സംസ്ഥാന ഹജ്ജ് ക്യാംപ് ഇന്ന് ആരംഭിക്കും; ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും

മലപ്പുറം: ഈ വര്‍ഷത്തെ ഹജജ് യാത്രയോടനുബന്ധിച്ചുളള ഹജജ് ക്യ്ാംപ് ഇന്ന് വൈകീട്ട് ഏഴിന് ഹജ്ജ് ഹൗസില്‍ ആരംഭിക്കും. കാംപിന്റെ ഉദ്ഘാടനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ലിയാര്‍ അധ്യക്ഷനാവും. ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് ആമുഖ പ്രഭാഷണവും എം പി അബ്ദുസ്സമദ് സമദാനി മുഖ്യ പ്രഭാഷണവും നടത്തും.
കെ മുഹമ്മദുണ്ണി ഹാജി എം എല്‍ എ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ ജബ്ബാര്‍ ഹാജി, ജില്ലാ പഞ്ചായത്ത് അംഗം എം അബൂബക്കര്‍ ഹാജി, പളളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ പി മുസ്തഫ തങ്ങള്‍, പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി അബ്ദുല്ല മാസ്റ്റര്‍, ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ കരീം, കൊണ്ടോട്ടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തില്‍ മുഹമ്മദ് കുട്ടി, നെടിയിരുപ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ അലവിക്കുട്ടി, കൊണ്ടോട്ടി ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ എം ഉമ്മര്‍, സംസ്ഥാന ഹജ്ജ് കമ്മറ്റി അംഗം തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി തുടങ്ങിയവര്‍ പങ്കെടുക്കും.