സഹചാരി ഡയാലിസിസ് സെന്റര്‍ തുടങ്ങി
പാപ്പിനിശ്ശേരി: എസ്.കെ.എസ്.എസ്.എഫ്. ജില്ലാ സഹചാരി മെഡിക്കല്‍ ആന്‍ഡ് ആക്‌സിഡന്റ് കെയര്‍ നേതൃത്വത്തില്‍ ഡയാലിസിസ് സെന്റര്‍ തുടങ്ങി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ.പി.അബ്ദുള്‍ സലാം മുസ്‌ലിയാര്‍ അധ്യക്ഷനായി. എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ. മുഖ്യാതിഥിയായി. കെ.എം.സി.സി. ഫണ്ട് റസാഖ് നണിയൂര്‍ നമ്പ്രം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങളെ ഏല്പിച്ചു. ആംബുലന്‍സ് പദ്ധതി ഫണ്ട് ഉദ്ഘാടനം മൊയ്തു ഹാജി പാലത്തായി നിര്‍വഹിച്ചു. സയ്യിദ് ഹാശിം കുഞ്ഞി തങ്ങള്‍, മാണിയൂര്‍ അഹമ്മദ് മൗലവി, പി.വി.ഉമ്മര്‍ മുസ്‌ലിയാര്‍, കമാല്‍ ഹാജി, മൊയ്തു മൗലവി, ടി.വി.കാദര്‍, അഹ്മദ് പോത്താംകണ്ടം. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മുസ്തഫ ഇദവി ആക്കേട് സയ്യിദ് നാമിദ് കോയ തങ്ങള്‍, ഡോ. സൈനുല്‍ ആബിദ് വി.കെ.അബ്ദുല്‍ കാദര്‍ മൗലവി, അഡ്വ. സൈനുദ്ദീന്‍ മലയള്ള അബൂബക്കര്‍ ബാഖവി, സിദ്ദിഖ് ഫൈസി വെണ്‍മണ്‍, ഇബ്രാഹിം എടവച്ചാല്‍, നാസര്‍ നടുവില്‍, ഹനീഫ ഏഴാം മൈല്‍, അബ്ദുള്‍ ബാഖി, ശഹീര്‍ പാപ്പിനിശ്ശേരി അസീസ് ഹാജി, കരീം ചേലേരി, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സലാം ദാരിമി കിണവക്കല്‍ സ്വാഗതവും ജുനൈദ് ചാലാട്ട് നന്ദിയും പറഞ്ഞു