തിരുവനന്തപുരം
: മതത്തിന്റെ
മറവില്‍ പൊതുജനത്തെ വഞ്ചിച്ച്
മാനവികതയെ മുഖംമൂടിയണിയുന്ന
കാന്തപുരത്തിനെതിരെ വിമോചനയാത്ര
സമാപന സമ്മേളന നഗരിയില്‍
ജനകീയ കുറ്റപത്രം SKSSF
സംസ്ഥാന വൈ.
പ്രസിഡണ്ട്
നാസര്‍ ഫൈസി കൂടത്തായ്
അവതരിപ്പിച്ചു. കാന്തപുരം
കാലങ്ങളായി നടത്തിവരുന്ന
വിവിധ തട്ടിപ്പുകളുടെ സംക്ഷിത
വിവരമാണ് കുറ്റപത്രത്തിലുള്ളത്.
വിശ്വാസ-സാമൂഹ്യ-സാമ്പത്തികപരമായ
പത്തോളം കുറ്റങ്ങളാണ്
കുറ്റപത്രത്തിലുള്ളത്.
ആത്മീയത:
ചൂഷണത്തിനെതിരെ
ജിഹാദ്. SKSSF വിമോചനയാത്ര
സമാപന സമ്മേളനത്തില്‍
അവതരിപ്പിക്കുന്ന കുറ്റപത്രം:
1. സമഗ്രജ്ഞാനിയും
പരമാധികാരിയുമാണ് പ്രപഞ്ചനാഥനായ
അല്ലാഹു എന്നതാണ് ഇസ്ലാമിക
വിശ്വാസം. ഇലപൊഴിയുന്നതും
സമുദ്രാന്തര്‍ഭാഗങ്ങളിലെ
ഇരുണ്ട ഗര്‍ഭങ്ങളില്‍ നടക്കുന്ന
ചലനങ്ങളും അറിയുന്നവന്
അല്ലാഹുവാണ്. അവന്റെ
ജ്ഞാനസാഗരത്തില്‍ നിന്ന്
ഒന്നും അവന്റെ ഉദ്ദേശ്യമില്ലാതെ
ആര്‍ക്കും പ്രാപിക്കാനാവില്ല
എന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.
എന്നാല്‍
സര്‍വ്വജ്ഞാനിയും പ്രപഞ്ച
പരിപാലകനുമായ അല്ലാഹുവിന്
കാന്തപുരത്തെ അറിയിക്കാതെ
ഒന്നും ചെയ്യാനാവില്ല എന്ന
വാദം മുഖേന അടിസ്ഥാനപരമായ
വിശ്വാസത്തിന്റെ അതിര്‍വരമ്പുകളാണ്
കാന്തപുരം ലംഘിച്ചത്.
2. ലോകസംസ്കൃതിക്ക്
വ്യക്തിജീവിതത്തിലെ വിശുദ്ധിയും
വൃത്തിയും പഠിപ്പിച്ചത്
പ്രവാചകനാണ്. പ്രവാചകന്
മുഹമ്മദ് നബി (സ്വ)യാണ്.
പ്രഗത്ഭരായ
ചരിത്രകാന്മാര് പോലും ഈ
മഹാവ്യക്തിത്വത്തെ അടയാളപ്പെടുത്തി.
വ്യക്തി
സൗന്ദര്യത്തിന്റെ ആള്‍രൂപമാണ്
പ്രവാചകന്. നബിയെ
പ്രാകൃതനായി ചിത്രീകരിച്ചത്
തന്റെ കൈവശമുള്ള വ്യാജകേശത്തിന്റെ
ന്യായീകരണത്തിന് വേണ്ടിയാണ്.
പ്രസ്തുത
വ്യാജകേശത്തിന്റെ സ്രോതസ്സിലുള്ള
നീളമുള്ള കേശങ്ങളെ ന്യായീകരിക്കാന്‍
പ്രവാചക തിരുമേനി ആറുവര്‍ഷമായി
മുടിവെട്ടിയിരുന്നില്ല
എന്ന് വാദിക്കുന്നു.
തിരുമേനിയുടെ
ജീവിത ശീലത്തെ ദുര്‍വ്യാഖ്യാനിച്ചത്
ചരിത്രത്തിലെ ഏറ്റവും വലിയ
പ്രവാചക നിന്ദയായി ഞങ്ങള്‍
കാണുന്നു.
3. പ്രവാചക
കുടുംബത്തെ അപമാനിക്കുന്നതില്‍
കാന്തപുരത്തിന്റെ രീതി
അക്ഷന്തവ്യമായ അപരാധമാണ്.
നബി തിരുമേനിയുടെ
കുടുംബത്തിന് മുസ്ലിം
സമൂഹം നല്കുന്ന സ്നേഹാദരം
വലുതാണ്. അത്
വിശ്വാസത്തിന്റെ ഭാഗവുമാണ്.
കാന്തപുരം
തന്റെ കൈവശമുള്ള വ്യാജകേശത്തിന്റെ
ന്യായീകരണത്തിന് വേണ്ടി
പ്രശസ്ത പ്രവാചക കുടുംബമായ
ബറകാത്തി പരമ്പയിലാണ്
മുംബൈയിലെ സാധാരണക്കാരനായ
ജാലിയാവാലയെ ഉള്‍പെടുത്തിയത്.
പ്രവാചക
കുടുംബത്തിലുള്ളവനല്ലെന്ന്
സ്വയം സമ്മതിച്ച ജാലിയാവാലയെ
തന്റെ നിലനില്പിന് വേണ്ടി
പ്രവാചക കുടംബ പരമ്പരയില്‍
ഉള്‍പെടുത്തി തിരുകുടുംബത്തെ
സമൂലമായി അപമാനിച്ചു.
4. സത്യവിശ്വാസിക്ക്
നബിതിരുമേനിയേക്കാള്‍
സ്രേഷ്ഠനായി മറ്റൊരാളെ
കാണാനാവില്ല. തങ്ങളുടെ
സര്‍വ്വസ്വവും പുണ്യനബി
തങ്ങലാണെന്നാണ് മുസ്ലിംകളുടെ
വിശ്വാസം. സത്യവിശ്വാസികള്‍ക്ക്
സ്വശരീരത്തേക്കാള്‍ ഏറ്റവും
ബന്ധപ്പെട്ടത് നബി തിരുമേനി
(സ്വ)യാണെന്ന്
ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു.
പുണ്യനബിയെ
സന്ദര്‍ശിക്കുന്നതിനേക്കാള്‍
യോഗ്യമായത് കാന്തപുരത്തെ
സന്ദര്‍ശിക്കുന്നതാണെന്ന്
ആ വിഭാഗം വാദിക്കുന്നു.
ഇത്വരെ
നിഷേധിക്കപ്പെടാതെയുള്ള
ഇത്തരം വാദം ഇസ്ലാമിക മൗലിക
പ്രമാണങ്ങളെ നിഷേധിക്കുന്ന
വിധത്തിലുള്ള ഹീനപ്രവര്‍ത്തിയാണ്.
സ്വയം
പ്രശംസിക്കപ്പെടാനും പൊങ്ങച്ച
വ്യക്തിത്വം സൃഷ്ടിക്കാനും
ശ്രമിക്കുന്ന കാന്തപുരം
സ്ഥാപിത ഇസ്ലാമിക പ്രമാണങ്ങളെയാണ്
ചവിട്ടിമെതിക്കുന്നത്.
5. ഇസ്ലാമിക
വിജ്ഞാനീയങ്ങളുടെ ആധികാരികത
സ്ഥാപിതമാവുന്നതില്‍ സുപ്രധാന
ഘടകമാണ് കൈമാറ്റ പരമ്പര
(സനദ്).
പരമ്പര വേണമെന്ന്
പറഞ്ഞത് കാന്തപുരം തന്നെയാണ്.
വളരെ പവിത്രതയോടെ
കാണുന്ന കൈമാറ്റ പരമ്പര
തട്ടിപ്പടച്ചുണ്ടാക്കാന്‍
അദ്ദേഹം തയ്യാറായി.
ഇസ്ലാമിക
പ്രമാണങ്ങളെ പുല്ലുവില
കല്പിച്ച് അവയെ കൃത്രിമമായി
നിര്‍മിക്കാനുള്ള ഹീനനീക്കം
മുസ്ലിം സംസകൃതിയോടുള്ള
വെല്ലുവിളിയാണ്.
പ്രവാചകന്റെ
പേരില്‍ കൃത്രിമ പരമ്പര
സൃഷ്ടിക്കുന്നതിലൂടെ പുണ്യനബി
അനാദരിക്കപ്പെടുകയാണ്
ചെയ്തത്.
6. പ്രവാചകന്റെ
തിരുശരീരം ഏറെ ബഹുമാനാദരവുകളോടെയാണ്
മുസ്ലിംകള് വിശേഷിപ്പിക്കുക.
മലയാള പദങ്ങളില്‍
പോലും പ്രയോഗരീതിയില്‍
കൂടുതല്‍ ബഹുമാനം ഉദ്ദീപിപ്പിക്കുന്ന
വിധമുള്ള പ്രയോഗങ്ങളാണ്
മുസ്ലിംകള് നടത്തുക.
കാന്തപുരം
പുണ്യനബിയുടെ തിരുശരീരത്തെ
ജഡമെന്ന് വിശേഷിപ്പിക്കാന്‍
ധാര്‍ഷ്ട്യം കാണിച്ചത്
പൊറുക്കാനാവില്ല.
7. എന്റെ
പേരില്‍ മനഃപൂര്‍വ്വം കളവ്
ചമച്ച് ഉണ്ടാക്കുന്നവര്‍
നരകത്തില്‍ ഇരിപ്പിടം
തയ്യാറാക്കട്ടെ എന്നാണ്
തിരുവചനം. പ്രവാചകവചനങ്ങളുടെ
പരമ്പരകള്‍ സസൂക്ഷമം പരിശോധിച്ച്
ഉറപ്പുവരുത്തിയാണ് മുന്‍ഗാമികളായ
ഹദീസ് പണ്ഡിതന്മാര്
സ്വീകരിച്ചത്. നേരിയ
സംശയങ്ങള്‍ക്ക് പോലും ഇടം
കൊടുക്കാതെയാണ് പ്രവാചക
വിജ്ഞാനങ്ങള്‍ കൈകാര്യം
ചെയ്തത്. എന്നാല്‍
കാന്തപുരം യാതൊരു പ്രമാണങ്ങളുമില്ലാതെ
വ്യജകേശം കൊണ്ട് വന്ന്
സമുദായത്തെ വഞ്ചിച്ചു.
ആദ്യം
പ്രമാണമുണ്ടെന്ന് പ്രഖ്യാപിച്ച്
സമ്മേളനം നടത്തി. പിന്നീട്,
അതിലെ വൈരുധ്യം
ചൂണ്ടികാണിക്കപ്പെട്ടപ്പോള്‍
പ്രമാണത്തെ തന്നെ തള്ളിപ്പറയുകയും
ചെയ്തു. സഹിക്കാനാവാത്ത
തെറ്റാണ് പ്രവാചകന്റെ
പേരില്‍ ഇദ്ദേഹം നടത്തിയത്.
മുടിപ്പള്ളിയുടെ
പിന്നില്‍ സാമ്പത്തിക അജണ്ട
ലക്ഷ്യം വെച്ച് കാന്തപുരം
നടത്തുന്ന ഹീനരീതിയാണ്
വ്യാജകേശം.
8. ആത്മീയതയുടെ
മറവില്‍ ഇവര്‍ നടത്തിയ
സാമ്പത്തിക തട്ടിപ്പുകള്‍
സുവിധിതമാണ്. ജനങ്ങളുടെ
കൈയ്യില്‍ നിന്ന് ഓഹരികള്‍
പിരിച്ചെടുത്ത് വന്‍സാമ്പത്തിക
തട്ടിപ്പിന് നേതൃത്വം കൊടുത്ത
ഒട്ടേറെ സംഭവങ്ങള്‍ കഴിഞ്ഞ
കാലങ്ങളില്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെട്ടാതാണ്.
9. കേരളമുസ്ലിം
സമൂഹം സമുദായ സൗഹാര്‍ദ്ദത്തിന്റെ
വഴികണ്ടവരാണ്. മഹാരഥന്മാരായ
പണ്ഡിതന്മാരും സയ്യിദുമാരും
സൗഹൃദത്തിന്റെ സന്ദേശമാണ്
നമുക്ക് പകര്‍ന്ന് തന്നത്.
ഈ ബഹുസ്വര
സമൂഹജീവിത പരിസരത്തില്‍
നേതക്കാള്‍ കാണിച്ച മഹിത
പാരമ്പര്യം ചരിത്ര വസ്തുതയാണ്.
എന്നാല്‍,
ജംഇയ്യത്തുല്‍
ഇഹ്സാനിയ്യയുടെയും സുന്നി
ടൈഗര്‍ ഫോഴ്സിന്റെയും
പ്രചോദന കേന്ദ്രം കാന്തപുരമാണെന്ന്
തെളിയിക്കപ്പെട്ടതാണ്.
കേരളത്തില്‍
ആദ്യത്തെ തീവ്രവാദ മന്ത്രം
ഇദ്ദേഹമാണ് ഉരുവിട്ടത്.
നിരവധി
കൊലപാതകങ്ങള്‍ ഉള്‍പടെ ഒട്ടേറെ
കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരും
ശിക്ഷിക്കപ്പെട്ട് ജയിലില്‍
കഴിയുന്നവരും ഈ ഗ്രൂപ്പിന്റെ
നേതാക്കളും പ്രവര്‍ത്തകരുമാണ്.
ചെയ്ത
തെറ്റുകള്‍ക്ക് സമൂഹ മധ്യേ
പശ്ചാത്തപിക്കാതെ മാനവികതയുടെ
മുഖമൂടി അണിയുന്നത് പ്രബുദ്ധരായ
കേരളീയ സമൂഹം തിരിച്ചറിയണം.
10. മഹാരഥന്മാരായ
ഗുരുസ്രേഷ്ഠരുടെ നിര്‍ദ്ദേശങ്ങള്‍
അനുസരിക്കാതെ കേരള മുസ്ലിം
പരിസരത്തില്‍ അനൈക്യത്തിന്റെ
വിത്തുപാകിയത് കാന്തപുരമാണ്.
നിരവധി പള്ളികളും
മദ്രസകളും ഓഹരിവെച്ച് നമ്മുടെ
മാനസകങ്ങളില്‍ ഭിത്തി
തീര്‍ത്തവര്‍ സാമുദായിക
ഛിദ്രതയുടെ വാഹകരാണ്.
ഐക്യത്തിന്റെ
പുതിയ അപ്പോസ്തല വേഷം കെട്ടുന്ന
ഇദ്ദേഹം ഒരു ജനതയുടെ ചരിത്ര
ബോധത്തെ പരിഹസിക്കുകയാണ്
![]() |
മലയാള മനോരമ പ്രിസിദ്ധീകരിച്ച ഫോട്ടോ |