടിക്കാട് ജാമിഅയും അതിന്റെ സന്തതികളുമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജാമിഅ നൂരിയയുടെ 48-ാം വാര്‍ഷിക സമ്മേളനത്തിന്റെ ജില്ലാതല പ്രചാരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. എസ്.എം. ജിഫ്രി തങ്ങള്‍, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് കെ.കെ.എസ്. തങ്ങള്‍, ഹാജി. കെ. മമ്മദ് ഫൈസി, പി.പി. മുഹമ്മദ്‌ഫൈസി, ഒ.ടി. മൂസ മുസ്‌ലിയാര്‍, കാളാവ്.പി. സൈതലവി മുസ്‌ലിയാര്‍, ആനമങ്ങാട് മുഹമ്മദ്കുട്ടിഫൈസി, പുത്തനഴി മൊയ്തീന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. എം.പി. മുസ്തഫല്‍ ഫൈസി, അബ്ദുള്‍ഹമീദ് ഫൈസി, മുഹമ്മദ് ഫൈസി എന്നിവര്‍ വിഷയം അവതരിപ്പിച്ചു. സ്വലാഹുദ്ദീന്‍ ഫൈസി വെന്നിക്കല്‍ സ്വാഗതവും ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ നന്ദിയും പറഞ്ഞു.

"കൂട്ടുകൂടാം: ധാര്‍മികയുടെ കരുത്തിനൊപ്പം" എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാഞ്ഞങ്ങാട്‌ മേഖല കണ്‍വെന്‍ഷന്‍ നാളെ (ശനിയാഴ്ച)

കാഞ്ഞങ്ങാട്‌: "കൂട്ടുകൂടാം: ധാര്‍മികയുടെ കരുത്തിനൊപ്പം" എസ്‌.കെ.എസ്‌.എസ്‌.എഫ്‌ കാഞ്ഞങ്ങാട്‌ മേഖല കണ്‍വെന്‍ഷന്‍ ശനിയാഴ്ച രാവിലെ പത്തുമണിക്ക്‌ കാഞ്ഞങ്ങട്‌ പുതിയകോട്ട ഹൊസ്ദൂര്‍ഗ്ഗ്‌ ബാങ്ക്‌ ഹാളില്‍ നടക്കും. പ്രമുഖ പ്രഭാഷകനും എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറിയുമായ സത്താര്‍ പന്തല്ലൂറ്‍, അബ്ദുസ്സലാം ദാരിമി ആലമ്പാടി ഉള്‍പ്പടെ ജില്ലാ മേഖലാ നേതാക്കള്‍ സംബന്ധിക്കും. പുതിയ മേഖലാ കമ്മിറ്റി നാളെ അധികാരത്തില്‍ വരും. മുഴുവന്‍ പ്രവര്‍ത്തകരും യോഗത്തില്‍ സംബന്ധിക്കണമെന്ന്  മേഖലാ പ്രസിഡണ്ട്‌ റഷീദ്‌ ഫൈസി ആറങ്ങാടി അഭ്യാര്‍ഥിച്ചു.

Mob. 9544143662

SKSSF 20-ാം വാര്‍ഷികോപഹാരം - യു.എ.ഇ. SKSSF നിര്‍മ്മിച്ച് ഇന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന 'വാദീനൂര്‍ മഹല്‍ ' - സപ്ലിമെന്‍റ്

ദുബൈ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്ലീന്‍ അപ് ദി വേള്‍ഡ് പരിപാടിയില്‍ പങ്കെടുത്ത ദുബൈ SKSSF ടീമിനുള്ള ദുബൈ മുനിസിപ്പാലിറ്റിയുടെ ഉപഹാരം ദുബൈ SKSSF മുന്‍ പ്രസിഡന്‍റ് ഇബ്റാഹീം ഫൈസി പെരുമളാബാദ് സ്വീകരിക്കുന്നു

സ്വലാത്ത് ദിക്റ് മജ്‍ലിസ് - അസ്അദിയ്യ കോളേജില്‍

പെരുമ്പാവൂര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പഠന സെമിനാര്‍ റഹ്മത്തുല്ല അല്‍ഖാസിമി മൂത്തേടം ഉദ്ഘാടനം ചെയ്തു.അബുള്‍ ബുഷ്‌റ മൗലവി, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പ്രസിഡന്റ് ടി.പി. മന്‍സൂര്‍ മാസ്റ്റര്‍, സി.കെ. സിയാദ്, അബ്ദുള്‍കരീം ബാഖവി, പി.കെ. ഖാദര്‍പിള്ള, പരീക്കുഞ്ഞ് പറക്കോട്, അലി മൗലവി, ടി.എ. മനാഫ് എന്നിവര്‍ പ്രസംഗിച്ചു.

ഉമ്മര്‍ഖാസി ആണ്ട്‌നേര്‍ച്ചക്ക് സമാപനം


വെളിയങ്കോട് ഉമ്മര്‍ഖാസിയുടെ 158-ാമത് ആണ്ട്‌നേര്‍ച്ചയുടെ  സമാപന ദിവസം നടന്ന അനുസ്മരണസമ്മേളനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാനട്രഷറും പ്രമുഖ യുവ പണ്ഡിതനുമായ ഓണംപിള്ളി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യുന്നു.  വെളിയങ്കോട് ഖാസി. വി. അബ്ദുല്‍ഖാദര്‍ മുസ്‌ലിയാര്‍ കൂട്ടപ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി.

'മദ്രസകള്‍ മാനവ മോചനത്തിന്' ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം ജില്ലാ കാമ്പയിന്‍

തിരൂര്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ മലപ്പുറം ജില്ലാ ത്രൈമാസ കാമ്പയിന്‍ തുടങ്ങി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു.

'മദ്രസകള്‍ മാനവ മോചനത്തിന്' തലക്കെട്ടിലുള്ള കാമ്പയിനില്‍ രക്ഷാകര്‍തൃ ബോധനം, റെയ്ഞ്ച്തല സംഗമം, അവാര്‍ഡ്ദാനം, പഠനവേദികള്‍, പ്രതിനിധി സമ്മേളനം, സാഹിത്യ പക്ഷാചരണം എന്നിവ നടക്കും.

ടി.മൊയ്തീന്‍ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. സയ്യിദ് റശീദലി തങ്ങള്‍, സ്വലാഹുദ്ദീന്‍ ഫൈസി, ടി.കെ.ഇബ്രാഹിംകുട്ടി, എന്‍.ടി.എം.കുട്ടി മൗലവി, നാസര്‍ ഫൈസി, പി.എം.റഫീഖ് അഹമ്മദ്, സി.എ.സലാം ദാരിമി, അബ്ദുല്‍ഗഫൂര്‍ മുസ്‌ലിയാര്‍, കെ.പി.റസാഖ് എന്നിവര്‍ പ്രസംഗിച്ചു. പി.കെ.അബ്ദുല്‍ഖാദര്‍ ഖാസിമി സ്വാഗതവും കെ.അലി മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു

ദുബൈ സുന്നി സെന്‍റര്‍ സംഘടിപ്പിക്കുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് ഇന്ന് ആരംഭിക്കുന്നു


എസ്.വൈ.എസ്. അംഗത്വ കാമ്പയിന്‍ നടത്തി

കൊടുവള്ളി: എസ്.വൈ.എസ്. കൊടുവള്ളി മണ്ഡലം കമ്മിറ്റി മെമ്പര്‍ഷിപ്പ് കാമ്പയിന്‍ നടത്തി. കണ്‍വെന്‍ഷന്‍, ശില്പശാല, അംഗത്വവിതരണം എന്നിവ കൊടുവള്ളി ഇസ്‌ലാമിക് സെന്ററില്‍ നടത്തി. എസ്.വൈ.എസ്. മുന്‍ ജില്ലാ പ്രസിഡന്റ് പി.കെ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.എം. അബ്ദുല്‍ മജീദ് ബാഖവി അധ്യക്ഷതവഹിച്ചു. എം.കെ. കുഞ്ഞിക്കോയ തങ്ങള്‍ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. കെ.പി. സൈനുദ്ദീന്‍ സ്വാഗതവും കെ. അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

ഇസ്‌ലാമിക പൈതൃകം സംരക്ഷിക്കണം -SYS


കല്പറ്റ: ആദര്‍ശവത്കരണത്തിലൂടെ ഇസ്‌ലാമിക പൈതൃകം സംരക്ഷിക്കണമെന്ന് എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി ഹാജി.കെ.മമ്മദ്‌ഫൈസി ആവശ്യപ്പെട്ടു. എസ്.വൈ.എസ്.ജില്ലാ സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറല്‍ സെക്രട്ടറി പി.സുബൈറിന് കൈമാറി അംഗത്വവിതരണം അദ്ദേഹം നിര്‍വഹിച്ചു.
ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാല്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി പി.പി.മുഹമ്മദ്‌ഫൈസി, എം.എം.ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍, സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി പിണങ്ങോട് അബൂബക്കര്‍ , കെ.എ.നാസിര്‍ എന്നിവര്‍ സംസാരിച്ചു.

ബഹ്‍റൈന്‍ SKSSF മെന്പര്‍ഷിപ്പ് കാന്പയിന് തുടക്കമായി

മനാമ : 'കൂട്ടുകൂടാം ധാര്‍മ്മികതയുടെ കരുത്തിനൊപ്പം' എന്ന പ്രമേയത്തില്‍ ബഹ്‍റൈന്‍ SKSSF മെന്പര്‍ഷിപ്പ് കാന്പയിന് പാക്കിസ്ഥാന്‍ ക്ലബ്ബില്‍ നടന്ന വിജയതീരം പരിപാടിയില്‍ തുടക്കം കുറിച്ചു. ഹൂറ ഏരിയയിലെ മുസ്തഫ കാഞ്ഞങ്ങാടിന് ആദ്യത്തെ മെന്പര്‍ഷിപ്പ് നല്‍കി SKSSF മുന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി എസ്.വി. മുഹമ്മദലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഹമ്മദലി ഫൈസി വയനാട്, സി.കെ.പി. അലി മുസ്‍ലിയാര്‍, എസ്.എം. അബ്ദുല്‍ വാഹിദ്, മൗസല്‍ മൂപ്പന്‍, സലീം ഫൈസി, കുന്നോത്ത് അബ്ദുല്ല ഹാജി, സമസ്ത കോ-ഓഡിനേറ്റര്‍ ഉമറുല്‍ ഫാറൂഖ് ഹുദവി, കാവനൂര്‍ മുഹമ്മദ് മുസ്‍ലിയാര്‍, നൂറുദ്ദീന്‍ മുണ്ടേരി, വി.കെ. കുഞ്ഞുമുഹമ്മദ് ഹാജി, കളത്തില്‍ മുസ്തഫ, അശ്റഫ് കാട്ടില്‍ പീടിക, ശഹീര്‍ കാട്ടാന്പള്ളി, ജലീല്‍ കാക്കുനി, ഹാശിം കോക്കല്ലൂര്‍, മസ്നാദ് ഹൂറ, ശിഹാബ് കോട്ടക്കല്‍, ഖാജാ മുഈനുദ്ദീന്‍, അബ്ദുല്‍ ലത്തീഫ്, ശഫീഖ് ചേലന്നൂര്‍, അബ്ദുല്ല ആയഞ്ചേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
- മൗസല്‍ മൂപ്പന്‍, തിരൂര്‍ -