പ്രഭാകരന്‍ കമ്മിഷന് മുമ്പാകെ എസ്.കെ.എസ്.എസ്.എഫ്. വികസനരേഖ സമര്‍പ്പിച്ചു

കാസര്‍കോട്: ജില്ലയുടെ സമഗ്രവികസനം ലക്ഷ്യം വെച്ച് എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ വികസനരേഖ പ്രഭാകരന്‍ കമ്മിഷന് മുമ്പാകെ എസ്.കെ.എസ്.എസ്.എഫ്.ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലുദി നിസാമി, ഹാരിസ് ദാരിമി ബെദിര, എം.എ. ഖലീല്‍ തുടങ്ങിയ നേതാകള്‍ സമര്‍പ്പിച്ചു. 
കേന്ദ്ര സര്‍വ്വ കലാശാലയുടെ കൂടെ കാസര്‍കോട് ജില്ലയ്ക്ക് അനുവധിച്ച മെഡിക്കല്‍ കോളേജ് ജില്ലയില്‍ തന്നെ യാഥാര്‍ത്യമാക്കണം, കേരളത്തിലേക്ക് അനുവധിച്ച ഐ.ഐ.ടി. കാസര്‍കോട് ജില്ലയില്‍ സ്ഥാപിക്കുക, ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ വിദേശത്തേക്ക് പോകുന്ന കാസര്‍കോട് ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനുവധിക്കുക, ജില്ലയിലെ റോഡുകള്‍ അന്താരാഷട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുക, ജില്ലയില്‍ വിദ്യഭ്യാസ പിന്നോക്ക മേഖലയിലെ ഗവണ്‍മെന്റ്-എയ്ഡഡ് സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യുക, പുതിയ താലൂക്കുകള്‍ അനുവധിക്കുക, ഗവണ്‍മെന്റ് തലത്തില്‍ പുതിയ കോളേജുകള്‍ അനുവധിക്കുക, ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ ക്രമിനല്‍-അഴിമതി പാശ്ച്ാത്തലമുള്ളവരെയും പക്ഷപാതപരമായി പെരുമാറുന്നവരെയും ജില്ലയില്‍ നിന്നും മാറ്റി നിയമിക്കുക, എന്റോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സമ്പൂര്‍ണപുനരധിവാസവും പാക്കേജും നടപ്പിലാക്കുക.