Saturday, March 08, 2014

മദ്‌റസാധ്യാപകര്‍ക്ക് 5 ലക്ഷം രൂപ സഹായം

തേഞ്ഞിപ്പലം : സമസ്തയുടെ അംഗീകൃത മദ്‌റസകളില്‍ സേവനമനുഷ്ഠിക്കുന്ന 46 അദ്ധ്യാപകര്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ മുഅല്ലിം ക്ഷേമനിധിയില്‍ നിന്ന് മാര്‍ച്ച് മാസത്തില്‍ അഞ്ച് ലക്ഷം രൂപ സഹായധനം അനുവദിച്ചു. വിവാഹാവശ്യാര്‍ത്ഥം 16 പേര്‍ക്ക് 2,21,000 രൂപയും ഭവനനിര്‍മാണാര്‍ത്ഥം 23 പേര്‍ക്ക് 2,04,500 രൂപയും അടിയന്തിര സഹായമായി 3 പേര്‍ക്ക് 30,000 രൂപയും, ചികിത്സാ സഹായമായി 3 പേര്‍ക്ക് 15000 രൂപയും വിധവാ സഹായമായി ഒരാള്‍ക്ക് 10,000 രൂപയുമായി മൊത്തം 4,80,500 രൂപയാണ് സഹായമായി നല്‍കുന്നത്.
മുഅല്ലിം ക്ഷേമനിധി ചെയര്‍മാന്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, .എം. ശരീഫ് ദാരിമി കോട്ടയം, ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, ഡോ.എന്‍..എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട് എന്നിവര്‍ സംസാരിച്ചു. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.
- Samastha Kerala Jam-iyyathul Muallimeen

No comments:

Post a Comment