എടപ്പാള്‍: രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ ജനുവരി 26 ന് എടപ്പാളില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്. മനുഷ്യജാലികയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ദാറുല്‍ ഹിദായ ഷോപ്പിംഗ് കോംപ്ലക്‌സ് ബില്‍ഡിംഗില്‍ കോഴിക്കോട് വലിയ ഖാസി നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, മൊയ്തുണ്ണി ഹാജി എടപ്പാള്‍ (ഷാര്‍ജ), ശഹീര്‍ അന്‍വരി പുറങ്ങ്, ടി.കെ. എം. റാഫി ഹുദവി, റാഫി പെരുമുക്ക്, റഫീഖ് ഫൈസി തെങ്ങില്‍, ഹസന്‍ ഫൈസി തവനൂര്‍, ഇബ്‌റാഹിം അസ്ഹരി, എന്‍.മുഹമ്മദ് അസ്‌ലം അയിലക്കാട്, വി.ആസിഫ്, പ്രസംഗിച്ചു. ഇബാദ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉമറാ സംഗമം 5 ന് ബുധന്‍ നാലു മണിക്ക് സ്വാഗതസംഘം ഓഫീസില്‍ ചേരും. സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പങ്കെടുക്കും.