റഈസുല്‍ ഉലമക്ക് വേണ്ടി നാടെങ്ങും അനുസ്മരണവും ആത്മീയ സംഗമങ്ങളും

ശൈഖുനാ റഈസുല്‍ ഉലമ(ഫയല്‍)
മലപ്പുറം: റഈസുല്‍ ഉലമ കാളമ്പാടി ഉസ്താദിനു വേണ്ടി ഇന്ന് കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ സുന്നി പള്ളികളിലും മയ്യിത്ത്‌ നമസ്കാരവും പ്രതേക പ്രാര്‍ത്ഥനകളും നടക്കും. എസ്.എം.എഫിനു കീഴിലുള്ള പള്ളി മദ്രസ്സകള്‍ കേന്ദ്രീകരിച്ചു അനുസ്മരണ പ്രഭാഷങ്ങളും പ്രതേക പ്രാര്‍ത്ഥനാ സദസ്സുകളും നടക്കും. ഗള്‍ഫ്‌ രാഷ്ട്രങ്ങളിലും വിവിധ ഭാഗങ്ങളില്‍  വിവിധ ചടങ്ങുകള്‍ നടക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ദുബൈ സുന്നി സെന്ററില്‍
ദുബൈ: യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ചടങ്ങുകള്‍ ഇന്നും നാളെയുമായി നടക്കും. ദുബൈ സുന്നി സെന്‍റെര്‍ സംഘടിപ്പിക്കുന്ന ശൈഖുനാ കാളമ്പാടി ഉസ്താദ് അനുസ്മരണവും കൂട്ട പ്രാര്‍ത്ഥനയുംഇന്ന് ഉച്ചക്ക് 1 മണിക്ക് ( ജുമുഅക്ക് ശേഷം) ഫാറൂഖ് മസ്ജിദില്‍ നടക്കും. ഹാഫിള് ഇ.കെ അബൂബക്കര്‍ നിസാമി അനുസ്മരണ പ്രഭാഷണാവും ഉസ്താദ് അബ്ദുസ്സലാം ബാഖവി വടക്കേക്കാട് ദുആക്ക് നെത്രത്വവും നല്‍കും.
ഖമീസ്മുശൈത്ത് ഇസ്ലാമിക്സെന്‍റെറില്‍ 
ജിദ്ധ :ഖമീസ്മുശൈത്ത് ഇസ്ലാമിക്സെന്ററിന്റെ കീഴില് ഇന്ന് (വെള്ളി) ഇഷാ നമസ്കാരത്തോടെ റഈസുല് ഉലമാ കാളമ്പാടിഉസ്താദ്(ന:മ)യുടെ ജനാസ നിസ്കാരവും,ദിക്ര്,ദുആമജ്ലിസും,അനുസ്മരണ സമ്മേളനവും നടത്തപ്പെടുന്നുഎല്ലാ പ്രവര്ത്തകരും പങ്കെടുക്കുക  ബന്ധപ്പെടേണ്ട നമ്പര്:0593511223, 0508623039
ദമ്മാം ഇസ്ലാമിക്സെന്‍റെറില്‍
ദമ്മാം : ദമ്മാം ഇസ്‌ലാമിക് സെന്ററിനു കീഴില്‍ വിവിധ ചടങ്ങുകള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0568430190,0502454685 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

ബഹ്‌റൈന്‍ സമസ്‌ത അനുസ്‌മരണ സംഗമം
ബഹ്‌റൈന്‍: ശൈഖുനാ റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാരുടെ പേരില്‍ ഇന്ന്‌ രാത്രി 8മണിക്ക്‌ മനാമ സമസ്‌താലയത്തില്‍ അനുസ്‌മരണ സംഗമവും ദുആ മജ്‌ലിസും നടക്കും. ബഹ്‌റൈന്‍ എസ്‌.കെ.എസ്‌.സ്‌.എഫ്‌ പ്രസിഡന്റ്‌ മുഹമ്മദലി ഫൈസി അനുസ്‌മരണ പ്രഭാഷണം നടത്തും. ബഹ്‌റൈനിലെ മുഴുവന്‍ ഏരിയകളിലെയും ഭാരവാഹികളും പ്രവര്‍ത്തകരും നിര്‍ബന്ധമായും പങ്കെടുക്കണമെന്ന്‌ കേന്ദ്രനേതാക്കള്‍ അറിയിച്ചു.
മയ്യിത്ത്‌ നിസ്‌കാരം യമനിപള്ളിയില്‍
മനാമ: ഇന്നലെ അന്തരിച്ച സമസ്‌ത പ്രസിഡന്റും സാത്വികനുമായിരുന്ന ശൈഖുനാ റഈസുല്‍ ഉലമാ കാളമ്പാടി മുഹമ്മദ്‌ മുസ്ലിയാരുടെ പേരില്‍ ഇന്ന്‌(-(ബുധന്‍)-രാത്രി ഇശാ നമസ്‌കാര ശേഷം മനാമ യമനി മസ്‌ജിദില്‍ മയ്യിത്ത്‌ നിസ്‌കാരവും പ്രാര്‍ത്ഥനയും ഉണ്ടായിരിക്കുമെന്ന്‌ മനാമ സമസ്‌താലയത്തില്‍ നിന്നറിയിച്ചു.
കുവൈത്ത്‌ ഇസ്‌ലാമിക്‌ സെന്‍റെറില്‍
കുവൈത്ത് സിറ്റി :കുവൈറ്റ്‌ ഇസ്‌ലാമിക് സെന്റെരിന്റെയും കുവൈത്ത് സുന്നി കൌണ്‍സിലിന്റെയും കീഴിലായി വിവിധ ചടങ്ങുകള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  സെക്രട്ടറിമരുമായോ ഓഫീസുമായോ  ബന്ധപ്പെടണം.
ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്‍റെറില്‍
ഖത്തര്‍ : ഖത്തര്‍ കേരള ഇസ്‍ലാമിക് സെന്റെരിന്റെകീഴില്‍ വിവിധ ചടങ്ങുകള്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറിമരുമായോ ഓഫീസുമായോ ബന്ധപ്പെടണം\