ബറാഅത്ത് രാവ്; ബഹ്‌റൈന്‍ സമസ്ത ദുആ മജ്‌ലിസുകള്‍ ഇന്ന്

മനാമ: ബറാഅത്ത് രാവ് പ്രമാണിച്ച് ഇന്ന് (ബുധനാഴ്ച) ബഹ്‌റൈനിലെ എല്ലാ ഏരിയ കേന്ദ്രങ്ങളിലും സമസ്ത കേരള സുന്നി ജമാഅത്തിന്റെ നേതൃത്വത്തില്‍ ദുആ മജ്‌ലിസുകള്‍ നടക്കും.  
നാളെ(വ്യാഴം) പകലില്‍ വിശ്വാസികള്‍ സുന്നത്തായി അനുഷ്ഠിക്കാനിരിക്കുന്ന പ്രത്യേക നോമ്പിന്റെ മഹത്വവും ബറാഅത്ത് രാവിന്റെ പുണ്ണ്യവും വിശദീകരിക്കുകയും ആത്മീയ ബോധം പകരുകയും ചെയ്യുന്നതോടൊപ്പം ഈ രാവിന്റെ പുണ്ണ്യം കരസ്ഥമാക്കലാണ് ഇന്നത്തെ മജ്‌ലിസുകള്‍ കൊണ്ട് പ്രധാനമായും ഉദ്ധേശിക്കുന്നത്.
സമസ്ത കേന്ദ്ര ആസ്ഥാനമായ മനാമ ഗോള്‍ഡ് സിറ്റിക്കു സമീപമുള്ള സമസ്താലയത്തില്‍ നടക്കുന്ന ദുആ മജ്‌ലിസിന് പ്രമുഖ പണ്ഢിതനും സയ്യിദുമായ ഫക്‌റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കും. 
മറ്റു ഏരിയകളിലെ പ്രഭാഷണത്തിനും പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്കും ഹംസ അന്‍വരി മോളൂര്‍(റഫ), ഹുസൈന്‍ മുസ്ലിയാര്‍ വെണ്ണക്കോട്(അദ്‌ലിയ), ഉസ്താദ് ഉമറുല്‍ ഫാറൂഖ് ഹുദവി (ഹൂറ , ഹമദ് ടൗണ്‍), സൈതു മുഹമ്മദ് വഹബി, (ഹുദൈബിയ), അസിസ് മുസ്ലിയാര്‍ കാന്തപുരം(സനാബീസ്), മഹമ്മദ് മുസ്ലിയാര്‍ എടവണ്ണപ്പാറ(മുഹറഖ്), കെ.എം.എസ് മൗലവി തിരൂര്‍ (ഹിദ്ദ്), അബ്ദുല്‍ ജലീല്‍ അസ്ഹരി (ജിദാലി) ഉബൈദുല്ല റഹ്മാനി (സല്‍മാനിയ), കാവനൂര്‍ മുഹമ്മദ് മുസ്ലിയാര്‍(ബുദയ്യ) എന്നിവര്‍ നേതൃത്വം നല്‍കും.