ഇബാദ് ദഅ്‌വാ സംഗമം ഇന്ന് ആനപ്പടി മദ്‌റസയില്‍

മലപ്പുറം: എസ്.കെ.എസ്.എസ്.എഫ്. ഇബാദ് സംഘടിപ്പിക്കുന്ന ദഅ്‌വാ പരിശീലന പരിപാടി ഇന്ന് (ഞായര്‍) വൈകുന്നേരം അഞ്ചു മുതല്‍ പൊന്നാനി സൗത്ത് ആനപ്പടി തഅ്‌ലീമുസ്വിബ്‌യാന്‍ മദ്‌റസയില്‍ നടക്കും. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ വൈസ് പ്രസിഡണ്ട് ശഹീര്‍ അന്‍വരിയുടെ അധ്യക്ഷതയില്‍ ഹംസ ബിന്‍ ജമാല്‍ റംലി ഉദ്ഘാടനം ചെയ്യും. മതപ്രവര്‍ത്തനങ്ങളുടെ സാഹചര്യ പഠനം, സൂഫികള്‍: കര്‍മങ്ങളുടെ വഴി വിളക്കുകള്‍, നസ്വീഹത്ത്: രൂപവും രീതിയും,പാനല്‍ ഡിസ്‌കഷന്‍ എന്നീ സെഷനുകള്‍ക്ക് സാലിം ഫൈസി കൊളത്തൂര്‍, ആസിഫ് ദാരിമി പുളിക്കല്‍, അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍, അബ്ദു റശീദ് ബാഖവി, കെ.എം.ശരീഫ്, റഫീഖ് ഫൈസി തെങ്ങില്‍ നേതൃത്വം നല്‍കും. ജൂലൈ 3 എടക്കര, 5 പരപ്പനങ്ങാടി, 7 തിരൂരങ്ങാടി, 15 കട്ടുപ്പാറ എന്നിവിടങ്ങളിലും ക്യാമ്പുകള്‍ നടക്കും.