ബഹ്‌റൈന്‍ സമസ്‌ത ഹജ്ജ്‌ സംഘം 14 ന് പുറപ്പെടും; ഉമറുല്‍ ഫാറൂഖ്‌ ഹുദവി നയിക്കും

 ഉമറുല്‍ ഫാറൂഖ്‌ ഹുദവി 
മനാമ: ബഹ്‌റൈന്‍ സമസ്‌ത കേരള സുന്നീ ജമഅത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ്‌ കര്‍മം നിര്‍വഹിക്കാന്‍ ഒക്‌റ്റോബര്‍ 14നു പുറപ്പെടും. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഉമറുല്‍ ഫാറൂഖ്‌ ഹുദവി സംഘത്തെ നയിക്കും. ഹംസ അന്‍വരി മോളൂര്‍ അസിസ്റ്റന്റ്‌ അമീറൂമാണു.
നിലവില്‍ നടന്നു വരുന്ന ഹജ്ജ്‌ ക്ലാസിന്റെ സമാപനം ഒക്‌റ്റോബര്‍ 6നു ശനിയാഴ്‌ച മനാമ സമസ്‌ത മദ്‌റസാ ഓഡിറ്റൊറിയത്തില്‍ നടക്കുമെന്ന്‌്‌  ഭാരവഹികള്‍ അറിയിച്ചു.   അല്‍ ബയാന്‍ ഹജ്ജ്‌ ഗ്രൂപ്പുമായി സഹകരിച്ച്‌ പുറപ്പെടുന്ന സമസ്‌ത ഹജ്ജ്‌ സംഘം ഒക്‌റ്റോബര്‍ 15നു മദീനയില്‍ എത്തിചേരും തുടര്‍ന്ന്‌ ഒക്‌റ്റോബര്‍ 19നു മക്കയിലേക്ക്‌ തിരിക്കും നിശ്ചയിക്കപെട്ട 18 ദിവസങ്ങള്‍ക്ക്‌ ശേഷം നവംബര്‍ 1നു ബഹ്‌റൈനില്‍ തിരിച്ചെത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കണ്‍വീനറുമായി ( +973-33049112) ബന്ധപെടുക.