ദുബായ് : ദുബായ് ഗവണ്‍മെന്‍റിന്‍റെ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാമിനോടനുബന്ധിച്ച് വിശുദ്ധ റമളാനില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരന്പരയില്‍ ഗവണ്‍മെന്‍റിന്‍റെ അതിഥിയായി യുവ പണ്ഡിതനും വാഗ്മിയും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രടരിയുമായ അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി പങ്കെടുക്കും.
ജൂലൈ 28ന് ശനിയാഴ്‌ച രാത്രി 10 മണിക്ക് ദുബൈയിലെ ഖിസൈസ് ജംഇയ്യത്തുല്‍ ഇഹ്‌സാന്‍ ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. "മനുഷ്യാവകാശങ്ങള്‍ വിശുദ്ധ ഖുര്‍ആനില്‍" എന്നതാണ് പ്രഭാഷണ വിഷയം. വര്‍ഷങ്ങളായി വിശുദ്ധ റമസാനില്‍ നടക്കുന്ന മലയാള പ്രഭാഷണങ്ങള്‍ക്ക് മുഖ്യ നേതൃത്വം നല്‍കുന്നത് ദുബൈ കെ.എം.സി.സിയാണ്. ഇത്തവണത്തെ പ്രഭാഷണം വിജയിപ്പിക്കാന്‍ കെ.എം.സി.സിക്കൊപ്പം ദുബൈ സുന്നി സെന്ററും എസ്.കെ.എസ്.എസ്.ഫും സംയുക്ത സ്വാഗതസംഘം രൂപീകരിച്ച് സജീവമായി രംഗത്തിറങ്ങും.