മലപ്പുറം: വിശുദ്ധിയിലൂടെ സംഘബോധത്തിലേക്ക് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ജാഗരണ സമ്മേളനം രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 വരെ കിഴിശ്ശേരി തൃപ്പനച്ചി ഉസ്താദ് നഗറില്‍ (കൊടി മരത്തില്‍) നടന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സംഘടന അംഗത്വ കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ നാല് കേന്ദ്രങ്ങളിലാണ് ജാഗരണ സമ്മേളനം സംഘടിപ്പിക്കുന്നത്. കോഴിക്കോട്, വയനാട്, നീലഗിരി, മലപ്പുറം ജില്ലകളിലെ ശാഖ, ക്ലസ്റ്റര്‍, മേഖല, ജില്ലാ പ്രസിഡന്റ് സെക്രട്ടറിമാരും ജില്ലാ കൗണ്‍സിലര്‍മാരും കിഴിശ്ശേരിയിലെ പരിപാടിയില്‍ സംബന്ധിച്ചു.
സിയാറത്ത്, ശൈഖുനാ കാളമ്പാടി ഉസ്താദ്, തൃപ്പനച്ചി ഉസ്താദ് അനുസ്മരണങ്ങള്‍, ഉദ്ഘാടന സംഗമം, പ്രമേയ പ്രഭാഷണം, പഠനം, പദ്ധതി, ലീഡേഴ്‌സ് ഡിബേറ്റ,് സെമിനാര്‍ എന്നിവ വിവിധ സെഷനുകളിലായി നടന്നു. സംസ്ഥാന പ്രസിഡന്‍ര് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പി. ഉബൈദുള്ള എം.എല്‍.എ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, ശാഹുല്‍ ഹമീദ് മേല്‍മുറി, സത്താര്‍ പന്തല്ലൂര്‍, ഡോ: ഫൈസല്‍ ഹുദവി, അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍, അബ്ദുല്‍ ഗഫൂര്‍ അന്‍വരി മൂതൂര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.അവസാനം സയ്യിദ് ഹമീദ് തങളുടെ ദുആയോടെയാണ് സംഗമം സമാപ്പിച്ചത്