കീച്ചേരിയുടെ അബുദാബി റമദാന്‍ പ്രഭാഷണം: സ്വാഗതസംഘം രൂപീകരിച്ചു

അബുദാബി: പ്രഗല്‍ഭ വാഗ്മിയും പണ്ഡിതനുമായ കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൌലവിയുടെ രണ്ടുദിവസത്തെ റമദാന്‍ പ്രഭാഷണം എസ്.കെ.എസ്.എസ്.എഫ് അബുദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അബുദാബിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. ജൂലൈ 27, 28 തിയ്യതികളിലായി അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍ററിലായിരിക്കും പരിപാടി.
ഇസ്ലാമിക്‌ സെന്‍ററില്‍ നടന്ന യോഗത്തില്‍ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി അഷ്‌റഫ്‌ കാഞ്ഞങ്ങാട്‌ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി അബുദാബി-കാസറഗോഡ് ജില്ലാ പ്രസിഡന്റ്‌ പി.കെ അഹ്മദ്‌ ബല്ലാ കടപ്പുറം ഉദ്ഘാടനം ചെയ്തു. അബുദാബി എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ്‌ ഹാരിസ്‌ ബാഖവി കടമേരി പ്രസംഗിച്ചു.
പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരണവും യോഗത്തില്‍ വെച്ചു നടന്നു. ചെയര്‍മാന്‍: പി.കെ അഹ്മദ്‌ ബല്ലാ കടപ്പുറം, വൈസ് ചെയര്‍മാന്മാര്‍ : കെ.വി മുഹമ്മദ്‌ ഹാജി കുണിയ, ഹകീം ഹാജി, പാറക്കാട് മുഹമ്മദ്‌ ഹാജി, അബ്ദുള്ള കുഞ്ഞി ഹാജി കീഴൂര്‍, യൂസുഫ്‌ ബന്ദിയോട്‌. കണ്‍വീനര്‍: ഷമീര്‍ മാസ്റ്റര്‍ പരപ്പ. വൈസ്‌ കണ്‍വീനര്‍മാര്‍: അഷ്‌റഫ്‌ കാഞ്ഞങ്ങാട്‌, സത്താര്‍ കുന്നുംകൈ ട്രെഷറര്‍ : അഹ്മദ്‌ സകരിയ്യ കളനാട്‌. ഫിനാന്‍സ്‌: കെ.കെ സുബൈര്‍, അഷ്‌റഫ്‌ കീഴൂര്‍, സഫ്`വാന്‍ ദേലമ്പാടി, ഷാനവാസ്‌ ഹോസ്ദുര്‍ഗ് ബീച്ച്, ഖാസിം കല്ലൂരാവി, യൂസുഫലി നീലേശ്വരം, ഹനീഫ്‌ ഇട്ടമ്മല്‍. ട്രാന്‍സ്പോര്‍ട്ടെഷന്‍: റസാഖ്‌ പട്ടേല്‍, ഇസ്മായില്‍ കാസറഗോഡ്, ഇസ്മായില്‍ തൃക്കരിപ്പൂര്‍, നസീര്‍ കമ്മാടം. പബ്ലിസിറ്റി: ലതീഫ്‌ ബെളിഞ്ചം, ശരീഫ്‌ ചേറൂണി. സ്വീകരണം: മുഹ്യുദ്ദീന്‍ ബല്ലാ കടപ്പുറം, സമീര്‍ അസ്അദി കമ്പാര്‍, കുഞ്ഞബ്ദുള്ള എ.ജി തൃക്കരിപ്പൂര്‍, ഒ.ടി അഹ്മദ്‌ മൌലവി ചന്തേര. മൈക്ക്‌ & സെറ്റിംഗ്: റഫീഖ്‌ കാക്കടവ്‌, അബൂബക്കര്‍ തിരുത്തി. പരിപാടി ക്രമീകരണം: ശരീഫ്‌ പള്ളത്തടുക്ക, അഷ്‌റഫ്‌ ഫൈസി. വളണ്ടിയര്‍: ഷാഫി സിയാറത്തിങ്കര (ക്യാപ്ടര്‍) സത്താര്‍ (വൈസ്‌ ക്യാപ്ടന്‍).