ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസിയുടെ ഷാര്‍ജറമളാന്‍ പ്രഭാഷണം വ്യാഴാഴ്ച രാത്രി പത്ത് മണിക്ക്

ഷാര്‍ജ: പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ആനമങ്ങാട് മുഹമ്മദ്‌ കുട്ടി ഫൈസിയുടെ റമളാന്‍ പ്രഭാഷണം വ്യാഴം രാത്രി പത്ത് മണിക്ക് ഷാര്‍ജയില്‍ നടക്കുമെന്നു SKSSF ഷാര്‍ജ മലപ്പുറം ജില്ല കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
.റോള സ്ക്വയറിനു സമീപമുള്ള എക്സ്പര്‍ട്ട് റസ്റ്റോറന്റില്‍ ആണ് വേദി ഒരുക്കിയിട്ടുള്ളത്.സ്ത്രീകള്‍ക്ക്   പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്. റമളാന്‍ പ്രഭാഷണത്തിനു അന്തിമ രൂപം നല്‍കുന്നതിനു ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ SKSSF ജില്ല പ്രസിടന്റ്റ് അബ്ദുല്‍ സലാം മൌലവി അധ്യക്ഷത വഹിച്ചു. ഹനീഫ് ഫൈസി , ഹകീം ടി പി കെ, ജമാല്‍ ആലിപ്പറമ്പ് , ഫൈസല്‍ പയ്യനാട് , ഇസ്ഹാക് കുന്നക്കാവ് എന്നിവര്‍ സംബന്ധിച്ചു.