മലപ്പുറം: പോരിടങ്ങളില്‍ സാഭിമാനം എന്ന മുദ്രാവാക്യവുമായി എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനോടനുബന്ധിച്ച് പുതിയ ശാഖ കൗണ്‍സിലുകളുടെ ജില്ലാതല തുടക്കം പാണക്കാട് ശാഖയില്‍ നിന്ന് തുടക്കമായി. മഖാം സിയാറത്തോടെ ആരംഭിച്ച കൗണ്‍സില്‍ സംഗമത്തില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ് സ്വാഗതം പറഞ്ഞു. ശഹീര്‍ അന്‍വരി പുറങ്ങ്, സി.കെ. റസാഖ് പൊന്നാനി, ആസിഫ് പൊന്നാനി പ്രസംഗിച്ചു. എന്‍.എം. സൈനുല്‍ ആബിദ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ഭാരവാഹികളായി സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പ്രസിഡന്റ്. സയ്യിദ് മിസ്ബാഹ് തങ്ങള്‍, അബൂബക്കര്‍ .ടി വൈസ് പ്രസിഡന്റ്, എം. മുഹമ്മദ് സ്വാലിഹ് ജനറല്‍ സെക്രട്ടറി, ശഫീഖ് .ടി, അബ്ദുല്‍ ഹഖീം .എം ജോയിന്റ് സെക്രട്ടറിമാര്‍, സി. ഷഫീഫലി ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.