മാലിക് ദീനാര്‍ അക്കാദമി വിദ്യാര്‍ത്ഥികള്‍ വിളവെടുപ്പിന്റെ ആഹ്ലാദത്തില്‍

തളങ്കര: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികളുടെ ഗ്രീന്‍ സറൗണ്ട് ക്യാമ്പയിന്റെ ഭാഗമായി അക്കാദമി കാമ്പസില്‍ ആരംഭിച്ച പച്ചക്കറിത്തോട്ടം ഹരിതാഭ സുന്ദരമായ അനുഭവമായി. വാഴയും കരിമ്പും വെണ്ടക്കയും ചീരയും കൈതച്ചക്കയും കയ്പ്പക്കയും തുടങ്ങി പച്ചമുളകും കോവക്കയും വരെ അവിടെ പച്ചപിടിച്ചു നിന്ന് കാണികളെ ആകര്‍ഷിക്കുന്നു.

തോട്ടത്തില്‍ പാകമായ വെണ്ടക്കയുടെയും ചീരയുടെയും വിളവെടുപ്പിനോടനുബന്ധിച്ച് നടന്ന ചടങ്ങ് വിദ്യാര്‍ത്ഥികളുടെ മനസ്സില്‍ ഹരിതാനുഭവങ്ങള്‍ നട്ടുപിടിപ്പിക്കുന്നതായി. അക്കാദമി കമ്മിറ്റി ഭാരവാഹികള്‍ക്കു പുറമെ ബ്ലോക്ക് കൃഷി ഡെവലപ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ സ്വാമിയും സംബന്ധിച്ചു. 

വൈസ്. പ്രസിഡന്റ് കെ.എ.എം ബശീറിന്റെ അധ്യക്ഷതയില്‍ കൃഷ്ണ സ്വാമി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ.അബ്ദുല്‍ റഹ്മാന്‍, പ്രിന്‍സിപ്പാള്‍ സിദ്ദീഖ് നദ്‌വി ചേരൂര്‍, മാനേജര്‍ കെ.എച്ച് അഷ്‌റഫ്, ഹസൈനാര്‍ ഹാജി തളങ്കര, മുജീബ് കെ. കെ. പുറം, ഹസൈന്‍ തളങ്കര, യൂനുസ് അലി ഹുദവി, സമദ് ഹുദവി തറയിട്ടാല്‍, ഇബ്രാഹിം ഹുദവി ബെളിഞ്ചം സംബന്ധിച്ചു. 
Photo: മാലിക് ദീനാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍  ഒരുക്കിയ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ബ്ലോക്ക് കൃഷി ഡെവലപ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണ സ്വാമി ഉദ്ഘാടനം ചെയ്യുന്നു 
- malikdeenarislamic academy