![]() |
ജാമിഅഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റൈഞ്ച് സെക്രട്ടറിമാരുടെ മുഅല്ലിം നേതൃസംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു |
പെരിന്തല്‍മണ്ണ: തെന്നിന്ത്യ യിലെ ഉന്നത മത വിദ്യാഭ്യാസ കേന്ദ്രമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ അറബിയ്യയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് കരുത്ത് പകര്‍ന്ന് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ റൈഞ്ച് സെക്രട്ടറിമാരുടെ മുഅല്ലിം നേതൃസംഗമം സമാപിച്ചു. മദ്രസ പഠനത്തിന് നേതൃത്വം നല്‍കുന്ന മുഅല്ലിം സമൂഹത്തിന്റെ പ്രവര്‍ത്തന ങ്ങളിലൂടെ പള്ളി ദര്‍സുകളും ജാമിഅഃ ജൂനിയര്‍ കോളേജുകളും മത പഠന ത്തിന്റെ ഇതര സ്ഥാപ നങ്ങളും ശക്തിപ്പെടുത്താന്‍ കഴിയുമെന്നും വിജ്ഞാന വിതരണത്തിന് കാലോചിത ഇടപെടല്‍ അനിവാര്യമാണെന്നും സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് ജാമിഅഃ ജനറല്‍ സെക്രട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ റൈഞ്ച് സെക്രട്ടറിമാരും നേതാക്കളും സംബന്ധിച്ച നേതൃ സംഗമത്തില്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡണ്ട് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഹാജി കെ. മമ്മദ് ഫൈസി, അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി.പി മുഹമ്മദ് ഫൈസി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ പ്രസംഗിച്ചു.