കാസര്‍കോട് : കഴിഞ്ഞ എസ്.എസ്.എല്‍.സി., പ്ലസ്‌വണ്‍, പരീക്ഷകളില്‍ അഞ്ച് വിഷയങ്ങളില്‍ എ.പ്ലസ് നേടിയവര്‍ക്ക് സിവില്‍ സര്‍വ്വീസ്, ഇഞ്ചിനിയറിംഗ്,മൊഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷ കള്‍ക്ക് എസ്.കെ.എസ്.എസ്.എഫ്.സംസ്ഥാന കമ്മിറ്റി ട്രന്റിന്റെ കീഴിലായി നല്‍കുന്ന സൗജന്യ കോച്ചിംഗിന്റെ പ്രവേശന പരീക്ഷയും ക്യാമ്പും നാളെ(ഞായര്‍) രാവിലെ 9മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ചെര്‍ക്കള ഗ്ലോബല്‍ അക്കാദമി വുമണ്‍സ് കോളേജില്‍ വെച്ച് നടക്കും. രാവിലെ 9മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും.
പരീക്ഷക്ക് അപേക്ഷ നല്‍കിയ മുഴുവന്‍ വിദ്യാത്ഥികളും കൃത്യസമയത്ത് ചെര്‍ക്കള ഗ്ലോബല്‍ അക്കാദമിയില്‍ എത്തണമെന്ന് ട്രന്റ് ഭാരവാഹികള്‍ അറിയിച്ചു. കോച്ചിംഗ് ക്യാമ്പ് എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ അധ്യക്ഷതയില്‍ ഇന്‍ഫര്‍മേഷന്‍ ജില്ലാ ഓഫിസര്‍ കെ.അബ്ദുറഹ്മാന്‍ ഉല്‍ഘാടനം ചെയ്യും. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ് ദാരിമി ബെദിര, മൊയ്തീന്‍ ചെര്‍ക്കള, സയ്യിദ് ഹുസൈന്‍ തങ്ങള്‍, എ.എ.സിറാജുദ്ധീന്‍, ജാബിര്‍ ഹുദവി ചാനടുക്ക, ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം, നാസര്‍ മാസ്റ്റര്‍ കല്ലൂരാവി തുടങ്ങിയവര്‍ സംബന്ധിക്കും.