മദ്രസകള്‍ ധാര്‍മിക മൂല്യങ്ങള്‍ അഭ്യസിപ്പിക്കുന്ന കേന്ദ്രങ്ങള്‍ - ഹൈദരലി ശിഹാബ് തങ്ങള്‍

മാവൂര്‍: പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് ധാര്‍മികമൂല്യങ്ങള്‍ പഠിക്കാനുള്ള സ്ഥാപനങ്ങളാണ് മദ്രസകളെന്ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. കൂളിമാട് തഅ്‌ലീമുല്‍ ഔലാദ് മദ്രസയ്ക്കുവേണ്ടി പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുളിമാട് മഹല്ല് ജുമാഅത്ത് പ്രസിഡന്റ് ഇ.എ. മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇക്കഴിഞ്ഞ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ ഏഴാംക്ലാസ് പൊതുപരീക്ഷയില്‍ ഡിസ്റ്റിങ്ഷന്‍ നേടിയവര്‍ ക്കുള്ള ഉപഹാരങ്ങള്‍ ശിഹാബ് തങ്ങള്‍ വിതരണം ചെയ്തു.
ഇല്യാസ് ഫൈസി പാഴൂര്‍, മുഹമ്മദലി ഫൈസി ചിറ്റാരിപിലാക്കല്‍, കെ.എ. ഖാദര്‍, അബ്ദുല്‍ ജബാര്‍ അന്‍വരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു.