ഷാര്‍ജ: സുഖലോലുപതയുടെ സര്‍വ്വതും ലഭ്യമായിട്ടും സ്വസ്തത തേടുന്ന മനുഷ്യന്റെ ഇഹപര നന്മക്കു കാലാതീതമായ ഖുര്‍ആനിലേക്കുള്ള മടക്കം അനിവാര്യമാണെന്ന് പ്രമുഖ പണ്ഡിതനും പ്രശസ്ത വാഗ്മിയുമായ ഇസ്മില്‍ സഖാഫി തോട്ടുമുക്കം അഭിപ്രായപ്പെട്ടു. ആത്മസംഘര്‍ഷങ്ങളില്‍ മനസ്സിന്റെ നിയന്ത്രണം നഷ്ട്ടപെടുന്നവന്‍ ആഗതമായ റമളാനിലൂടെ വിശുദ്ധ ഖുര്‍ആനിനെ കൂട്ടുകാരനാക്കി ജീവിത വിജയം സാധ്യമാക്കണമെന്നു "റമളാന്‍ : മാനവ നന്മക്ക്" എന്ന പ്രമേയത്തില്‍ ഷാര്‍ജ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന റമളാന്‍ കാമ്പയിന്‍ ഉത്ഘാടന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു സംസാരിക്കവെ ഇസ്മില്‍ സഖാഫി തോട്ടുമുക്കം സഖാഫി ഉല്‍ബോധിപ്പിച്ചു. സെന്റര്‍ വൈ.പ്രസിടന്റ്റ് അഹ്മദ് സുലൈമാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍ കാമ്പയിന്‍ ഉത്ഘാടനം ചെയ്തു. സയ്യിദ് ശുഹൈബ് തങ്ങള്‍ , സ്വബ്രത്ത് രഹ്മാനി , ത്വഹ സുബൈര്‍ ഹുദവി , റഫീക്ക് കിഴിക്കര, മൊതു സി സി, രാസക് വളാഞ്ചേരി എന്നിവര്‍ സംബനിധിച്ചു. സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുള്ള ചേലേരി സ്വാഗതവും റസാക്ക് തുരുത്തി നന്ദിയും പറഞ്ഞു.