അരീക്കോട്: കേരളത്തിലെ മുസ്‌ലിം നവോത്ഥാനത്തിന് നായകത്വം വഹിച്ചത് സമസ്ത കേരള ജംഇയ്യത്തല്‍ ഉലമയാണെന്ന് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സമസ്തയുടെ തീരുമാനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപംകൊണ്ട പള്ളി ദര്‍സുകളും അറബിക് കോളേജുകളും അവയുടെ ഉത്പന്നമായ പണ്ഡിതന്‍മാരും മുസ്‌ലിം നവോത്ഥാനത്തിന് വഹിച്ച പങ്ക് വളരെ വലുതാണ് - ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സുന്നി യുവജനസംഘം ജില്ലയിലെ 100 കേന്ദ്രങ്ങളില്‍ നടത്തുന്ന ആദര്‍ശ വിശദീകരണ സമ്മേളനങ്ങളുടെ ജില്ലാതല ഉദ്ഘാടനം കാവനൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എസ്.വൈ.എസ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. റഹ്മാന്‍ ഫൈസി അധ്യക്ഷതവഹിച്ചു. അബ്ദുല്‍ഹമീദ്‌ഫൈസി അമ്പലക്കടവ്, മുസ്തഫ അഷ്‌റഫ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, എന്‍.വി. മുഹമ്മദ് ബാഖവി മേല്‍മുറി, പി.എം.എസ്. തങ്ങള്‍ തുവ്വൂര്‍, സൈതലവിക്കോയ തങ്ങള്‍ കാടാമ്പുഴ, ഉമര്‍ ദര്‍സി തച്ചണ്ണ, ടി.ടി. അബ്ദുറഹിമാന്‍ മദനി ചെങ്ങര, പി.വി. ഉസ്മാന്‍, കോലോത്ത് കുഞ്ഞിമോന്‍, ജില്ലാ സെക്രട്ടറി സി.എം. കുട്ടി സഖാഫി, ടി.കെ. അലി എന്നിവര്‍ പ്രസംഗിച്ചു.