ശൈഖുനാ കണ്ണിയത്ത് ഉസ്താദിന്‍റെ അരുമ ശിഷ്യന്‍
![]() |
സമസ്ത പ്രസിഡണ്ടായി തെര ഞ്ഞെടുക്കപ്പെട്ട ശൈഖുനാ ആനക്കര കോയക്കുട്ടി മുസ്‌ലിയാര്‍ |
കോഴിക്കോട്: കഴിഞ്ഞ മാസം വഫാതായ മുന്‍ സമസ്ത പ്രസിഡണ്ട് റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദിന്‍റെ ഒഴിവിലേക്ക് ശൈഖുനാ ആനക്കര സി കോയക്കുട്ടി മുസ്‌ലിയാരെ നിയോഗിച്ചതായി സമസ്താലയം പത്രകുറിപ്പില്‍ അറിയിച്ചു.
ബുധനാഴ്ച കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന മുശാവറക്ക്ശേഷം നടന്ന ജനറല്‍ബോഡിയില്‍ ശൈഖുനയുടെ പേര് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇരുയോഗങ്ങളിലും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
4-3-1934ല്‍ ചോലയാല്‍ ഹസൈനാരുടെയും കുന്നത്തേതില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ശൈഖുന ജനിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് റീജ്യണല്‍ മുഫത്തിശും സഹോദരനുമായിരുന്ന ആനക്കര സി.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ പഠനം തുടങ്ങി പിന്നീട് കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേരുകയും തുടര്‍ന്ന് നിരവധി പ്രതിസന്ധികള്‍ ചെയ്ത് വിശ്രുത പണ്ഡിത കേസരിയും സമസ്ത പ്രസിഡണ്ഡുമായിരുന്ന റഈസുല്‍ മുഹകികീന്‍ കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സില്‍ ചേര്‍ന്ന് പഠനം തുടരുകയും ചെയ്തു.
കണ്ണിയത്ത് ഉസ്താദിന് തന്റെ അരുമശിഷ്യനോട് വലിയ സ്‌നേഹമായിരുന്നു. വീട്ടില്‍ കൊണ്ട് പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് കോയക്കുട്ടി ഉസ്താദിനെയായിരുന്നു. ജീവിതത്തില്‍ ഒരിക്കലും ഒരാളില്‍ നിന്നും ഇത്‌വരെ കടം വാങ്ങിയിട്ടില്ല. ശമ്പളം ചോദിക്കുകയോ ശമ്പളത്തിന്നുവേണ്ടി ജോലി ചെയ്യുകയോ ചെയ്തിട്ടില്ല.
പൊന്നാനിയിലെ ദര്‍സ് കണ്ണിയത്ത് ഉസ്താദ് അവസാനിപ്പിച്ചപ്പോള്‍ ശിഷന്യനോട് പറഞ്ഞു: 'നീ എന്റെ വീട്ടില് നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം.'
കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍, ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരും പ്രധാന ഗുരുനാഥന്‍മാരാണ്.
![]() |
കൃത്യ നിഷ്ടയോടെ വിനയാന്വിതനായി ... നേരത്തെ വേദികളിലെത്തി തന്‍റെ കടമ നിര്‍വഹിക്കാന്‍ കാത്തിരിക്കു ന്നത് ശൈഖുനായുടെ പ്ര ക്ര്‍ തം... |
ബാഖിയാത്തില്‍ നിന്നും ബിരുദം നേടിയതിന്ന് ശേഷം 75 വിദേശ വദ്യാര്‍ത്ഥികളുള്ള തിരൂരങ്ങാടി ജുമാ മസ്ജിദില്‍ മുദരിസായി സേവനമേറ്റെടുത്തു. പിന്നീട് നന്നമ്പ്ര, കൊയിലാണ്ടി, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി ദര്‍സുകളില്‍ മുദരിസാവുകയും സേവനരംഗത്ത് 50 വര്‍ഷം തികക്കുകയും ചെയ്തു. പിന്നീട് കാരത്തൂര്‍ ജാമിഅ ബദരിയ്യ പ്രിന്‍സിപ്പാളായുംസേവനമനുഷ്ടിച്ചു .
ആനക്കരയടക്കം പത്ത് മഹല്ലിലെ ഖാളി സ്ഥാനം ഇപ്പോള്‍ വഹിക്കുന്നുണ്ട് . പാലക്കാട് ജില്ലാ സമസ്ത പ്രസിഡണ്ട്, മലപ്പുറം ജീല്ല കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷാ ബോര്‍ഡ്, ജാമിഅ നൂരിയ്യ പരീക്ഷാ ബോര്‍ഡ്, വളാഞ്ചേരി മര്‍ക്കസ്, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, പൊന്നാനി താലൂക്ക് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡണ്ട് എന്നീ പദവികളും ഇതിനകം ശൈഖുനയെ തേടിയെത്തി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ബോഡി അംഗവുമാണ്.
ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍, കക്കടിപ്പുറം അബൂബക്കര്‍ മുസ്‌ലിയാര്‍, ശൈഖുല്‍ ഖാദിരി ഞങ്ങാടി അബൂബക്കര്‍ ഹാജി എന്നീ സൂഫിവര്യന്മാരുടെ ആത്മീയ പരമ്പരയില്‍ കണ്ണിചേര്‍ന്ന ഉസ്താദര്‍കള്‍ നിരവധി ഇടങ്ങളിലായി ദിക്ര്‍ ഹല്‍ഖകള്‍ നടത്തി വരുന്നുമുണ്ട്. 1988 മുതല്‍ സമസ്ത മുശാവറ അംഗമായും 2001-ല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡണ്ടായും ശൈഖുനയെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ശൈഖുനക്കുള്ളത്. തികച്ചും ഒരു പണ്ഡിത കുടുംബമായ ശൈഖുനയുടെ ആണ്‍മക്കളില്‍ അബ്ദുല്‍ സമദ് ഒഴികെ ഉള്ളവര്‍ ഫൈസിമാരാണ്.നൂര്‍ഫൈസി, നാസര്‍ ഫൈസി, അബ്ദുല്‍ ഹകീം ഫൈസി, അബ്ദുല്‍ സലാം ഫൈസി എന്നിവരാണവര്‍. .ഹാജറ, സ്വഫിയ്യ എന്നിവരാണ് പെണ്‍ മക്കള്‍.ഇവരുടെ ഭര്‍ത്താക്കന്മാരും ഫൈസിമാരാണ്. രായീന്‍ ഫൈസി, ഉമര്‍ ഫൈസി എന്നിവരാണവര്‍..
![]() |
പാരമ്പ ര്യത്തിന്റെ പാതയില്‍:.........സമ സ്ത മുന്‍ പ്രസിഡണ്ട് റ ഈസുല്‍ ഉലമ കാളമ്പാടി ഉസ്താദിനോപ്പം ശൈഖുനാ കോയക്കുട്ടി മുസ്ലിയാര്‍ (ഫയല്‍ ഫോട്ടോ ) |
കഴിഞ്ഞ ദിവസം കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ സമസ്ത ആസ്ഥാനത് ചേര്‍ന്ന യോഗത്തില്‍ എ.പി.മുഹമ്മദ് മുസ്‌ലിയാര് കുമരംപുത്തൂര്‍, പാറന്നൂര്‍ പി.പി.ഇബ്രാഹീം മുസ്‌ലിയാര്‍, എം.കെ.എ.കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, പ്രൊ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഒ.കെ.അര്‍മിയാഅ് മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, കുമ്പള ഖാസിം മുസ്‌ലിയാര്‍, ജബ്ബാര്‍ മുസ്‌ലിയാര്‍ മിത്തബെ, നിറമരുതൂര്‍ മരക്കാല്‍ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ് ഫൈസി, ഒ.കുട്ടി മുസ്‌ലിയാര്‍, താഖാ അഹ്മദ് മുസ്‌ലിയാര്‍, എം.എം.മുഹ്‌യദ്ദീന്‍ മുസ്‌ലിയാര്‍, എം.കെ.മുഹ്‌യദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി.സി.തങ്ങള്‍, ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍, പി.മൂസക്കോയ മുസ്‌ലിയാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
ശൈഖുന പ്രസിഡണ്ടായതോടെ ഒഴിവ് വന്ന വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കുമരംപുത്തൂര്‍ എ.പി.മുഹമ്മദ് മുസ്‌ലിയാരെയും തെരഞ്ഞെടുതിട്ടുണ്ട്.
കണ്ണിയത്തുസ്താദിന്റെ ശിക്ഷണത്തില്‍ വളര്‍ന്ന് സമസ്തയുടെ അമരത്തേക്ക്
![]() |
തിരു സന്നിധിയില്‍...: പ്രാര്‍ത്ഥനയോടെ...
സമസ്ത സമ്മേളനത്തോടനുബന്ധിച്ചു നടന്ന സിയാറത്ത് ചടങ്ങില്‍ ശൈഖുനാ കണ്ണി യത്ത്
ഉസ്താദിന്റെ മഖാം സിയാറ ത്തിനു നേത്ര്‍
ത്വം നല്‍കുന്ന ശൈഖുന (ഫയല്‍ ചിത്രം) . |
സമസ്തയുടെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ കേരളത്തിലെ പള്ളിദര്സുകള്‍ ജന്മം നല്‍കിയ മറ്റൊരു പണ്ഡിതപ്രതിഭയാണ്. ഭൌതികതയുടെ ഭ്രമങ്ങള്‍ തൊട്ടുതീണ്ടാതെ നേരിന്റെ പക്ഷത്ത് നിലയുറപ്പിച്ച ഒരു ജീവിതം. സ്വാതികമാണാ നടത്തം പോലും.
1934 ചോലായില്‍ ഹസൈനാരുടെയും ആലത്തില്‍ ഫാത്വിമയുടെയും മകനായിട്ടാണ് പാലക്കാട് ജില്ലയിലെ ആനക്കരയില്‍ ജനിക്കുന്നത്. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിശും സഹോദരനുമായിരുന്ന സി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സിലായരുന്നു കിതാബോതി തുടങ്ങിയത്. കടുപ്രം മുഹമ്മദ് മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്ന് ഓത്ത് തുടര്‍ന്ന ഉസ്താദ് പിന്നെ ചേരുന്നത് കണ്ണിയത്ത് ഉസ്താദിന്റെ ദര്‍സിലാണ്.
കരിങ്ങനാട് കെ.പി.മുഹമ്മദ് മുസ്‌ലിയാര്‍, കെകെ.അബൂബക്കര്‍ ഹസ്രത്ത്, ഒ.കെ.സൈനുദ്ദീന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരാണ് മറ്റു ഉസ്താദുമാര്‍.
കണ്ണിയത്ത് ഉസ്താദിന് ശിഷ്യനായ കോയക്കുട്ടി ഉസ്താദിനോട് വലിയ സ്‌നേഹമായിരുന്നു. ഇടക്ക് വീട്ടില്‍ പോവുമ്പോള്‍ കൂടെ കൂട്ടിയിരുന്നത് ഉസ്താദിനെയായിരുന്നു. കണ്ണിയത്ത് ഉസ്താദ് പൊന്നാനിയിലെ ദര്‍സ് അവസാനിപ്പിച്ചപ്പോള്‍ ശിഷ്യനോട് പറഞ്ഞു: ‘നീ എന്റെ വീട്ടില് നിന്നോ, നിനക്ക് ഞാന്‍ ഓതിത്തരാം’. അത്രമേലായിരുന്നു ഉസ്താദുമായുള്ള ബന്ധം.
കുഴിപ്പുറത്ത് ഓ.കെ സൈനുദ്ദീന്‍ മുസ്ലിയാരുടെ ദര്‍സില് ഓതിക്കൊണ്ടിരിക്കെ ഒഴിവുസമയങ്ങളില്‍ വഅദ് പറഞ്ഞാണ് ബാഖിയാത്തിലേക്ക് പോകാനുള്ള പണം സമ്പാദിക്കുന്നത്. അങ്ങനെ വെല്ലൂരിലേക്ക് ഉപരിപഠനത്തിന് പോയി. ശൈഖ് ഹസന്‍ ഹസ്രത്ത്, ആദം ഹസ്രത്ത് തുടങ്ങിയവരാണ് ബാഖിയാത്തിലെ പ്രധാന അധ്യാപകര്‍.
ബാഖിയാത്തിലെ പഠനം കഴിഞ്ഞ് തിരിച്ചുവന്നത് തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ മുദരിസാകാനായിരുന്നു. അക്കാലത്ത് അന്യദേശക്കാരായ 75 വിദ്യാര്‍ഥികളുണ്ടായിരുന്നു അവിടെ. കുറച്ച് കാലത്തെ സേവനത്തിന് ശേഷം അവിടം വിട്ടു. പിന്നെ നന്നമ്പ്ര, കൊയിലാണ്ടി, അരീക്കോട്, മൈത്ര, വാണിയന്നൂര്‍, പൊന്മുണ്ടം, എടക്കുളം, കൊടിഞ്ഞി തുടങ്ങി വിവിധ പള്ളികളില്‍ ദര്‍സു നടത്തി. നിരവധി ശിഷ്യഗണങ്ങള്‍ ആ ദര്‍സിലിരുന്നു മതത്തിന്റെ മര്‍മമറിഞ്ഞു. അല്ലാഹുവിന്റെ മാര്‍ഗവും തൃപ്തിയുമായിരുന്നു അരനൂറ്റാണ്ടിലേറെ കാലം ഉസ്താദിനെ ദര്‍സ് രംഗത്ത് ഉറപ്പിച്ചു നിര്‍ത്തിയത്. അതിനു ശേഷം കാരത്തൂര്‍ ജാമിഅ ബദരിയ്യയില്‍ പ്രിന്‍സിപ്പളായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1988 ലാണ് സമസ്തയുടെ മുശാവറയില് അംഗമാകുന്നത്. 2001 ല്‍ സമസ്തയുടെ വൈസ് പ്രസിഡണ്ടു സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ ആനക്കരയടക്കം പത്തോളം മഹല്ലുകളുടെ ഖാദിയാണ്. കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ദുആസമ്മേളനങ്ങളില്‍ ഉസ്താദിന്റെ സാന്നിധ്യം കാണാം.
സമസ്ത പാലക്കാട് ജില്ലാകമ്മിറ്റി പ്രസിഡണ്ട്, മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷ ബോഡിലെയും വിദ്യാഭ്യാസ ബോഡിലെയും അംഗം തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്നു.
സമസ്ത പാലക്കാട് ജില്ലാകമ്മിറ്റി പ്രസിഡണ്ട്, മലപ്പുറം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട്, സമസ്ത പരീക്ഷ ബോഡിലെയും വിദ്യാഭ്യാസ ബോഡിലെയും അംഗം തുടങ്ങി നിരവധി പദവികള്‍ വഹിക്കുന്നു.