അറിവിന്റെ ലോകത്തേക്കുള്ള കവാടമാണ് വായന : അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസി

ഷാര്‍ജ : വിജ്ഞാന വൈവിധ്യങ്ങളുടെ ലോകത്തേക്കുള്‍ള കവാടമാണ് വായനയിലൂടെ സാധ്യമാവുന്നതെന്ന് പ്രമുഖ പണ്ഡിതനും ചിന്തകനുമായ എസ്. കെ. എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണമ്പിള്‍ളി മുഹമ്മദ് ഫൈസി പറഞ്ഞു. പുസ്തകളുടെ ലോകത്തിലൂടെ സഞ്ചരിച്ചു അറിവ് നേടാന്‍ ശ്രമിക്കുമ്പോഴാണ് അറിവിന്റെ പൂര്‍ണ്ണതയുണ്ടാവുക. ഷാര്‍‍ജയില്‍ നടക്കുന്ന മുപ്പത്തിമൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഗള്‍‍ഫ് സത്യധാര മാസികയുടെ പവലിയന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താളിയോലകളില്‍ തുടങ്ങി പേപ്പറില്‍ നിന്നും മോണിറ്ററിലേക്ക് വായന വഴിമാറുമ്പോഴും വായന മരിക്കുന്നു എന്ന ആകുലതകള്‍ക്കു സ്ഥാനമില്ലെന്നു അക്ഷരങ്ങളുടെ ഈ വസന്തോത്സവം ലോകത്തോട്‌ പറയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

ഇന്ത്യന്‍ സ്ഥാനാപതി ടി പി സീതാറാം, ഡോ: എം കെ മുനീര്‍, എം. പി വീരേന്ദ്രകുമാര്‍, സി പി ജോണ് എം. എല്‍ എ തുടങ്ങിയ പ്രമുഖര്‍ ആദ്യദിവസം തന്നെ സ്റ്റാളില്‍ സന്ദര്‍ശനം നടത്തി.

സത്യധാര ബുക്ക് ഫെയര്‍ ചെയര്‍മാന്‍ അഹമദ് സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി ദേശമംഗലം (അംബേദ്‌കര്‍‍ അവാര്‍‍ഡ് ജേതാവ്) സയ്യിദ് ഷുഹൈബ് തങ്ങള്‍, അബ്ദുള്‍ള ചേലേരി, അബ്ദുല്‍ റസാക്ക് വളാഞ്ചേരി, റസാക്ക് തുരുത്തി, മൊയ്തു സി സി, ഖലീല്‍ റഹ്മാന്‍ കാഷിഫി അബ്ദുല്‍ സലാം മൗലവി എന്നിവര്‍ സംബന്ധിച്ചു.
- ishaqkunnakkavu