കല്‍പ്പറ്റ: കേരളത്തില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനമേര്‍പ്പെടുത്തുന്നതിന് ഗുണകരമാവും വിധം ബാര്‍ ഹോട്ടലുകളുടെ സമയം ക്രമീകരിക്കാനും, പകല്‍ സമയത്തുള്ള മദ്യപാനവും കള്ള് വില്‍പനയും അവസാനിപ്പിക്കാനുമുള്ള ബഹു.കേരള ഹൈക്കോടതിയുടെ നിര്‍ദ്ദേശം അഭിനന്ദനാര്‍ഹമാണെന്നും, കോടതി നിര്‍ദ്ദേശം മുഖവിലക്കെടുത്ത് ആവശ്യമായ നിയമ നിര്‍മ്മാണത്തിലൂടെ മദ്യാസക്തിയില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കാനും അതുവഴി സംസ്‌കാരമുള്ള ഒരു സമൂഹ സൃഷ്ടിക്കായി വഴി തുറക്കാനും സര്‍ക്കാര്‍ തയ്യാറാണവണമെന്നും സുന്നിയുവജന സംഘം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
പ്രസിഡണ്ട് ഇബ്രാഹിം ഫൈസി പേരാല്‍ അദ്ധ്യക്ഷത വഹിച്ചു. ഇ പി മുഹമ്മദലി, എ കെ മുഹമ്മദ് ദാരിമി, അബ്ദുല്‍ ഖാദിര്‍ മടക്കിമല, ഹാരിസ് ബാഖവി കമ്പളക്കാട്, അബ്ദുറഹ്മാന്‍ തലപ്പുഴ, വി സി മൂസ മാസ്റ്റര്‍, കെ അലി മാസ്റ്റര്‍, എ കെ സുലൈമാന്‍ മൗലവി സംബന്ധിച്ചു. പി സുബൈര്‍ കണിയാമ്പറ്റ സ്വാഗതവും കെ എ നാസിര്‍ മൗലവി നന്ദിയും പറഞ്ഞു.