"നഹ്വ ഉഫ്ഖിന്‍ ജദീദ്'' ഇസ്ലാമിക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ചെമ്മാട്: ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി അഖീദ&ഫിലോസഫി ഡിപ്പാര്‍ട്ട്മെന്റെ ദേശീയ തലത്തില്‍ "നഹ്വ ഉഫ്ഖിന്‍ ജദീദ്'' ഇസ്ലാമിക് ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. അഖീദ, ഫിലോസഫി, തസവ്വുഫ് എന്നീ മൂന്ന് മേഖലകളെ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന ഇസ്ലാമിക് ക്വിസ് യഥാര്‍ത്ഥ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിനും സൂഫീ ചിന്തകളെ പരിപോഷി പ്പിക്കുന്നതിനും ഉതകുന്നതാണ്. പതിനാറ് വയസ്സിന് മുകളിലുള്ള വ്യക്തികളെയാണ് ഈ മത്സരം ലക്ഷ്യമിടുന്നത്. ചോദ്യാവലി ദാറുല്‍ ഹുദാ വെബ്സൈറ്റ് www.darulhuda.com ല്‍ നിന്നും ലഭ്യമാണ്. ഉത്തരങ്ങള്‍ ദാറുല്‍ ഹുദാ അക്കാദമിക്ക് ഓഫീസില്‍ എത്തിക്കുകയോ ഡിപ്പാര്‍ട്ട് മെന്റ് ഐഡി aqeedadptdhiu@gmail.com ലേക്ക് മെയില്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. വിജയികള്‍ക്കുള്ള ക്യാഷ വാര്‍ഡ് കേരളത്തിലെ മത-സാമൂഹിക-സാംസ്കാരിക പ്രമുഖരുടെ സാന്നദ്യത്തില്‍ നല്‍ക്ക പ്പെടുന്നതാണ്.