കരിപ്പൂര്‍ ഹജ്ജ് ഹൗസ് ശിഹാബ് തങ്ങള് കവാടം ഉദ്ഘാടനം ഇന്ന്

കൊണ്ടോട്ടി: കരിപ്പൂര്‍ ഹജ്ജ്ഹൗ സിന്റെ പ്രൗഢി വിളിച്ചോതുന്ന കവാടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തി യായി. പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിലുള്ള കവാടം ഇന്ന്(തിങ്കളാഴ്ച ) ഉദ്ഘാടനം ചെയ്യും.
പേര്‍ഷ്യന്‍ ശില്പകലാരീതിയിലുള്ള കവാടം 25ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് നിര്‍മ്മിച്ചത്. അകത്തേക്കും പുറത്തേക്കുമായി വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ രണ്ട് ഗേറ്റുകളും ഇരു ഭാഗങ്ങളിലും സുരക്ഷാജീവനക്കാര്‍ക്ക് മുറികളുമുണ്ട്. കഴിഞ്ഞ ജനവരിയില്‍ തറക്കല്ലിട്ട കവാടത്തിന്റെ നിര്‍മ്മാണം ഏപ്രിലിലാണ് തുടങ്ങിയത്. സംസ്ഥാന ഹജ്ജ്കാര്യമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഗേറ്റ് ഉദ്ഘാടനം ചെയ്യുന്നത്.
എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.ഐ. ഷാനവാസ്,എം.എല്‍.എ മാരായ കെ. മുഹമ്മദുണ്ണിഹാജി, അഡ്വ. കെ.എന്‍.എ. ഖാദര്‍, സി.പി. മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുക്കും