ഹജ്ജ്‌ വോളന്റിയര്‍മാരുടെ ലിസ്റ്റ്‌ പുറത്തിറക്കി; 25 പേര്‍ക്ക്നിയമനം

തിരുവനന്തപുരം: ജിദ്ദയിലെ കോണ്‍സുലേറ്റ്‌ ജനറല്‍ ഓഫ്‌ ഇന്ത്യയില്‍ 2012 വര്‍ഷത്തെ ഹജ്ജിനായുള്ള ഹജ്ജ്‌ വോളന്റിയര്‍മാരായി താല്‍ക്കാലികമായി ഡപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെടുന്നവരുടെ ലിസ്റ്റ്‌ ആഭ്യന്തരവകുപ്പ്‌ പുറത്തിറക്കി. 25 പേരെയാണ്‌ ഇത്തരത്തില്‍ നിയോഗിച്ചിട്ടുള്ളത്‌..  
എറണാകുളം ടൌണ്‍ നോര്‍ത്ത്‌ പോലിസ്‌ സ്റ്റേഷന്‍ സി.പി.ഒ ആയ മുഹമ്മദ്‌ അഷറഫ്‌, മലപ്പുറം പോലിസ്‌ ഹോസ്‌പിറ്റലില്‍ ഫാര്‍മസിസ്റ്റായ ഹൈദരലി തട്ടയില്‍, മഞ്ചേരി ഇന്‍ഡസ്‌ട്രീസ്‌ എക്‌സ്റ്റന്‍ഷന്‍ ഓഫിസര്‍ പി ടി മുഹമ്മദ്‌ ഹനീഫ, ഇടുക്കി റീജ്യനല്‍ എ.ഐ സെന്റര്‍ ലൈവ്‌സ്റ്റോക്ക്‌ ഇന്‍സ്‌പെക്ടര്‍ എം എം നസീര്‍, കോഴിക്കോട്‌ പഞ്ചായത്ത്‌ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ഓഫിസിലെ യു.ഡി ക്ലര്‍ക്ക്‌ പി എം അബ്‌ദുള്‍ സലാം, മലപ്പുറം അരീക്കോട്‌ പോലിസ്‌ സ്റ്റേഷനിലെ സി.പി.ഒ അബ്‌ദുള്‍ ജബ്ബാര്‍ മണത്താനത്ത്‌, കോഴിക്കോട്‌ മാലൂര്‍ക്കുന്ന എ.ആര്‍ ക്യാംപ്‌ സി.പി.ഒ കെ ഫൈസല്‍, മലപ്പുറം വിദ്യാഭ്യാസ വകുപ്പ്‌ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസിലെ യു.ഡി.സി അബൂബക്കര്‍ എഎം, എറണാകുളം വി.വി.ഐ.പി.സെക്ഷന്‍ അസി. എഞ്ചിനീയര്‍ ഓഫിസിലെ മൂന്നാം ഗ്രേഡ്‌ ഓവര്‍സിയര്‍ സി എം അസ്‌കര്‍, വയനാട്‌ ഡി.സി.ആര്‍.ബി ഡിവൈ.എസ്‌.പി ഓഫിസിലെ എസ്‌.സി.പി.ഒ കെ എ ഷാജഹാന്‍, മലപ്പുറം വളാഞ്ചേരി പോലിസ്‌ സ്റ്റേഷന്‍ സി.പി.ഒ മുഹമ്മദ്‌ താഹീര്‍, പൊതുഭരണ വകുപ്പിലെ സെലക്ഷന്‍ ഗ്രേഡ്‌ അസിസ്റ്റന്റ്‌ എ അഷറഫ്‌, നിയമസഭാ സെക്രട്ടേറിയറ്റിലെ ലിഫ്‌റ്റ്‌ ഓപ്പറേറ്റര്‍ എ എം സലഹുദ്ദീന്‍, കോഴിക്കോട്‌ ജില്ലാ പോലിസ്‌ ചീഫ്‌ ഓഫിസിലെ സി.പി.ഒ മൂസ കെ കോയ , കളമശ്ശേരി എ ആര്‍ ക്യാംപിലെ സി.പി.ഒ കെ ഹബീബ, അതിരപ്പള്ളി പോലിസ്‌ സ്റ്റേഷന്‍ എസ്‌.സി.പി.ഒ വി എം നൌഷാദ്‌ , പൊതുഭരണ വകുപ്പില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ്‌ എ നിയാസ്‌, കോഴിക്കോട്‌ വഖഫ്‌ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ്‌ ഇല്ല്യാസ്‌ , വയനാട്‌ ജൂനിയര്‍ കോ–ഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്ടര്‍ എം സി കുഞ്ഞിമായീന്‍, വെള്ളമുണ്‌ട ബി.എസ്‌.പി. സെക്ഷന്‍ എ.ഇ സെയ്‌തുമുഹമ്മദ്‌ , കരിപ്പൂര്‍ പോലിസ്‌ സ്റ്റേഷന്‍ ഗ്രേഡ്‌ എ.എസ്‌.ഐ അലി മച്ചിങ്കല്‍, മലപ്പുറം കളക്ടറേറ്റിലെ സെലക്ഷന്‍ ഗ്രേഡ്‌ ടൈപ്പിസ്റ്റ്‌ മുഹമ്മദ്‌ മുബാറക്‌ പണ്‌ടാരപ്പെട്ടി, കണ്ണൂര്‍ ധര്‍മ്മടം പോലീസ്‌ സ്റ്റേഷന്‍ സി.പി.ഒ ഹാഷിം , കോഴിക്കോട്‌ പി.എച്ച്‌.സി ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ അബ്‌ദുള്‍ സത്താര്‍, മലപ്പുറം ഡി.ആര്‍.ഡി.എ ഡ്രൈവര്‍ പി അബ്‌ദുള്‍ നാസര്‍ എന്നിവരെയാണ്‌ താല്‍ക്കാലികമായി നിയോഗിച്ചിരിക്കുന്നത്‌. 
ഇവരെ നിശ്ചിത സമയത്ത്‌ സൌദി അറേബ്യയില്‍ എത്തിക്കുന്നതിന്‌ മലപ്പുറം
ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്‌ട്‌. ഡപ്യൂട്ടേഷനില്‍ നിയോഗിക്കപ്പെട്ടവര്‍ താല്‍ക്കാലിക സേവനകാലാവധി കഴിഞ്ഞാലുടന്‍ തിരികെ അവരുടെ ബന്ധപ്പെട്ട വകുപ്പുകളില്‍ ഉടനടി ജോലിയില്‍ പ്രവേശിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്‌ട്‌. ഉത്തരവിന്റെ പൂര്‍ണ്ണ രൂപം പി.ആര്‍.ഡി വെബ്‌സൈറ്റില്‍ (ംംം.ുൃറ.സലൃമഹമ.ഴീ്‌.ശി)\