SKSSF ജില്ലാപ്രതിനിധി സമ്മേളന സ്വാഗതസംഘ രൂപീകരണവും അനുസ്മരണവും

 താനൂര്‍: "വിമോചന ത്തിന്റെ പോരിടങ്ങളില്‍ സാഭിമാനം" എന്ന പ്രമേയ ത്തില്‍ ഡിസംബര്‍ 26,27 തിയ്യതികളില്‍ താനൂരില്‍ നടക്കാനിരിക്കുന്ന എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാപ്രതിനിധി സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണവും ശൈഖുനാ റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദ് അനുസ്മരണവും താനൂര്‍ വ്യാഭാര ഭവനില്‍ നടന്നു. ജില്ലാപ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം നിര്‍വ ഹിച്ചു. അലി ഫൈസി പവണ്ണ, കാളാവ്സൈതലവി മുസ്ലിയാര്‍ ,കെ.എന്‍.എസ്തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.