ഹമീദ് ഫൈസി ഒരു പത്ര സമ്മേ ളനത്തിടെ(ഫയല്‍ ഫോട്ടോ) |
അല്‍ ഐന്‍ :സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വിഭാവനം ചെയ്യുന്ന അഹ് ലുസ്സുന്നത്തി വല്‍ ജമാഅയുടെ ആശയ പ്രചാരണ രംഗം സജീവ മാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും സംഘടനാ രംഗത്ത് ത്യഗോജ്ജ്വലമായ സേവനങ്ങ ളര്‍പ്പിക്കുകയും ചെയ്യുന്നത് പരിഗണിച്ച് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവിനെ ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കി ആദരിക്കുന്നു. കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ നാമദേയത്തില്‍ ജാമിഅ നൂരിയ്യ പൂര്‍വ്വ വിദ്ധ്യാര്‍ത്തി സംഘടനയായ "ഓസ്ഫോജ്ന" യു .എ.ഇ കമ്മറ്റി ല്‍കുന്ന അവാര്‍ഡ് 2013 ജനുവരിയില്‍ ഫൈസാബാദില്‍ നടക്കുന്ന ജാമിഅ നൂരിയ്യ ഗോള്‍ഡന്‍ ജൂബിലി സമാപന മഹാ സമ്മേളനത്തില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആയിരിക്കും അവാര്‍ഡ് നല്‍കുകയെന്നും ഓസ്ഫോജ്ന പ്രസിഡന്റ് വളവന്നൂര്‍ അബ്ദുല്‍ റഹിമാന്‍ ഫൈസിയും , ജനറല്‍ സെക്രടറി കെ.എം .കുട്ടി ഫൈസി അച്ചൂരും അറിയിച്ചു