ജാമിഅ നൂരിയ സുവര്‍ണ ജൂബിലി സ്വാഗതസംഘം രൂപവത്കരിച്ചു

കരുവാരകുണ്ട്: പട്ടിക്കാട് ജാമിഅ നൂരിയ അറബി കോളേജ് സുവര്‍ണ ജൂബിലിയാഘോഷത്തിന് എസ്.വൈ.എസ്. വണ്ടൂര്‍ മണ്ഡലം കമ്മിറ്റി സ്വാഗതസംഘം രൂപവത്കരിച്ചു. മഹല്ലുകളില്‍ വിദ്യാഭ്യാസ ആദര്‍ശ സമ്മേളനം നടത്താന്‍ തീരുമാനിച്ചു. വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി, കെ.ടി. മൊയ്തീന്‍ ഫൈസി, പാതിരമണ്ണ അബ്ദുറഹിമാന്‍, അക്ബര്‍ മമ്പാട്, അന്‍വര്‍ ഫൈസി, പി. ഹസന്‍ മുസ്‌ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.