SKSSF കാളമ്പാടി ഉസ്താദ്: അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും നവംബര്‍ 10 ന് കല്‍പ്പറ്റയില്‍

കല്‍പ്പറ്റ: സമസ്ത കേരള ജംഇയത്തുല്‍ ഉലമായുടെ പ്രസിഡണ്ടായിരുന്ന ശൈഖുനാ റഈസുല്‍ ഉലമ കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരുടെ വഫാത്തിന്റെ നാല്പതാം ദിനമായ നവംബര്‍ 10 ന് രാവിലെ 9.30 ന് എസ് കെ എസ് എസ് എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യലയത്തില്‍ അനുസ്മരണവും പ്രാര്‍ത്ഥനാ സംഗമവും നടത്തും. അനുസ്മരണ പ്രഭാഷണം, മൗലീദ് മജ്‌ലിസ്, ദിക്ര്‍ ദുആ മജ്‌ലിസ്, അന്നദാനം എന്നീ പരിപാടികളോടെ നടത്തുന്ന ചടങ്ങില്‍ സമസ്തയുടേയും പോഷക ഘടകങ്ങളുടേയും സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും. പരിപാടി വിജയിപ്പിക്കാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന എസ് കെ എസ് എസ് എഫ് സ്‌പെഷ്യല്‍മീറ്റ് തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് കെ മുഹമ്മദ്കുട്ടി ഹസനി അദ്ധ്യക്ഷത വഹിച്ചു. ശംസുല്‍ ഉലമാ അക്കാദമി ജനറല്‍ സെക്രട്ടറി സി പി ഹാരിസ് ബാഖവി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍, കെ എ നാസര്‍ മൗലവി, ശംസുദ്ദീന്‍ റഹ്മാനി, കെ അലി മാസ്റ്റര്‍, മുഹമ്മദ് ദാരിമി വാകേരി, കുഞ്ഞിമുഹമ്മദ് ദാരിമി, ശൗക്കത്തലി മൗലവി വെള്ളമുണ്ട സംസാരിച്ചു. അഷ്‌റഫ് മൗലവി പനമരം, ഖാസിം ദാരിമി പന്തിപ്പൊയില്‍, നൗഷാദ് മൗലവി നെല്ലിയമ്പം, അര്‍ഷാദ് ചെറ്റപ്പാലം, മുഹ്‌യുദ്ദീന്‍ യമാനി പടിഞ്ഞാറത്തറ, റഷീദ് വെങ്ങപ്പള്ളി, മുസ്തഫ പിണങ്ങോട്, സാജിദ് മൗലവി പൊഴുതന, റഷീദ് ഫൈസി കമ്പളക്കാട്, ശമീര്‍ ചെലഞ്ഞിച്ചാല്‍, റഈസ് പാണ്ടിക്കടവ്, യഅ്ക്കൂബ് തങ്ങള്‍ മാനന്തവാടി, ഹനീഫ ദാരിമി വൈത്തിരി, കുഞ്ഞിക്കോയ തങ്ങള്‍ കമ്പളക്കാട്, ശിഹാബ് ഫൈസി റിപ്പണ്‍, അയ്യൂബ് മുട്ടില്‍, ഉനൈസ് പള്ളിക്കല്‍, അലി യമാനി പന്തിപ്പൊയില്‍, ശിഹാബ് ചെതലയം ചര്‍ച്ചയില്‍ പങ്കെടുത്തു. സെക്രട്ടറി പി സി ത്വഹിര്‍ സ്വാഗതവും കെ മമ്മൂട്ടി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.