മുഹ്‌യിദ്ദീന്‍ മസ്ജിദ് ഉദ്ഘാടനംചെയ്തു

ഏഴോം: മൂല മുഹ്‌യിദ്ദീന്‍ ജുമാമസ്ജിദ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍ അധ്യക്ഷനായി. എം.ശുഹൈദ് സുവനീര്‍ പ്രകാശനംചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ അവാര്‍ഡ് വിതരണംചെയ്തു. അബ്ദുള്‍ഖാദിര്‍ ബാഖവി ഉസ്താദുമാരെ ആദരിച്ചു. മൗലാനാ മാണിയൂര്‍ അഹമ്മദ് മുസ്‌ലിയാര്‍ പ്രഭാഷണം നടത്തി. എ.കെ.പി.ഹമീദ്, എം.പി.മൊയ്തീന്‍, മുഹമ്മദ് അബ്ദുള്‍ ബാരി, മലയമ്മ അബൂബക്കര്‍ ബാഖവി, ചുഴലി മുഹ്‌യിദ്ദീന്‍ മൗലവി, ഹാശിര്‍ ബാഖവി ഈരാറ്റുപേട്ട, കെ.എച്ച്.നജീബ് ബാഖവി, ഉമര്‍ നദ്‌വി തോട്ടിക്കല്‍, ശുക്കൂര്‍ ഫൈസി, അബ്ദുള്ള താജുദ്ദീന്‍, സി.മുഹമ്മദ്‌ഫൈസി, യൂനുസ് അലി ഫൈസി, ഹംസ, അയൂബ് അസ്അദി ദാരിമി, അബ്ദുള്‍നാസര്‍ ചിസ്തി, നൗഷാദ് അഹ്‌സനി, അഷ്‌റഫ് ബാഖവി, മുഹമ്മദ്ഹാരിസ് മൗലവി, അബ്ദുള്‍ലത്തീഫ്, സി.പി.ആലിക്കുഞ്ഞി, സി.വി.കുഞ്ഞിരാമന്‍, സി.പി.മുഹമ്മദ്കുഞ്ഞി, പി.എ.അസൈനാര്‍ പെരുവണ, സി.പി.റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. തിങ്കളാഴ്ച രാവിലെ നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് സൈനുദ്ദീന്‍ അല്‍ ബുഖാരി കുനിക്കുയി തങ്ങള്‍ നേതൃത്വംനല്‍കും