കല സമൂഹ നന്മയ്ക്കായി ഉപയോഗിക്കണം - പി.വി. ഗംഗാധരന്‍
കാപ്പാട്: കല മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്നും അത് സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും പി.വി. ഗംഗാധരന്‍ പറഞ്ഞു. കാപ്പാട് ഐനുല്‍ ഹുദ ഇസ്‌ലാമിക് അക്കാദമി സനദ്ദാന സമ്മേളനത്തോടനുബന്ധിച്ച് അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച 'സെസ്റ്റ്' 12 ഇന്റര്‍ കൊളീജിയറ്റ് ഫെസ്റ്റ് ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല സമൂഹ നന്മ ലക്ഷ്യമിട്ട് ഉപയോഗിക്കണം. അപ്പോള്‍ മാത്രമേ സമൂഹത്തില്‍ ഐക്യവും സമാധാനവും രൂപപ്പെടുകയൂള്ളൂ.
പഠനത്തോടൊപ്പം തന്നെ കലാപരമായ പ്രവര്‍ത്തനങ്ങള്‍ക്കും പ്രാമുഖ്യം നല്‍കുന്ന ധര്‍മസ്ഥാപനങ്ങള്‍ സമൂഹത്തിന്റെ സൃഷ്ടിക്കുന്ന ചലനങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് അഹമ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. കാപ്പാട് ഖാസി ശിഹാബുദ്ദീന്‍ ഫൈസി, പി.കെ.കെ. ബാവ, സയ്യിദ് ഹാഷിം തങ്ങള്‍ തിക്കോടി, ടി. ഖാലിദ്പ്രിന്‍സിപ്പല്‍ റശീദ് റഹ്മാനി കൈപ്രം, ശാഹുല്‍ ഹമീദ് നടുവണ്ണൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ബുധനാഴ്ച പത്തുമണിക്ക് മഹല്ല് സംഗമം നടക്കും. എ.വി. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ റഹ്മത്തുല്ല ഖാസിമി, ഉമര്‍ ഫൈസി മുക്കം, പിണങ്ങോട് അബൂബക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് ആറിന് മജീഷ്യന്‍ അബ്ദുല്‍ മജീദ് മൗലവിയുടെ മാജിക്ക് ഷോ ഉണ്ടായിരിക്കും.