കുമ്മിണി പറമ്പ് ശാഖ SYS, SKSSF കാളമ്പാടി ഉസ്താദ് അനുസ്മരണം

കൊണ്ടോട്ടി: കുമ്മിണി പറമ്പ് ശാഖ എസ്‌കെഎസ്എസ്എഫ്, എസ്‌വൈഎസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കാളമ്പാടി ഉസ്താദ് അനുസ്മരണവും പട്ടിക്കാട് അറബിക് കോളേജ് ഗോള്‍ഡന്‍ ജൂബിലി പ്രചാരണവും നടന്നു. പാണക്കാട് സയ്യിദ് നാസറുദ്ധീന്‍ ഹയ്യ് ശിഹാബ് ഉദ്ഘാടനം ചെയ്തു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. എം. അബ്ദുല്‍ബാരി ഫൈസി, കെ. അസീസ് ഫൈസി, ഇ. ഹസന്‍ മുസ്‌ലിയാര്‍, എ.കെ. സൈതു, എ.കെ. മാനു, എം.എ. ഹമീദ് ദാരിമി എന്നിവര്‍ പ്രസംഗിച്ചു. എം.എ. ജലീല്‍ ഫൈസി അധ്യക്ഷത വഹിച്ചു.