"പ്രവാചക നിന്ദക്കെതിരെ" SYS പ്രതിഷേധ സമ്മേളനം നാളെ കോഴിക്കോട്ട്

കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന സിനിമക്കെതിരെ എസ് വൈ എസ് സംഘടിപ്പിക്കുന്ന പ്രതിഷേധ സമ്മേളനം ഒക്ടോബര്‍ 2ന് വൈകുന്നേരം 3മണിക്ക മാനാഞ്ചിറ പരിസരത്ത് വെച്ച് നടക്കും.പാശ്ഛാത്യ ശക്തികള്‍ നടത്തുന്ന ആസൂത്രിത ഇസ്ലാം വിരുദ്ധ നീക്കങ്ങളെക്കുറിച്ച് ബോധവല്കരണവും പ്രതിഷേധത്തിന്റെ പേരില്‍ ശത്രുക്കള്‍ ആഗ്രഹിച്ചത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അവിവേക സമീപനം തുറന്നുകാട്ടലുമാണ് സമ്മേളനം കൊണ്ട് ലക്ഷ്യമാക്കുന്നത്.
കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ , സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, എം.പി.വീരേന്ദ്രകുമാര്‍, ടി.എ. അഹമ്മദ്കബീര്‍,കെ.പിരാമനുണ്ണി,ഉമര്‍ ഫൈസി മുക്കം,പിണങ്ങോട് അബൂബക്കര്‍ , അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്,നാസര്‍ ഫൈസി കൂടത്തായ് തുടങ്ങിയവര്‍ സംബന്ധിക്കും.