കാസര്‍കോട്: കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ് വണ്‍, പരീക്ഷകളില്‍ അഞ്ച് വിഷയങ്ങളില്‍ എ പ്ലസ് നേടിയവര്‍ക്ക് സിവില്‍ സര്‍വ്വീസ്, എഞ്ചിനീയറിംഗ്, മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി ട്രന്റിന്റെ കീഴിലായി നല്‍കുന്ന സൗജന്യ കോച്ചിംഗിന്റെ പ്രവേശന പരീക്ഷയും ക്യാമ്പും ചെര്‍ക്കള ഗ്ലോബല്‍ അക്കാദമി വുമണ്‍സ് കോളജില്‍ സമാപിച്ചു. കോച്ചിംഗ് ക്യാമ്പ് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ ഇന്‍ഫര്‍മേഷന്‍ ജില്ലാ ഓഫിസര്‍ കെ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലുദ് നിസാമി, കേന്ദ്ര സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. അസ്ലം, മൊയ്തീന്‍ ചെര്‍ക്കള, ജബ്ബാര്‍ മാസ്റ്റര്‍ തുരുത്തി, എ.എ. സിറാജുദ്ദീന്‍, ജാബിര്‍ ഹുദവി ചാനടുക്ക, നൗഫല്‍ നെക്രാജ, ജലാലുദ്ദീന്‍ ദാരിമി, ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.