ശിഹാബ് തങ്ങള്‍ അനുസ്മരണം ചൊവ്വാഴ്ച വെങ്ങപ്പള്ളി അക്കാദമിയില്‍

വെങ്ങപ്പള്ളി: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അനുസ്മരണവും ദുആ സമ്മേളനവും ജൂലൈ 3 ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വെങ്ങപ്പള്ളി അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. ഉലമാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന അനുസ്മരണ പരിപാടി സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഇബ്രാഹിം ഫൈസി പേരാല്‍ അനുസ്മരണ പ്രഭാഷണം നടത്തും. ശഹീറലി ശിഹാബ് തങ്ങള്‍, വി മൂസക്കോയ മുസ്‌ലിയാര്‍, എം എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, എസ് മുഹമ്മദ് ദാരിമി, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, മൂസ ബാഖവി മമ്പാട് തുടങ്ങിയവര്‍ സംബന്ധിക്കും.