കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ്‌സെല്ലിന്റെ പ്രവര്‍ത്തനം കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ തിങ്കളാഴ്ച ആരംഭിക്കും. ഭരണവിഭാഗം ഡിവൈ.എസ്.പി യു. അബ്ദുല്‍കരീമിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള 30 അംഗങ്ങളാണ് സെല്ലിലുണ്ടാവുക. ഹജ്ജാജിമാര്‍ക്കുള്ള യാത്രാരേഖകള്‍, പാസ്‌പോര്‍ട്ടുകള്‍, ലോഹവള, സിംകാര്‍ഡ് എന്നിവ ഹജ്ജ്ക്യാമ്പില്‍ കൈമാറുന്നതിനുള്ള ചുമതല സെല്ലില്‍ നിക്ഷിപ്തമാണ്. ഹജ്ജ്ക്യാമ്പ് ഒക്ടോബര്‍ അഞ്ചിന് ആരംഭിക്കും. ആദ്യത്തെ ഹജ്ജ് വിമാനം ആറിന് രാവിലെ 10.20ന് കരിപ്പൂരില്‍നിന്ന് യാത്രയാകും.