Showing posts with label mukkam. Show all posts
Showing posts with label mukkam. Show all posts

അനാഥാലയ വിവാദം; ജോസ്‌പോള്‍ മാപ്പുപറയണം

കോഴിക്കോട് : ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെ അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തായി ചിത്രീകരിച്ച് റിപ്പോര്‍ട്ട് നല്‍കി കേരളത്തിലെ നിസ്വാര്‍ത്ഥരും നിഷ്‌കളങ്കരുമായ അനാഥാലയ അധികൃതരെ പൊതുസമൂഹത്തില്‍ അവഹേളിച്ച പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാനും ചൈല്‍ഡ്‌ലൈന്‍ ഡയറക്ടറുമായ ഫാദര്‍ ജോസ്‌പോളിനെതിരെ ശക്തമായ നടപടിസ്വീകരിച്ച് മാപ്പുപറയിക്കണമെന്ന് മുക്കം മുസ്‌ലിം ഓര്‍ഫനേജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന ആവശ്യപ്പെട്ടു. കേരളത്തിലെ അനാഥാലയങ്ങളെ പൊതുവായും മുക്കം ഓര്‍ഫനേജിനെ മുഖ്യമായും പൊതുസമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കാനിടയായ ആരോപണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. 
- muhammad thwayyib p kuyitheri

പഠിക്കാൻ വന്നവരെ ഇന്നു മടക്കി അയക്കും..നിരക്ഷരതയിലേക്കും ദാരിദ്ര്യത്തിലേക്കും

പാലക്കാട്‌: കഴിഞ്ഞ 18 ദിവസങ്ങളായി നീണ്‌ട അരക്ഷിതാവസ്ഥയ്ക്കും മാനസിക പീഡനങ്ങള്‍ക്കും ഒടുവില്‍ അനാഥബാല്യങ്ങള്‍ ഇന്ന്‌ ജനമ നാട്ടിലേക്കു മടങ്ങും. 
മികച്ച ജീവിത സാഹചര്യങ്ങളും ഭക്ഷണവും വിദ്യാഭ്യാസവും മാത്രം സ്വപ്‌നം കണ്‌ട്‌ കേരളത്തിലെ അനാഥാലയങ്ങളിലേക്കു കുട്ടികളെ അയച്ച രക്ഷിതാക്കളുടെ പ്രതീക്ഷകളില്‍ കരിനിഴല്‍ വീഴ്‌ത്തിയാണ്‌ കുരുന്നുകള്‍ മടങ്ങാന്‍ ഒരുങ്ങുന്നത്‌. 
ഈ അധ്യയനവര്‍ഷത്തില്‍ സ്‌കൂളില്‍ ചേര്‍ക്കാമെന്ന പ്രതീക്ഷയിലാണ്‌ ഉത്തരേന്ത്യയില്‍ നിന്നുള്ള കുരുന്നുകളെ കേരളത്തിലേക്കു കൊണ്‌ടുവന്നത്‌. എന്നാല്‍, രേഖകളില്ലാത്തതിന്റെ പേരില്‍ പിടിക്കപ്പെട്ടതോടെ ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാവുകയായിരുന്നു. ജൂണ്‍ രണ്‌ടിന്‌ സ്‌കൂളുകള്‍ തുറന്നപ്പോഴും കുട്ടികള്‍ പോലിസ്‌ നടപടികളുടെ ഭാഗമായി വിവിധ അനാഥാലയങ്ങളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. ഇന്നു രാത്രി ജത്തനാട്ടിലേക്കു മടങ്ങുന്നതോടെ പൂര്‍ണമായും ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തില്‍ ഇവരുടെ തുടര്‍വിദ്യാഭ്യാസം മുടങ്ങുമെന്നും വിലയിരുത്തപ്പെടുന്നു. 
കഴിഞ്ഞ 24നാണ്‌ ജാര്‍ഖണ്ഡ്‌, ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ കേരളത്തിലെ അനാഥാലയങ്ങളിലേക്കു കൊണ്‌ടുവന്നത്‌. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ കുട്ടികള്‍ പിടിയിലായതോടെ മാധ്യമങ്ങളും വര്‍ഗീയ മനോഭാവമുള്ള ചില ഉദ്യോഗസ്ഥരും രാഷ്ട്രീയപ്പാര്‍ട്ടികളും സംഭവം വിവാദമാക്കുകയായിരുന്നു. കുരുന്നുകളുടെ അവകാശങ്ങളുടെ പേരു പറഞ്ഞ്‌ രംഗത്തിറങ്ങിയവര്‍ സംഭവത്തെ മനുഷ്യക്കടത്തായും അനാശാസ്യ പ്രവര്‍ത്തനമായും ചിത്രീകരിച്ചു.

യതീംഖാനാ പ്രശ്‌നം. അലവികുട്ടി ഹുദവിയുടെ ഇടപെടല്‍ ശ്രദ്ധേയമായി

"യതീംഖാന എനിക്കൊരു ബാപ്പയെ തന്നു; ജീവിതവും"

ഓമശ്ശേരി: പറയാനൊരു പേരില്ലാതെ, സ്വന്തമായൊരു മേല്‍വിലാസമില്ലാതെ ഒരു ജീവിതം. മണാശ്ശേരി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ലാബ് അസിസ്റ്റന്റായ ഫൈസലിന് ആ അവസ്ഥയെക്കുറിച്ച് നന്നായറിയാം. കാരണം, ഭാഗ്യം മുക്കം യതീംഖാനയുടെ രൂപത്തില്‍ ഫൈസലിനെ തേടിയെത്തിയില്ലായിരുന്നെങ്കില്‍ ഇന്നത്തെ ജീവിതം ഫൈസലിന് ഒരു സ്വപ്‌നമായി ശേഷിച്ചേനെ.... 31 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരാലോ ഉപേക്ഷിക്കപ്പെട്ട് മുക്കം യതീംഖാനയിലെത്തിയ അദ്ദേഹത്തിന് വീടും തറവാടും കുടുംബവും എല്ലാം ആ ചുമര്‍ക്കെട്ടുകള്‍ക്കുള്ളിലാണ്. പിതാവിന്റെ പേരെന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ അര്‍ത്ഥശങ്കക്കിടയില്ലാതെ ഫൈസല്‍ പറയും മുക്കം മുസ്‌ലിം ഓര്‍ഫനേജിന്റെ അമരക്കാരന്‍ വി. മോയിമോന്‍ ഹാജിയാണെന്ന്. കാരണം ഓര്‍മ്മവെച്ച നാള്‍തൊട്ട് കാണാന്‍ തുടങ്ങിയതാണ് മോയിമോന്‍ ഹാജിയെ. അനാഥനാണെന്ന യാഥാര്‍ത്ഥ്യം അറിയുന്നതുവരെയും അതിന് ശേഷവും ആ സ്ഥാനത്തുനിന്ന് ഹാജിയെ മാറ്റാന്‍

"ഒരുതരി ഉപ്പ് മതി ഝാര്‍ഖണ്ഡിലെ കുട്ടികള്‍ക്ക്"

രുതരി ഉപ്പ് മതി ഝാര്‍ഖണ്ഡിലെ കുട്ടികള്‍ക്ക് ചോറിനൊപ്പം. അതുതന്നെ ഒരാര്‍ഭാടം. പൊരിച്ചതും കരിച്ചതുമില്ലെങ്കില്‍ അന്നമിറങ്ങാത്ത ആരോമലുണ്ണികളുടേതല്ല ആ ജന്മം. എല്ലുമുറിയെ പണിയെടുത്ത് കുടുംബം പോറ്റുന്ന അഞ്ചുവയസ്സുകാരന്‍, ആറും ഏഴും ഇഷ്ടികകള്‍ നെഞ്ചത്തടുക്കിപ്പിടിച്ച് തിളക്കുന്ന വെയിലില്‍ വേച്ചുവേച്ചു നടക്കുന്ന നിത്യക്കാഴ്ചകളുടെ ജീവിതം. അതിനുള്ളില്‍ നിന്നൂരിയെടുത്താണ് ആ അമ്മമാര്‍, കവിളത്തൊരു കണ്ണീരുമ്മ നല്‍കി തങ്കക്കിനാക്കളുമായി സ്വന്തം മക്കളെ മനുഷ്യപ്പറ്റുള്ളവര്‍ ഏറെയുണ്ടെന്ന് കരുതിയ മലയാളക്കരയിലേക്ക് പറഞ്ഞുവിട്ടത്. പക്ഷേ, ദയയും ദസാബും ജന്മത്തിലില്ലാത്തവര്‍ ആ ബാല്യങ്ങളെ നിഷ്‌കരുണം ആട്ടിപ്പായിച്ച് പെരുവഴിയില്‍ തള്ളി. അസ്സല്‍ പൊലീസ്മുറ. യഥാര്‍ത്ഥ 'മാധ്യമശക്തി'. പടികടന്നുവരുന്ന ഭിക്ഷക്കാരനെ പട്ടിയെ വിട്ടു കടിപ്പിക്കുന്നവരില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതേ ഇവിടെയും സംഭവിച്ചുള്ളു.
ഝാര്‍ഖണ്ഡിലെയും ബീഹാറിലെയും ബംഗാളിലെയും അമ്മമാര്‍ക്കിത് വേഗം മനസ്സിലാകും. അളവറ്റ സമ്പത്തുകൊണ്ട് അര്‍മാദിക്കുന്ന തമ്പ്രാക്കന്‍മാരുടെ ഊട്ടുപുരകള്‍ക്കുമുന്നില്‍ പട്ടിണികിടന്നു മരിച്ച രക്തബന്ധത്തിന്റെ ഓര്‍മയുണ്ടവര്‍ക്ക്.

ജീവിതത്തിലെ അഭിമാനം തോന്നിയ ഏതോ ഒരു നിമിഷത്തില്‍ തലയുയര്‍ത്തിപ്പിടിച്ചു നടന്നുപോയ ഒരൊറ്റക്കാരണത്താല്‍ നാടുവാഴിയുടെ കിങ്കരന്‍മാര്‍ കൈകാലുകള്‍ കൂട്ടിക്കെട്ടി തല്ലിക്കൊന്ന കൂടപ്പിറപ്പിന്റെ അവസാനത്തെ നിലവിളി ഇപ്പോഴും അവരുടെ കാതുകളില്‍ മുഴങ്ങുന്നുണ്ട്. ആ കുരുതികള്‍ ആവര്‍ത്തിക്കുന്നുമുണ്ട്. കുട്ടികള്‍ അമ്മമാര്‍ക്കൊപ്പമാണ് കഴിയേണ്ടതെന്ന് ഒരു യൂണിസെഫും പറഞ്ഞുകൊടുക്കാതെ അറിയുന്ന ആ മാതാപിതാക്കള്‍ മക്കളെ പിരിഞ്ഞിരിക്കാന്‍ ആഗ്രഹിച്ചിട്ടുമുണ്ടാവില്ല. പക്ഷേ കൊടുംപട്ടിണിയുടെ ഇരുട്ടില്‍ നിന്ന്, വര്‍ഗീയ കലാപങ്ങളുടെയും ജാതിപ്പിശാചിന്റെയും ഭൂസ്വാമിമാരുടെയും പൊലീസ് ഭീകരതയുടെയും തീക്കുണ്ഡങ്ങളില്‍ നിന്ന്, ഭരണകൂടങ്ങളുടെ നിഷ്ഠൂരമായ അവഗണനയില്‍ നിന്ന് തങ്ങളുടെ മക്കളെങ്കിലും രക്ഷപ്പെടട്ടേ എന്ന് ആശിക്കാത്ത ഒരമ്മയുമുണ്ടാവില്ല. അപ്പോഴാണ് ഝാര്‍ഖണ്ഡില്‍ നിന്നുള്ള തീവണ്ടിയില്‍ ഇത്രയുംപേര്‍ തിക്കിത്തിരക്കി കയറുക; രക്ഷയുടെയും അഭയത്തിന്റെയും കമ്പാര്‍ട്ടുമെന്റുകള്‍ തിരയുക. വാവിട്ടു നിലവിളിച്ചുകൊണ്ടല്ല മക്കളെ യാത്രയാക്കാന്‍ ആ മാതാപിതാക്കള്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. തല്‍ക്കാലം പിരിഞ്ഞിരിക്കുന്നതിന്റെ വേദനക്കുള്ളിലും ഒരു ലക്ഷ്യ സാക്ഷാത്കാരത്തിന്റെ സംതൃപ്തിയായിരുന്നു ആ മുഖങ്ങളില്‍.

വിവാദം വേവിക്കാനുള്ളതല്ല അനാഥശാലകള്‍

ന്ത്യ എന്റെ രാജ്യമാണ്. ഓരോ ഇന്ത്യക്കാരനും എന്റെ സഹോദരീ സഹോദരന്മാരാണ്.'' എല്‍.പി സ്‌കൂള്‍ പഠനകാലം മുതല്‍ മലയാളി ചൊല്ലിപ്പഠിച്ച പ്രതിജ്ഞയിലെ വാചകങ്ങളാണിത്. വ്യത്യസ്ത സംസ്‌കാരവും ജീവിതരീതികളും വിഭിന്ന ഭാഷകളുംകൊണ്ട് സമ്പന്നമായ നമ്മുടെ നാടിനെ ഒന്നാക്കി നിര്‍ത്തുന്ന ഒരു നാഭീനാളബന്ധം ഈ പ്രതിജ്ഞയിലുണ്ട്.
ഓരോ ഇന്ത്യക്കാരന്റെയും ഉള്ളില്‍ നിറയുന്ന ദേശീയ ബോധത്തിന്റെയും ഐക്യബോധത്തിന്റെയും പ്രഖ്യാപനം കൂടിയാണ് ഈ വാക്കുകള്‍. നാനാത്വത്തില്‍ ഏകത്വമെന്നും വൈവിധ്യങ്ങളുടെ മനോഹാരിതയെന്നും നമ്മള്‍ ആവേശത്തോടെ പറയുന്ന ആ ഹൃദയ ഐക്യത്തെ നിസ്സാരവല്‍ക്കരിക്കുന്ന തരത്തിലാണ് ഇപ്പോള്‍ കേരളത്തിലേക്ക് പഠിക്കാന്‍ വന്ന അനാഥരും ആലംബഹീനരുമായ ഒരുപറ്റം വിദ്യാര്‍ത്ഥികളോട് മലയാളികള്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസം മൗലികാവകാശമായി പ്രഖ്യാപിച്ച നാടാണ് ഇന്ത്യ.

പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഏറ്റവും ചുരുങ്ങിയത് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും നല്‍കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ട്. എന്നാല്‍ ഏറ്റവും ദു:ഖകരമായ യാഥാര്‍ത്ഥ്യം, പരശ്ശതം വരുന്ന പ്രാന്തവല്‍ക്കരിക്കപ്പെട്ട കുരുന്നുകള്‍ ഇപ്പോഴും ബാലവേലയുടെ മാറാപ്പു പേറി അറിവിന്റെ വെളിച്ചത്തുരുത്തിലേക്ക് കടന്നുവരാന്‍ കഴിയാതെ മാറ്റി നിര്‍ത്തപ്പെടുകയാണ്. അവര്‍ക്ക് സ്വപ്‌നങ്ങളില്ല. നിറങ്ങളില്ല. കട്ടിക്കൂരിരുട്ടിന്റെ കറുപ്പില്‍ ഒരുനേരത്തെ അപ്പം മാത്രമാണവരുടെ ആവശ്യം. എഴുത്തും വായനയും വയറിലെ തീയണച്ചിട്ടു മതിയെന്നതാണ് അവര്‍ കേട്ടുവളരുന്ന ആപ്തവാക്യം. ഈ ജീവിത സാഹചര്യത്തില്‍ നിന്ന് വിരലിലെണ്ണാവുന്ന കുട്ടികളെയെങ്കിലും രക്ഷിക്കാന്‍ ശ്രമിക്കട്ടെ എന്ന് വിചാരിച്ചതാണ് കേരളത്തിലെ അനാഥാലയ നടത്തിപ്പുകാര്‍ ചെയ്ത കുറ്റം.