SKSSF മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഒന്നാം ഘട്ടം വെള്ളിയാഴ്ച സമാപിക്കും

കാസര്‍കോട്: പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. മെമ്പര്‍ഷിപ്പ് കാമ്പയിന്റെ  ഒന്നാം ഘട്ട പ്രവര്‍ത്തനം നാളെ(വെള്ളി) സമാപിക്കും.ഒന്നാം ഘട്ടപ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള 2013-2015 വര്‍ഷത്തേക്കുള്ള നല്‍കുന്ന അംഗത്വ വിതരണത്തിന്റെ ശാഖാ-ക്ലസ്റ്റര്‍-മേഖല തലത്തില്‍ സ്വീകരിച്ച അപേക്ഷാഫോറം മേഖലാ കാമ്പയിന്‍ സമിതി കണ്‍വീനര്‍മാര്‍ ഡിസംബര്‍ ഒന്നിന് ജില്ലാതലത്തില്‍ നടക്കുന്ന സിറ്റിങ്ങില്‍ സംസ്ഥാന കമ്മിറ്റിയെ ഏല്‍പിക്കാന്‍ കാമ്പയിന്‍ സമിതിയുടെയും മേഖലാ കണ്‍വീനര്‍മാരുടെയോഗം തീരുമാനിച്ചു. തൃക്കരിപ്പൂര്‍,പെരുമ്പട്ട, നീലേശ്വരം, കാഞ്ഞങ്ങാട്, ഉദുമ മേഖലകളുടെത് കാഞ്ഞങ്ങാട്ടും മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, മുള്ളേരിയ, കാസര്‍കോട്, ചെര്‍ക്കള മേഖലകളുടെത് 
കാസര്‍കോട് സമസ്ത ജില്ലാ ഓഫീസിലും ഡിസമ്പര്‍ ഒന്നിന് ശനിയാഴിച്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4മണിവരെയും സ്വീകരിക്കും. സംസ്ഥാന വിഖായസമിതിയാണ് മെമ്പര്‍ഷിപ്പ് അപേക്ഷാഫോറം പരിശോധിച്ച് ശാഖയില്‍നിന്നുള്ള പ്രവര്‍ത്തകര്‍ക്ക് അംഗത്ത്വം അനുവദിക്കുന്നത്.ജില്ല പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര,മുഹമ്മദ് ഫൈസി കജ, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തിന്‍ ചെര്‍ക്കള, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, കെ.എം.ശറഫുദ്ധീന്‍, മുഹമ്മദലി മൗലവി കോട്ടപ്പുറം, ബഷീര്‍ മൗലവി കുമ്പടാജ, ആലിക്കുഞ്ഞി ദാരിമി, ലത്തീഫ് കൊല്ലമ്പാടി, യൂനുസ് ഫൈസി കാക്കടവ്, എന്‍.ഐ.ഹമീദ് ഫൈസി,ഫാറൂഖ് കൊല്ലമ്പാടി, സലാം ഫൈസി പേരാല്‍, ശരീഫ് നിസാമി മുഗു, അശ്‌റഫ് ഫൈസി കിന്നിങ്കാര്‍, ഹാരിസ് ഹസനി മട്ടുമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.