മലപ്പുറം: ജീവിതം സുന്നി പ്രസ്ഥാനത്തിനും സമുദായ രാഷ്ട്രീയത്തിനും വേണ്ടി സമര്‍പ്പിച്ച ഉസ്താദ് നാട്ടിക വി. മൂസ മുസ്‌ലിയാരുടെ നിഷ്‌കാമ ജീവിതം പുതുതലമുറക്ക് പരിചയപ്പെടുത്തുന്നതിനായി എസ്.കെ.എസ്.എസ്.എഫ്. ഈമാസം 12 ന് പെരിന്തല്‍മണ്ണയില്‍ അനുസ്മരണ സെമിനാര്‍ സംഘടിപ്പിക്കും. വൈകിട്ട് നാല് മണിക്ക് എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, സി. ഹംസ, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തല്ലൂര്‍, ഉസ്മാന്‍ താമരത്ത് പങ്കെടുക്കും.
ആലോചനായോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹ്മദ്, ശമീര്‍ ഫൈസി ഒടമല, സയ്യിദ് ഫക്രുദ്ദീന്‍ തങ്ങള്‍, ഒ.എം.എസ്. തങ്ങള്‍, വി.കെ. ഹാറൂണ്‍ റഷീദ്, ശഹീര്‍ അന്‍വരി, ജലീല്‍ ഫൈസി അരിമ്പ്ര, ശംസുദ്ദീന്‍ ഒഴുകൂര്‍ പ്രസംഗിച്ചു. സെമിനാറിന്റെ വിജത്തിനായി നാലിന് വൈകീട്ട് 4 മണിക്ക് പെരിന്തല്‍മണ്ണ സുന്നിമഹലില്‍ സാരഥീ സംഗമവും സംഘാടക സമിതി രൂപീകരണവും നടക്കും.